Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
‘തലക്കാവേരിയിലേക്ക് ഇനി എത്രകിലോമീറ്റർ ഉണ്ട്??’
ചോദിച്ചത് സുജേഷാണ് .
“60 കിലോമീറ്റർ” ഞാൻ മറുപടി പറഞ്ഞു. ഏതാണ്ടു 2 മണിക്കൂർ യാത്ര. വളവുകളും കയറ്റിറക്കങ്ങളും ഒക്കെ ആയതിനാൽ ആണ് 2 മണിക്കൂർ എന്ന് പറഞ്ഞത്. എന്തായാലും ഉറങ്ങാതെ സമയം ചിലവഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു,സംസാരത്തിന്റെ മാലപ്പടക്കത്തിനു തിരികൊളുത്തി .വഴിയോരകാഴ്ചകൾ കണ്ടു ആസ്വദിച്ച് ഞങ്ങൾ മുന്നോട്ടു നീങ്ങി. കാപ്പിത്തോട്ടങ്ങളുടെ സംഗമഭൂമിയാണ് കുടക്. കുരുമുളക്,ഇഞ്ചി,നാരങ്ങ,നെല്ല് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.അവർണനീയമായയിരുന്നു കാപ്പിത്തോട്ടങ്ങളുടെ സൗന്ദര്യം . ഒന്നര മണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ വാഗമണ്ടലയിൽ എത്തി ചേർന്നു. അവിടുന്നു ഏതാണ്ട് 7 കിലോമീറ്റർ യാത്രയുണ്ട് തലക്കാവേരിയിലേക്ക് . ആറു മണിവരെ മാത്രമേ അമ്പലത്തിലേക്ക് പ്രവേശനം ഉള്ളു .വാഗ മണ്ട ലയിൽ നിന്നും പുറപ്പെടുമ്പോൾ 5.50 . ഉത്കണ്ഠ നിറഞ്ഞ യാത്രയ്ക്ക് പരിസമാപ്തിയായ് .
–

–
“ടെംമ്പിൾ ക്ലോസ്ഡു ”
എന്ന ബോർഡ് ആയിരുന്നു ഞങ്ങളെ സ്വീകരിച്ചത് കാർ പാർക്ക് ചെയ്ത് പുറത്തേക്കിറങ്ങി .ഞങ്ങളെ ആലിംഗനം ചെയ്യുവാൻ കോട മഞ്ഞ് ഓടിയെത്തി.നമ്മെ ആശ്വസിപ്പിക്കുവാൻ പ്രകൃതി (കാവേരി)മാതാവ് ഒരുക്കിയ സവിശേഷ സ്പർശം ഞങ്ങൾ അനുഭവിച്ചറിഞ്ഞു . അല്പം നിരാശയോടെ അകലെ കാണുന്ന തലക്കാവേരി ക്ഷേത്രത്തിന്റെ ദൃശ്യം ക്യാമറയിലേക്ക് പകർത്തി .
–

–
തലക്കാവേരി : സഹ്യപർവതത്തിന്റെ ബ്രഹ്മഗിരി നിരകളുടെ അത്യുന്നതശൃംഖത്തിൽ കുടികൊള്ളുന്ന പരിപാവന തീർഥാടന കേന്ദ്രമാണിത് . സമുദ്രനിരപ്പിൽ നിന്നും 1276 മീറ്റർ മുകളില ആണ് തലക്കാവേരി സ്ഥിതി ചെയ്യുന്നത്. കുടകിന്റെ മാതാവ് എന്ന വിശേഷണമാണ് കാവേരി നദിക്ക് ഉള്ളത്.കർണാടകയിലൂടേയും തമിഴ്നാടിലൂടെയും ഒഴുകി ബംഗാൾ ഉൾകടലിൽ പതിക്കുന്ന കാവേരി നദിയുടെ ഉത്ഭവ സ്ഥാനമാണിവിടം. 800 കിലോമീറ്റർ നീളമുണ്ട് ഈ നദിക്ക്. അനവധി നിരവധി സസ്യ-ജന്തു ജീവജാലങ്ങൾക്ക് അഭയ വരദായിനിയാണ് കാവേരി നദി.
കുറച്ചു സമയം അവിടെ ചിലവഴിച്ചു .അപ്പോഴേക്കും പോലീസുകാർ ഞങ്ങളെ തുരത്തിയോടിച്ചു .ആറു മണിക്ക് ശേഷം അവിടെ ആർക്കും പ്രവേശനം ഇല്ല എന്നതാണ് കാരണം .
രാത്രി 8.45 യോടെ ഞങ്ങൾ മടിക്കേരിയിൽ തിരിച്ചെത്തി.നേരെ ഞങ്ങൾ HOTEL PRESTIGE ലേക്കാണ് പോയത്.
–

