Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 9:45 am

Menu

Published on January 29, 2014 at 3:41 pm

വിന്‍ഡോസ് എക്‌സ്പി മൈക്രോ സോഫ്റ്റ് പിന്‍വലിക്കുന്നു…..!!!

windows-xp-users-to-get-virus-warnings-till-2015

മൈക്രോ സോഫ്റ്റ് വിന്‍ഡോസ് എക്‌സ്പി പിന്‍വലിക്കാന്‍ പോകുന്നു.ഈ വരുന്ന ഏപ്രില്‍ എട്ടിന് ശേഷം ഉപഭോക്താക്കള്‍ക്ക് സെക്യൂരിറ്റി അപ്‌ഡേറ്റ്‌സുകള്‍ ലഭിക്കില്ലെന്നും എക്‌സ്.പി സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ആപ്ലിക്കേഷനുകളും പിന്‍വലിക്കുമെന്നും മൈക്രോസോഫ്റ്റ് ഇതിനകം തന്നെ  അറിയിച്ചു കഴിഞ്ഞു.തുടര്‍ന്നും ഉപഭോതാക്കൾ ഈ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നെങ്കില്‍ മൈക്രോസോഫ്റ്റിൻറെ യാതോരു സെക്യൂരിറ്റി അപ്ഡേറ്റുകള്‍ ഒന്നും ലഭിക്കില്ലെന്നും ഇത് ചിലപ്പോള്‍ സിസ്റ്റം തന്നെ തകര്‍ത്തേക്കാവുന്ന സ്ഥിതിയാണ് ഉണ്ടാക്കുകയെന്നും അവർ മുന്നറിയിപ്പുനൽകുന്നു.ഈ പ്രശ്നം പരിഹരിക്കാന്‍ രണ്ട് ഉപദേശങ്ങളാണ് മൈക്രോസോഫ്റ്റ് നല്‍കുന്നത്. ഒന്ന് പുതിയ വിന്‍ഡോസ് ഒപ്പറേറ്റിങ്ങ് സിസ്റ്റത്തിലേക്ക് അപ്ഡേറ്റ് ചെയ്യുക അല്ലെങ്കില്‍ പേഴ്സണല്‍ കമ്പ്യൂട്ടര്‍ മാറ്റുക.വിന്‍ഡോസിൻറെ ഏറ്റവും പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ വിന്‍ഡോസ് 8.1 പ്രവര്‍ത്തിക്കണമെങ്കില്‍ 1ജിഗാഹെര്‍ട്സ് പ്രോസസ്സര്‍, 1ജിഗാ ബെറ്റ് മെമ്മറി, 16ജിബി ഹാര്‍ഡ് ഡ്രൈവ്.ഡൈരക്ട് എക്സ് 9വിന്‍ഡോസ് ഡിസ്പ്ലേ മോഡല്‍ സോഫ്റ്റ് വെയര്‍ എന്നിവ അത്യവശ്യമാണ്.2001ലാണ് ഈ സോഫ്റ്റ് വെയര്‍ ഇറങ്ങിയത് അതേ സമയം ഇറങ്ങിയ പല കമ്പ്യൂട്ടറുകള്‍ക്കും ഇത്ര മികച്ച സാങ്കേതിക തികവ് ഇല്ലാത്തതിനാൽ തന്നെ പുതിയ സിസ്റ്റത്തിലേക്ക് മാറുവാന്‍ കഴിയില്ലെന്ന് വ്യക്തമാണ്.അതിനാല്‍ പുതിയ കമ്പ്യൂട്ടറുകള്‍ വാങ്ങുക എന്നതാണ് ഉപയോക്താവിന് മുന്നിലുള്ള വഴിയെന്നാണ് അറിയുന്നത്. അതേ സമയം പല എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നത് എക്സ് പി ഒപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ചെറിയ സമയത്തിനുള്ളില്‍ ഇത്രയധികം എടിഎം മെഷീനുകള്‍ അപ്‌ഡേറ്റ് ചെയ്യുക ബാങ്കുകളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും. പ്രത്യേകിച്ചും പൊതുമേഖലാ ബാങ്കുകള്‍ക്ക്. എടിഎമ്മുകള്‍ വിപുലമായതോടെ ആളുകള്‍ പണം പിന്‍വലിക്കുന്നതിനും മറ്റും ബാങ്കുകളെ ആശ്രയിക്കുന്നത് കുറഞ്ഞിട്ടുണ്ട്. ഉടനടി മെഷീനുകള്‍ അപ്‌ഡേറ്റ് ചെയ്യുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്തില്ലെങ്കില്‍ ഏപ്രില്‍ എട്ട് മുതല്‍ രാജ്യത്തെ ബാങ്കിംഗ് മേഖല വലിയ പ്രതിസന്ധിയിലാകുമെന്നാണ് വിദഗ്ദര്‍ ചൂണ്ടി കാണിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News