Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു ബുധനാഴ്ച്ച രാത്രി തികച്ചും അപ്രതീക്ഷിതമായി ഒരു ഫോണ്കോൾ.
“ജിതേഷ് ഈ ശനിയാഴ്ച രാത്രി നീ റെഡിയായിരിക്കണം.ഏഴുമണിക്ക് എൻറെ വീട്ടിലെത്തണം “. അത് അമറായിരുന്നു.എൻറെ ആകാംഷ ഖണ്ഡിച്ചുകൊണ്ട് അവൻ പറഞ്ഞു.
“നമുക്ക് കുടകിലേക്ക് പോകണം എൻറെകൂടെ സുഹൃത്ത് ഹരിയും ഉണ്ട്”.
എൻറെ എല്ലാ തിരക്കുകളും മാറ്റിവെച്ച് അനുസരണയുള്ള കുഞ്ഞാടായി ഞാൻ മാറി. അവൻറെ വീട്ടിലെത്തിയപ്പോൾ ഞാൻ അറിഞ്ഞു. മൂന്നുപേരുകൂടി വരാനുണ്ട്. വിനൂപ്, ശിഖ, സുജേഷ്… അവർ വന്നുകൊണ്ടിരിക്കുകയാണ് വടകര കഴിഞ്ഞു. അവർക്കായി കുറച്ചു നേരത്തെ കാത്തിരിപ്പ്. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവർ എത്തി. അമറിൻറെ വീട്ടിൽ രാത്രി ഭക്ഷണമൊരുക്കിയിരുന്നു. പരിപ്പ്കറി, പപ്പടം, ചോറ്, കൊഞ്ച് ഫ്രൈ… അങ്ങനെ നീളുന്നു നല്ല നാടൻ വിഭവങ്ങൾ. എല്ലാം വേഗത്തിൽ അകത്താക്കി. നല്ല ടേസ്റ്റി ഫുഡ്. കൊഞ്ച് ഫ്രൈ ‘കിടിലൻ’. അമറിൻറെ വീട്ടുകാരോട് യാത്ര പറഞ്ഞ് ഞങ്ങൾ അവിടെനിന്നും ഇറങ്ങി.
രണ്ട് കാറുകളിലായിരുന്നു യാത്ര. ഷെവെലെ ബീറ്റ്ൽ വിനൂപും ശിഖയും. വഗണറിൽ നമ്മൾ നാല് പേരും. യാത്ര പുറപ്പെടുമ്പോൾ മനസ്സ് നിറയെ കുടക് ആയിരുന്നു.കുടകിൽ ജോലിയുടെ ആവശ്യാനുസരണം പോയിട്ടുണ്ടെങ്കിലും ഒരു ടൂറിസ്റ്റായി പോകുന്നത് ഇതാദ്യം. തലക്കവേരിയും,ഡുബേര ഫോറസ്റ്റും ,കുശാൽ നഗർ ടിബറ്റെൻ കോളനിയും എല്ലാം മനസ്സിലേക്ക് ഓടിയെത്തി.ഈ സ്ഥലങ്ങൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല.എന്നാൽ മനസ്സിൽ ഞാൻ തലോലിചുവെച്ച സ്ഥലങ്ങൽ കാണാൻ പോകുന്ന ആവേശമായിരുന്നു മനസ്സുനിറയെ.ഞങ്ങളുടെ കാർ ഡ്രൈവ് ചെയ്തിരുന്നത് ഹരിയായിരുന്നു.മുൻപിൽ ഇടതുഭാഗത്ത് അമർ.പിന്നിൽ ഞാനും സുജേഷും.ഞങ്ങൾ നല്ല കാമ്പനിയായി.നാടൻ പാട്ടുകളും സിനിമ ഗാനങ്ങളും തമാശകളും ഞങ്ങളുടെ യാത്രയെ സജീവമായി നിലനിർത്തി.ഇരിട്ടി,കൂട്ടുപുഴ,മാക്കൂട്ടം പിന്നിട്ടു.ചുരം കയറുമ്പോൾ കണ്ടു കാട്ടിൽ ഒരു തലയനക്കം.വണ്ടിയുടെ ലൈറ്റിൻറെ വെളിച്ചത്തിൽ കണ്ടു ‘ഒരു മാൻ ‘. സുജേഷിനെ വിളിച്ച കാണിച്ചു.ഹരിയും അമറും കണ്ടില്ല.