–

–
നിരാശയും,ക്ഷീണവും എല്ലാം ഞങ്ങൾ അവിടെ തീർത്തു .റൊട്ടി,കൂർഗ് ചിക്കെൻ ഫ്രൈ ,ചില്ലി ,……അങ്ങനെ പോവുന്നു വിഭവങ്ങൾ .എത്ര എണ്ണം കഴിച്ചു എന്നറിയില്ല ,എഴുന്നേൽക്കാൻ കഴിഞ്ഞില്ല .അത്രയും നിറഞ്ഞു വയർ .അന്ന് രാത്രി ഞങ്ങൾ PRESTIGE-ൽ തന്നെ റൂം എടുത്തു .ഹോം സ്റ്റേ യുടെ അത്ര സൗകര്യമില്ല മുറിക്ക് .അവർ ഒരു എക്സ്ട്രാ ബെഡ് തന്നു ഞാൻ അതിൽ കിടന്നു അപ്പോഴേക്കും അമർ TV ഓണ് ചെയ്തു . KOLKATTA യും PANJAB ഉം തമ്മിൽ ഐപിഎൽ ഫൈനൽ ആയിരുന്നു അന്നു .കുറച്ചു സമയം കളി കണ്ടു .പിന്നീടു എപ്പോഴോ ഉറക്കത്തിലേക്കു വഴുതി .രാവിലെ അമറിന്റെ അലാറം അടിച്ചതായി കേട്ടില്ല .ഞാൻ എഴുന്നെല്ക്കുമ്പോഴേക്കും അമർ എഴുന്നേറ്റിരുന്നു .കുറച്ചു സമയം ടി വി ക്ക് മുമ്പിൽ ചെലവിട്ടു ദിനചര്യകൾ ഒക്കെ കഴിച്ചു ഞങ്ങൾ ഹോട്ടലിൽ പോയി പ്രഭാത ഭക്ഷണം കഴിച്ചു .പുട്ടും കറിയും ആയിരുന്നു .ബാഗും മറ്റും എടുത്തു .ഞങ്ങൾ മടക്കു യാത്രയ്ക്കായി തയ്യാറായി .
“പോവുന്ന വഴിയാണ് ആറളം വന്യജീവി സാങ്കേതം പോവുന്നോ…….??” -ഞാൻ ചോദിച്ചു.
‘ഒരൊറ്റ ചോദ്യം മതി യാത്രയുടെ പ്ലാനിംഗ് മാറാൻ’ സുരേഷേട്ടൻ കോടീശ്വരനിൽ പറഞ്ഞ വാക്കു ഞങ്ങൾ മാറ്റിപ്പറഞ്ഞു. അങ്ങനെ ആറളം അടുത്ത ലക്ഷ്യസ്ഥാനമായി .പെരുമ്പാടി ചെക്ക് പോസ്റ്റിനു സമീപത്തുള്ള ചെറു തടാകത്തിന്റെ വശ്യ മനോഹാരിതയ്ക്ക് മുൻപിൽ ഞങ്ങളുടെ കാർ തലകുനിച്ചു .അവിടെ കുറച്ചു സമയം ചെലവിട്ടു .പിന്നെ നേരെ ആറളം ലക്ഷ്യമാക്കി യാത്ര തുടർന്നു .ആറളം ഫാമിൻറെ ചെക്ക് പോസ്റ്റിനു മുൻപിൽ ഞങ്ങൾ എത്തി പെർമിഷൻ എടുത്തു ,പിന്നീടു ഫാമിൻറെ ഉള്ളിലൂടെ ആയിരുന്നു യാത്ര .കശുവണ്ടി,തെങ്ങ് ,കവുങ്ങ്,കൈതച്ചക്ക അങ്ങനെ പലതും അവിടെ കൃഷി ചെയ്യുന്നുണ്ട്.ആ യാത്ര അവസാനിച്ചത് ആറളം വന്യജീവി സങ്കേതത്തിന്റെ ബോർഡിനു മുന്നിൽ ആയിരുന്നു .
–

