Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാതുവെപ്പുകാരും കളിക്കാരും തമ്മില്‍ ബന്ധപ്പെടാന്‍ ഉപയോഗിച്ചത് ആധുനിക മൊബൈല്‍ മെസ്സേജിംഗ് അപ്ലിക്കേഷനുകളായ വാട്ട്സാപ്പും, ബ്ലാക്ക്ബെറി മെസ്സെഞ്ചറും. സാധാരണ എസ്സ്എംഎസ്സിനേക്കാള് കൂടുതല്‍ സുരക്ഷിതമായാതിനലാണ് വാതുവെപ്പുകാര്‍ ഈ സംവിധാനം തെരഞ്ഞെടുത്തത്. എസ്സ്എംഎസ്സ് വഴി അയക്കുന്ന സന്ദേശങ്ങള്‍ നിരീക്ഷിക്കുന്നപോലെ എളുപ്പം അല്ല ഈ അപ്ലിക്കേഷനുകള്‍ വഴി അയക്കുന്ന സന്ദേശങ്ങള്‍ നിരീകിഷിക്കുക.
വാട്ട്സാപ് ഉപയോഗിക്കുന്ന ഫോണിന്റെ മൊബൈല്‍ നമ്പര്‍ ആണു ഐഡി ആയി ഉപയോഗിക്കുന്നത് അതിനാല്‍ സന്ദേശങ്ങള്‍ കണ്ടെത്തുക താരതമ്യേന എളുപ്പം ആണ്. പക്ഷെ ബ്ലാക്ക്ബെറി മെസ്സെഞ്ചറില്‍ ഒരു പ്രത്യേക പിന് നമ്പര്‍ ഉപയോഗിച്ചു ലോഗിന്‍ ചെയ്യുന്നത് കാരണം സന്ദേശങ്ങള്‍ തപ്പിയെടുക്കുക വിഷമമാണ്. ഇവ നിരീക്ഷിക്കുന്നത് അസാധ്യവുമല്ല. അങ്ങനെ നടത്തിയ നിരീക്ഷണതിനിടയില് ആണു ഡല്‍ഹി പോലീസ് ശ്രീശാന്തിന്റെ സന്ദേശങ്ങള്‍ കാണുന്നത്.
Leave a Reply