ഞങ്ങളുടെ കാർ വിരാജ് പേട്ടയെ ലക്ഷ്യമാക്കി കുതിച്ചു.കോടമഞ്ഞ് ഇടയ്ക്ക് വന്നുകൊണ്ടിരുന്നു.ഞങ്ങളുടെ കാറിന് പിന്നിലായി വിനൂപും ശിഖയും.രാത്രിയുടെ അന്ത്യയാമങ്ങളിൽ സുജേഷ് ഉറക്കത്തിന് പിടികൊടുത്തു.ഞങ്ങൾ മൂന്നുപേരും സംസാരം തുടർന്നു.വിരാജ് പേട്ട എത്തിയപ്പോൾ അമർ ഹോം സ്റ്റേയിലേക്ക് വിളിച്ചു.”നിമമ എസറു ഏനു” മറുതലയ്ക്കൽ നിന്നും ഒരു ചോദ്യം.കന്നടയും ഇംഗ്ലീഷും കലർത്തി അമർ അയാളോട് എന്തൊക്കെയോ ചോദിച്ചു.”ഗംഗാധർ കന്നടക്കാരനാണെങ്കിലും അല്പം സൊൽപം മലയാളമൊക്കെ അറിയാം”.അമർ പറഞ്ഞു.
മടിക്കേരിയിലെക്കുള്ള യാത്രയിൽ ഞങ്ങളെ രാത്രിമഴ സ്വാഗതം ചെയ്തു.കോടമഞ്ഞും മഴയും ശരിക്കും ആസ്വദിച്ചു.കാറ് മുന്നോട്ട് കുതിച്ചു.രാത്രി 1.30 സോറി പുലർച്ചയോടെ ഞങ്ങൾ മടിക്കേരിയിൽ എത്തി.ഗംഗധറിനെ വിളിച്ചു .അയാൾ അവിടെ എത്തി.ഹോണ്ട ആക്ടിവ ബൈക്കിൽ റെയിൽ കോട്ട് അയാൾ ധരിച്ചിരുന്നു.അയാൾ ഞങ്ങൾക്ക് വഴികാട്ടിയായി മുൻപിൽ ബൈക്കോടിച്ച് പോയി.പിന്നാലെ ഞങ്ങളും.എന്തുനല്ല സർവ്വീസ് ഹോംസ്റ്റേ എന്നുപറഞ്ഞാൽ ഇതായിരിക്കണം.ഞാങ്ങൾ പരസ്പരം പറഞ്ഞു.
ടൌണിൽ നിന്നും ഒന്നര കിലോമീറ്റർ യാത്ര നേരെ അമ്മാസ് ഹോം സ്റ്റേയിൽ എത്തി. ഗംഗാധർ ഹോംസ്റ്റേ ഞാങ്ങൾക്കായി കാണിച്ചു തന്നു.വാടക പറഞ്ഞുറപ്പിച്ചു.ഞങ്ങൾ ബാഗുകളും മറ്റും എടുത്ത് വീട്ടിലേക്ക് കയറി.വിശാലമായ സെന്റർ ഹാളിൽ സോഫയും കസേരയും ടീപ്പോയും ഡൈനിങ് ടേബിളും മനോഹരമായി ഒരുക്കിയിരുന്നു.രണ്ട് മുറികലാണ് അവിടെ ഉണ്ടായിരുന്നത്.രണ്ട് ബാത്റൂം അറ്റാച്ച്ഡ് ആയിരുന്നു.ഉറങ്ങുവാൻ തിടുക്കം കാണിച്ച എന്നെ ഉറങ്ങുവാൻ അമറും ഹരിയും അനുവദിച്ചില്ല. അവർ സംസാരിച്ചുകൊണ്ടിരുന്നു.ഒടുവിൽ നിദ്രദേവി ഞങ്ങളെ അനുഗ്രഹിച്ചു.