–
ആറളം :ചീങ്കണ്ണി പുഴയുടെ തീരത്ത് കാനന ഭംഗി കൊണ്ട അനുഗ്രഹീതമായ സ്ഥലമാണ് ആറളം .1984 ൽ ആണ് ആറളം വന്യജീവി സാങ്കേത മായി പ്രഖ്യാപിക്കുന്നത് . കർണാടകയിലെ ബ്രഹ്മഗിരി സാങ്ങ്ച്ച്വറി യും വയനാട് റി സർവ്വ് വനങ്ങളും ആറളം ഫാമും അതിര്ത്തി പങ്കിടുന്നതാണ് ആറളം വന്യജീവിസങ്കേതം . 55 ചതുരശ്ര കിലോമീറ്റർ ആണ് ആകെ വിസ്തൃതി .കണ്ണൂർ ജില്ലയിലെ ശുദ്ധ വായു പ്രഭവ കേന്ദ്രമാണ് ആറളം .നിത്യഹരിത വനങ്ങളും ആർദ്ര ഇല പൊഴിയും വനങ്ങളും കൊണ്ട് നിബിഡഡ് മാണിവിടം.സിംഹവലാൻ കുരങ്ങ് ,മ്ലാവ്, കേഴമാൻ, മലയണ്ണാൻ, അപൂർവ കാട്ടുനായകൾ, ആന, പന്നി, സാക്ഷാൽ രാജവെമ്പാല, അപൂർവയിനം പൂമ്പാറ്റകൾ, കുരങ്ങന്മാർ, കടുവ… എന്നിങ്ങനെ നീളുന്ന ആറളത്തിന്റെ ജന്തു വൈവിധ്യങ്ങൾ .
–

–
അടിക്കാടുകൾ കൊണ്ട് സമ്പുഷ്ടമായതിനാൽ ആന വരെ അടുത്തെത്തി യാലും കാണാനാവില്ല .തലശ്ശേരി വഴി വരുന്നവർക്ക് 35 കിലോമീറ്ററും കണ്ണൂർ വഴി വരുന്നവർക്ക് 60 കിലോമീറ്ററും യാത്രയുണ്ട് ആറളതേക്ക്.കണ്ണൂരിൻറെ പ്രധാനജല ശ്രോതസ്സ് ആയ വളപട്ടണം പുഴയുടെ പ്രധാനനീർച്ചാലാണ് ചീങ്കണ്ണിപ്പുഴ.ഡിസംബർ -ജനുവരി മാസങ്ങളിൽ ഇവിടെ ആൽബട്രോസ്സ് ശലഭങ്ങളുടെ ദേശാടനം ശലഭ നിരീക്ഷകരുടേയും പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു .അതു പോലെത്തന്നെ കേരളവനംവകുപ്പിന്റെയും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും മേൽനോട്ടത്തിൽ മാർച്ച് മാസം പക്ഷി സർവ്വേയും നടക്കാറുണ്ട് . കേരളത്തിൽ അപൂർവ്വമായ പാണ്ടൻ വെഴാംബലിനെയും ഇത്തരം കണക്കെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട് .ഇവിടെ നിന്നും 237 പക്ഷി ജാതികളുടെ കണക്കും രേഖപ്പെടുത്തിയിട്ടുണ്ട് .
–

–

–

–

–
ഞങ്ങൾ കാനന യാത്രയ്ക്കായി തയ്യാറെടുത്തു .അസ്സിസ്റ്റന്റ്റ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും പെർമിഷിൻ എടുത്തു . അവിടെനിന്നും ഒരു ഗൈഡി നേയും അനുവദിച്ചു തന്നു .ഗൈഡിന്റെ കൂടെ അല്ലാതെ സഞ്ചാരികളെ അകത്തേക്ക് കടത്തിവിടുകയില്ല . ഗൈഡിന്റെ പേര് ഭാസ്കരൻ 29 വർഷത്തെ സർവീസ് ഉണ്ട് അദ്ദേഹത്തിന് .അതുകൊണ്ട് തന്നെ ആറളത്തിന്റെ എല്ലാഭാഗവും അദ്ദേഹത്തിന് മന:പാഠമാണ് .
–

