Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എല്ലാര്ക്കുംഅമ്മായിയമ്മ മരുമകൾ എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുക കയ്യിൽ ചൂല് പിടിച്ചു നിൽക്കുന്ന അമ്മായിയമ്മയുടേയും ഒലക്കയുമായി നിൽക്കുന്ന മരുമകളിന്റെയും ചിത്രമാകും അല്ലെ…..?? വിവാഹ പ്രായമെത്തിയ അമ്മായിയമ്മ എന്നും ഒരു പെണ്കുട്ടിയുടെ പേടി സ്വപ്നമാകും. വിവാഹിതരാകാൻ പോകുന്ന, അല്ലെങ്കിൽ വിവാഹിതരായ എല്ലാ പെണ്കുട്ടികളും ഇതൊന്ന് ശ്രമിച്ച് നോക്ക്….. നിങ്ങൾ എങ്ങനെ അമ്മായിയമ്മമാരെ കയ്യിലെടുക്കണം എന്ന് ഇതു വായിച്ചാൽ മനസ്സിലാകും….
1. മുൻവിധി പാടില്ല
എല്ലാ അമ്മായിയമ്മയും നിങ്ങൾ സീരിയലിലും മറ്റും കണ്ടു മടുത്ത ‘താടക’ കഥാപാത്രങ്ങളല്ല എന്ന സത്യം നിങ്ങൾ മനസ്സിലാക്കണം. നിങ്ങൾ സ്നേഹിച്ചാൽ തീർച്ചയായും നിങ്ങളെയും സ്നേഹിക്കുന്ന ഒരു നല്ല മനസ്സ് എല്ലാ അമ്മായിയമ്മമാരിലും ഉണ്ട്. അതിനാൽ അമ്മായിയമ്മ അങ്ങനെ ആകും അല്ലെങ്കിൽ ഇങ്ങനെ ആകും എന്ന് ഒരിക്കലും മനസ്സിൽ വെക്കരുതേ…. അങ്ങനെ അവരോടു പെരുമാറുകയും അരുത്…
2. അമ്മായിയമ്മയിൽ ഒരു സുഹൃത്തിനെ ഉണ്ടാക്കിയെടുക്കുക
അമ്മയിയെമ്മയോടും വീട്ടിലെ മറ്റുള്ളവരോടും ഒരു സൗഹൃത ബന്ധം പുലർത്തിയെടുക്കുക. അവരോടു നിങ്ങളുടെ ബാല്യകാല കഥകളും നിങ്ങൾക്ക് പറ്റിയ അമളികളും അന്നേ ദിവസം നടന്ന കാര്യങ്ങളും എല്ലാം അവരുമായി പങ്കു വയ്ക്കുക. അടുക്കളയിലും മറ്റും പണി എടുക്കുമ്പോൾ നിങ്ങളുടെ ഭർത്താവിന്റെ കാര്യങ്ങൾ,അതായത് അവരുടെ ഇഷ്ട ഭക്ഷണങ്ങളും അവർക്ക് പ്രിയമുള്ള കാര്യങ്ങളും എല്ലാം വെറുതെ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക. അത് വഴി വീട്ടിലെ നാടക അന്തരീക്ഷം മാറ്റിയെടുക്കുക.
3. അഭിപ്രായങ്ങൾ ചോദിക്കുക, അത് വില കൽപ്പിക്കുക
നിങ്ങൾ എന്തൊരു കാര്യം തീരുമാനിക്കുമ്പോളും ഭർത്താവിന്റെ അമ്മയുടെയും അച്ഛന്റെയും അഭിപ്രായങ്ങൾ ചോദിക്കുക. അത് അവരിൽ നിങ്ങളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടാക്കും എന്നതിൽ ഒരു സംശയവും വേണ്ട. നിങ്ങൾ ഒരു പരിപാടിക്കോ മറ്റോ പോകുമ്പോൾ ഏതു വസ്ത്രം അണിയണം എന്നൊക്കെ ചോദിക്കുന്നത് വളരെ നല്ലതാണ്. അവരെ അത് ഏറെ സന്തോഷിപ്പിക്കും..