രാവിലെ അമറിൻറെ ഫോണിലെ അലാറം കേട്ടാണ് ഞാനുണർന്നത് .അമറിന് ഇങ്ങനെ അലാറമടിക്കുന്നുണ്ടെന്ന യതൊരു ബോധവുമില്ല.ബെഡ്ഷീറ്റ് മൂടി പുതച്ച് ഞാൻ വീണ്ടും കിടന്നു.ആത്മഗതം പറഞ്ഞു .ഉറക്കമെന്താണെന്ന് ഞാനും കാണിച്ചുതരാം.പിന്നീട് അമറാണ് ഞങ്ങളെ വിളിച്ചുണർത്തിയത്.പ്രഭാതകൃത്യങ്ങളും കുളിയും പെട്ടന്ന് കഴിച്ച് ഞാനും അമറും പുറത്തിറങ്ങി.ക്യാമറയിൽ കുറച്ച് ഫോട്ടോ ശേഖരിച്ചു.അപ്പോഴേക്കും കോഫിയും ബ്രേക്ക് ഫാസ്റ്റും എത്തി.എല്ലാരും തയ്യാറായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.നല്ല ഇഡ് ലിയും സാമ്പാറും ചട്ണി യും. ഇഡ് ലി ഓരോന്നോരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരുന്നു .ഹരി വിശപ്പിൻറെ അസുഖം ബാധിച്ച ഒരാളാണെന്ന് ബോധ്യപ്പെട്ടു.അപ്പോഴേക്കും ഗംഗാധർ അവിടെ എത്തി.വൈകാതെയാണ് ആ സത്യം ഞങ്ങളറിഞ്ഞത്. ഗംഗാധർ ഓരോ ബ്രോക്കർ മാത്രമാണ്.ഈ വീട് വാസന്ത് എന്ന് പറഞ്ഞ ഒരാളിൻറെ താണ്.ഞങ്ങളെ കൂട്ടിവരാനുള്ള ഗംഗാധറിൻറെ ശുഷ്കാന്തി എന്തിനായിരുന്നുവെന്ന് ഞങ്ങൾക്കപ്പോഴാണ് മനസ്സിലായത് .
വാസന്തിൻറെ ഭാര്യ ഞങ്ങൾക്ക് വിസിറ്റിംഗ് കാർഡ് തന്നു.ബ്രോക്കർ ഇല്ലാതെ നേരിട്ട് വന്നാൽ കാശ് കുറയുമെന്ന് അവർ അറിയിച്ചു. ഇവിടെ ഹോംസ്റ്റേകൾ ധാരളമുണ്ട്. ഗംഗാധർ ഇങ്ങനെ നല്ല കാശുണ്ടാക്കുന്നുണ്ടാകും.ഉദാഹരണത്തിന് ഞങ്ങളുടെ കയ്യിൽ നിന്നും 1000 രൂപ അയാളുടെ ചാർജ് ആയിരിക്കും .അത്തരത്തിൽ 5 പാർട്ടികളെ കിട്ടിയാൽ ഒരു ദിവസം 5000.ഒരുമാസത്തിൽ 15 ദിവസം ഇങ്ങനെ കിട്ടിയാൽ ..!അയാൾ നല്ല കാശുണ്ടാക്കുന്നുണ്ടാകാം.ഞങ്ങൾ നാടോടിക്കാറ്റിലെ ദാസനും വിജയനുമായിമാറി .’എന്തിനും അതിൻറെ തായ കാഷ്ട പാടുണ്ടാകും ‘-കൂട്ടത്തിൽ ആരോ പറഞ്ഞു.ക്യാഷ് സെറ്റിൽ ചെയ്ത് അവരോട് ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി .ആദ്യം ദുബേര ഫോറെസ്റ്റ് ,ടിബറ്റെൻ കോളനി .തലക്കാവേരി ….അമർ ലിസ്റ്റ് നിരത്തി.
ദുബേര ഫോറെസ്റ്റ്
ഞങ്ങൾ എത്തുമ്പോൾ അവിടെ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു. കുടകിന്റെ മാതാവ് എന്നറിയപ്പെടുന്ന കാവേരി നദിയുടെ തീരത്താണ് ദുബേര.ആന സഫാരി ,റാ ഫ്റിംഗ് എന്നിവയ്ക്കുള്ള സൗകാര്യങ്ങൾ അവിടെ ഉണ്ട്.വണ്ടി പാർക്കിങ്ങിനായി കുറച്ച് വിഷമിച്ചു.കാറിൽ നിന്നിറങ്ങി കുറച്ച് ഫോട്ടോകൾ എടുത്തു .ശേഷം നേരെ നഫ്റ്റിങ്ങിനായാണ് പോയത് .എയർ ബാഗുകൾ എടുത്തണിഞ്ഞ് ബോട്ടിൽ കയറി.രണ്ട് ഗൈഡുകൾ ഞങ്ങൾക്ക് കൂട്ടായുണ്ട്.ഒരുവഞ്ചി പാട്ടോടെ ഞങ്ങൾ തുഴയുവാൻ തുടങ്ങി.