–
“ആനയെ കാണുമോ ………..?” -ചോദ്യം അമറിന്റെതാണ് ………
“സാദ്ധ്യത തീരേ കുറവാണ്” – അദ്ദേഹം മറുപടി പറഞ്ഞു .
“അഥവാ ഇപ്പോ ആന വന്നാൽ എന്ത് ചെയ്യും ……..?” – അടുത്ത ചോദ്യം സുജേഷിന്റെ വകയാണ്
ഹെഡ് ലൈറ്റ് ഇടുക വണ്ടി റേസ് ചെയ്യുക , കാനന യാത്രയ്ക്ക് ജീപ്പ് ആണ് നല്ലത് അതുകൊണ്ട് ഇനി എവിടെയെങ്കിലും കാടു കയറുന്നുണ്ടെങ്കിൽ ജീപ്പ് എടുത്തു പോവണം അദ്ദേഹം ഉപദേശിച്ചു .ജീപ്പിൻറെ ശബ്ദം ആനയ്ക്ക് പേടിയാണ് .
പക്ഷെ നമ്മളിപ്പോ കാറിൽ അല്ലേ റേസ് ആക്കിയ സൌണ്ടും ഉണ്ടാകില്ല ആന വന്നാൽ………….
അനവരില്ല നീ പേടിക്കേണ്ട അഥവാ വന്നാൽ അത് അപ്പൊ നോക്കാം സുജേഷിന്റെ ചോദ്യം മുഴുമിക്കാൻ അനുവദിക്കാതെ അദ്ദേഹം ഉത്തരം നല്കി .
ഹരിക്ക് പ്രത്യേകിച്ച് ഒരു കുലുക്കവും ഇല്ല ………കാട്ടിലൂടെയുള്ള ഡ്രൈവിംഗ് അവൻ ശരിക്കും അസ്വദിക്കുന്നുണ്ട് .
ഭാസ്കരേട്ടന് ഒരുപാടു അനുഭവങ്ങൾ ഉണ്ട്,ആനകുത്താൻ വന്നതും,ഓടിച്ചതും മറ്റു പല അനുഭവങ്ങളും അദ്ദേഹം വിവരിച്ചു.
“കടുവയെ കാണുവാൻ ഭാഗ്യം ഉണ്ടാകുമോ……………?”ഞാൻ ചോദിച്ചു.
“ഇല്ല, ഇരതേടി കടുവ രാത്രിയെ ഇറങ്ങാറുളളു ,അതുമാത്രമല്ല ഇവിടെ അടിക്കാടുകളും കൂടുതൽ അല്ലെ……..” അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു .

–

–

–

–

–
5 കിലോമീറെർ യാത്രയ്ക്ക് വിരാമമായി ……….റോഡിൽ തീരെമോശാമയി .ജീപ്പ് ആണെങ്കിൽ 15 കിലൊമീറ്റെർ കാട്ടിലൂടെ സഞ്ചരിക്കാം അദ്ദേഹകൂട്ടിച്ചേർത്തു.ഏറു മാടങ്ങളും ഇലക്ട്രിക് ഷോക്കിംഗ് കമ്പികളും കാട്ടു തീ തടയുവാനുള്ള ഫയർ ബെൽറ്റുകളും ,വന്മരങ്ങളും ഒക്കെ യാത്രയെ അകർഷകമാക്കി .ഒടുവിൽ കാർ തിരിച്ചു .അപ്പോഴേക്കും വിശപ്പ് അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു
ഭാസ്കരെട്ടനോട് വിടചൊല്ലി ഞങ്ങൾ നേരെ ഇരിട്ടിയിലീക്ക് പോയി.അവിടെ നിന്നും ഉച്ച ഭക്ഷണം കഴിച്ചു .
പിന്നീട് അമറിന്റെ വീട്ടിലേക്ക് തിരിച്ചു .അവിടെ ചായ സത്കരത്തിന് ശേഷം ഞങ്ങൾ പിരിഞ്ഞു.
വിനൂപിന്റെയും ശിഖയുടെയും കല്യാണത്തിനു ശേഷമുള്ള ആദ്യ യാത്ര ആയിരുന്നു അതായതു ഹണി മൂണ്‍ ട്രിപ്പ് ആയിരുന്നു അത്. അവർ ശരിക്കും ആസ്വദിച്ചിട്ടുണ്ടാകും, ഹരിയുടെ ഡ്രൈവിങ്ങിനെ എത്ര പുകഴ്ത്തിയലാണ് മതിയാവുക, സുജേഷിന്റെ ഫലിതങ്ങൾക്കും നന്ദി . ഈ യാത്രയിലേക്ക് എന്നെ ക്ഷണിച്ചത് അമർ ആയിരുന്നു .
അമർ…………മനസിന്റെ അകത്തളങ്ങളിൽ ഓർത്തു വെക്കാവുന്ന അനുപമമായ ഒരുപാടു യാത്രാനുഭവങ്ങൾ സമ്മാനിച്ചതിന് ………………നന്ദി …………..
–
-ജിതേഷ് ബാലകൃഷണൻ
Leave a Reply