Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:12 pm

Menu

Published on May 24, 2013 at 7:28 am

ആരാണ് സാക്ഷി ജാല ???

who-is-sakshi-jaala

ഐ പി ൽ വാതുവെപ്പ് കേസുമായി ബന്ധപെട്ടു കേൾക്കുന്ന ഒരു പേരാണ് സാക്ഷി ജാല. സ്ക്രീനിൽ രണ്ടു സാക്ഷികൾ ഉണ്ടെന്നുള്ളത് തന്നെ ഒരു പ്രത്യേകത ആണ്. ഒന്ന് സാക്ഷി ധോനി, മഹേന്ദ്ര സിംങ്ങ് ധോനിയുടെ ഭാര്യ, ഇപ്പോൾ വിന്ദു ധാരാസിങിനൊപ്പം ന്യൂസ്‌ ഹെഡ് ലൈനുകൾ കീഴടക്കിയ താരം. രണ്ടാമത്തെ സാക്ഷിയുടെ മുഖം ഇതുവരെ സ്ക്രീനിൽ തെളിഞ്ഞിട്ടില്ല അതാണ് സാക്ഷി ജാല.

സാക്ഷി ധോനിയാണ് ശ്രീശാന്തിനു ജൈപ്പുർ കാരിയായ സാക്ഷി ജാലയെ പരിചയപ്പെടുത്തി കൊടുത്തത്. രണ്ടു പേരും ഒരുമിച്ച്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഔരങ്കബാതിൽ ഹോട്ടൽ മാനേജ് മെന്റിന് പഠിച്ചതാണ്.

ശ്രീശാന്ത് വതുപെപ്പിൽ കിട്ടിയ കാശുകൊണ്ട് ഈ ജൈപ്പുർ കാരിക്ക് സമ്മാനിച്ചത്‌ 45000 വിലമതിക്കുന്ന ഒരു ബ്ലാക്ക്‌ ബെറി ഫോണ്‍ ആണ്. കേസ് അന്വേഷണത്തിന് ഇടയിൽ ഇതും ഒരു വിവാദമായി.

അതുൾ ജാലയുടെ മകളാണ് സാക്ഷി ജാല. അതുൾ ജാല രാജസ്ഥാൻ ടൂറിസം ടെവലെപ്മെന്റിന്‍റെ കീഴിൽ ടൂർ എസ്കൊട്ട് ആയി ജോലി ചെയുന്നു. സ്രീശാന്തിനോപ്പം പോസ്റ്റ്‌- മാച്ച് പാർട്ടികൾക്ക് പങ്കെടുത്തിരുന്ന സാക്ഷി ജാലയെ ആരും തന്നെ ശ്രെദ്ധിച്ചിരുന്നില്ല എന്നാൽ കാര്യങ്ങൾ ഒക്കെ മാറിയിരിക്കുന്നു. ഇപ്പോൾ എല്ലാവരുടെയും കണ്ണുകൾ സാക്ഷിയെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
സാക്ഷി ജാല കോഴ്സ് കഴിഞ്ഞതിനു ശേഷം കിങ് ഫിഷറി ൽ എയർ ഹോസ്റ്റെസ് ആയി ജോലി ചെയ്തു കമ്പനി പൂട്ടുന്നത് വരെ. ഐ പി ൽ -2 നടക്കുന്ന സമയത്താണ് സാക്ഷി ധോനി, സാക്ഷി ജാലയെ ശ്രീശാന്തിനു പരിചയപ്പെടുത്തുന്നത്. ശ്രീശാന്തിനെ മാത്രമല്ല മറ്റു പല കളിക്കാരെയും ജാലക്കു പരിചയപ്പെടുത്തി.

അതുൽ ജാല ഡൽഹി പോലീസിന് നൽകിയ വിവരം അനുസരിച്ചു ശ്രീശാന്തിനെ മെയ്‌ ആറിനു ജാല കുടുംബത്തിൽ വിരുന്നിനു ക്ഷണിച്ചു അന്നാണ് സാക്ഷി ജാലക്ക് ശ്രീശാന്ത് ഫോണ്‍ സമ്മാനിക്കുന്നത് പകരമായി ശ്രീശാന്തിനും ജാല കുടുംബം ഒരു പോസ്റ്റർ സമ്മാനമായി നൽകിയിരുന്നു.

എന്തു തന്നെ ആയാലും ജാലക്ക് വാതുവെപ്പ് കേസിൽ പങ്കുണ്ടെന്ന് ഇതു വരെ തെളിഞ്ഞിട്ടില്ല. പക്ഷെ എല്ലാ നിലയിലും ശ്രീശാന്ത് ശരിക്കും കുടുങ്ങിയിരിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News