കുട്ടനാടൻ പുഞ്ചയിലെ………………..തിത്തിത്താരതെയ്യ്തെയ്യ്
കൊച്ചുപെണ്ണെ കുയിലാളെ……….. തിത്തിത്താരതെയ്യ്തെയ്യ്
കാവേരി നദിയുടെ വിരി മാറിലൂടെ ഞങ്ങൾ തുഴഞ്ഞു. ഇരുകരകളിലുമായി മരങ്ങൾ നിറഞ്ഞുനിന്നു.അവ നദിയിലേക്ക് താഴ്ന്നും ചെരിഞ്ഞും കിടക്കുന്നു .താഴ്ന്നുകിടക്കുന്ന മരങ്ങളിൽ തൊട്ടും തലോടിയും ആദിയുലഞ്ഞും ബോട്ട് മുന്നോട്ടുനീങ്ങി.കുറേ യാത്രാ സംഘങ്ങൾ അവിടെ തുഴയെറിഞ്ഞ് ഉല്ലസിക്കുന്നു .മറ്റുചിലർ നദിയിലേക്ക് എടുത്തുചാടി നീന്തി തുടിക്കുന്നു .ബോട്ട് പാറകളുടെ തീരത്തണഞ്ഞു.അവിടെ നിന്നും കാവേരി നദിയുടെ സൗന്ദര്യം ആസ്വദിച്ചു.ശേഷം വീണ്ടും തിരിച്ച് തുഴഞ്ഞു.
പിന്നിട് ദുബേര ആനക്യാമ്പിലേക്കാണ് ഞങ്ങൾ പോയത്.വന്യമാനോഹരമായ ഒരു പ്രദേശമായിരുന്നു അത്.ആനസവാരിക്കായി കെട്ടിയ സ്ഥലത്ത് ആളുകൾ ക്യൂ നിൽക്കുന്നു .ആന സവാരിക്കായി ആനയെ ട്രൈയിൻ ചെയ്യിക്കുന്ന സ്ഥലവും ഞങ്ങൾ നടന്നു കണ്ടു . സഞ്ചാരികൾ ആനസവാരിക്കായി മത്സരിക്കുന്നുമുണ്ട്.അവിടെ നിന്നും തിരിച്ചിറങ്ങുമ്പോൾ ഒരു ബോർഡ് കണ്ടു .
‘SWIMMING PERMITTED BEWARE OF CROCODILE ‘.അത് ആരാണ് അവിടെ വച്ചത്..?വെറുതെ വച്ചതാണോ..?’.എൻറെ സംശയം നീണ്ടു.എന്തായാലും മുതലയുടെ ലക്ഷണങ്ങളൊന്നും അവിടെ അവിടെ കണ്ടില്ല . തിരിച്ച് മറുകര കാർ പാർക്ക് ചെയ്ത സ്ഥലത്ത് തിരിച്ചെത്തി .അവിടെനിന്നും യാത്ര തിരിച്ചു .വിശപ്പിൻറെ വിളി ഞങ്ങളറിഞ്ഞു.ഉടനെ അവിടെ കണ്ട ഹോട്ടലിൽ കയറി ഉച്ചഭക്ഷണം കഴിച്ചു.
ഇനി കുശാൽ നഗർ ടിബറ്റെൻ കോളനിയിലേക്ക്.കുശാൽ നഗർ ടിബറ്റെൻ കോളനിയിലേക്കുള്ള വഴിയിൽ റോഡിന് ഇരുവശത്തും അലങ്കരിച്ചിരുന്നു.കാർ പാർക്ക് ചെയ്ത് ഞങ്ങൾ കോളനിയിലേക്ക് നടന്നു.വഴിയരികിൽ ചക്കയും മാങ്ങയും സുലഭമാണ്. ചക്കയുടെയും മാങ്ങയുടെയും വിലയറിഞ്ഞ നിമിഷമായിരുന്നു അത്.
സുവർണക്ഷേത്രഗോപുരം കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ അനിർവചനീയമായ അനുഭൂതി എന്നിൽ അലയടിച്ചു.
വിശാലമായ ഗാർഡൻ മനോഹരമായി ഒരുക്കിയിരുന്നു.എൻറെ ക്യമറ യിലേക്കും ഞാനാകാഴ്ച പകർത്തി .കുറച്ചുനേരം പ്രധാന ക്ഷേത്രത്തിനുള്ളിൽ ധ്യാനിച്ചു.അനുബന്ധക്ഷത്രത്തിൽ പ്രാർത്ഥന നടക്കുന്നുണ്ടായിരുന്നു.
എല്ലാ കാഴ്ചകളും കണ്ട് പുറത്തിറങ്ങി.പിന്നീട് തലക്കവേരിയിലേ ക്ക് യാത്രതിരിച്ചു.
–
–
—
ജിതേഷ് ബാലകൃഷണൻ
Leave a Reply