4. അവരെ ബഹുമാനിക്കുക, നിങ്ങളും ബഹുമാനിക്കപ്പെടും
പുതിയ ജീവിതം തുടങ്ങുന്നതിലൂടെ നിങ്ങൾ നിങ്ങളുടേതായ കുറേ പുതിയ കാര്യങ്ങൾ ചെയ്യാനും മറ്റും ആഗ്രഹിക്കുന്നുണ്ടാകും. എന്നാൽ ഒരിക്കലും അച്ഛനെയും അമ്മയേയും വിഷമിപ്പിക്കരുത്. അവർ അത്ര കാലവും ജീവിച്ച രീതിയും ശൈലിയേലും ഒരിക്കലും മോശമായി കാണരുത്.
5. നിങ്ങൾ നിങ്ങളായി തന്നെ നിൽക്കുക
പുതിയ വീട്ടിൽ എത്തി ഇനി എന്റെ സ്വഭാവം എല്ലാം മാറ്റണം എന്ന് ഒരിക്കലും ചിന്തിക്കരുത്. കാരണം ഒരാൾക്കും അധികം നാൾ വ്യാജ മുഖം കൊണ്ട് നടക്കാൻ കഴിയില്ല എന്ന സത്യം ആദ്യം മനസ്സിലാക്കണം. മറ്റുള്ളവരെ ബഹുമാനിക്കുകയും അവരുടെ അഭിപ്രായങ്ങൾ മാനിക്കുകയും ചെയ്യുമ്പോൾ അവിടെ നിങ്ങൾ നിങ്ങളുടെ സ്വന്തം അഭിപ്രായം പറയുക. ഇഷ്ടമാകാത്തതിനെ ഇഷ്ടമായില്ല എന്ന് തന്നെ പറയുക. പക്ഷെ അത് അവരെ വിഷമിപ്പിക്കുന്ന രീതിയിൽ ആകരുത് എന്ന് മാത്രം.
6. എന്തിനും ഒരു അതിര് വെക്കുക
ബഹുമാനം കാണിക്കണം, പക്ഷെ അതിനും ഒരു അതിര് വെക്കണം. അതായത് നിങ്ങളുടെ താൽപര്യങ്ങളും താൽപര്യക്കേടുകളും അവർ അറിഞ്ഞിരിക്കണം.
7. നിങ്ങൾക്ക് അവരോടുള്ള ഇഷ്ടം അറിയിക്കുക
എല്ലാ ആളുകൾക്കും അവരെ പുകഴ്ത്തുന്നതും മറ്റും ഇഷ്ടമാണ്. അതിനാൽ അമ്മായിയമ്മ നല്ല സാരി ഒക്കെ ഇടുമ്പോൾ അത് ഇട്ടിട്ട് നന്നായിട്ടുണ്ടെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ തുറന്നു പറയുക. പക്ഷെ അത് സത്യസന്ധമായിരിക്കണം. അവരുടെ പിറന്നാലും വാർഷികവും ഒക്കെ ആഘോഷിക്കുക, സമ്മാനങ്ങളും മറ്റും വാങ്ങി കൊടുക്കുക.
8. ഭർത്താവിന്റെ കാത് നിറയ്ക്കാതിരിക്കുക
ഒരിക്കലും വീട്ടിലെ പ്രശ്നങ്ങളെല്ലാം ഭർത്താവിനെ അറിയിക്കരുത്. പ്രശ്നങ്ങൾ എല്ലാ വീട്ടിലും സാധാരണയാണ്. അത് എല്ലാം ഭർത്താവിനെ കണ്ടയുടനെ അവിടെ കൊണ്ട് ചൊരിയുമ്പോൾ, അത് നിങ്ങളെ ദോഷകരമായി ബാധിക്കും.
9. എല്ലാവരെയും മനസ്സിലാക്കുക
നിങ്ങൾ പുതുതായി ഒരു വീട്ടിൽ എത്തുകയാണ്. അതിനാൽ എല്ലാർക്കും ഒന്ന് അഡ്ജസ്റ്റ് ആകാൻ കുറച്ചു സമയമെടുക്കും. അത് മനസിലാക്കി കുറച്ച് നിങ്ങളും ക്ഷമിച്ച് സഹിച്ച് നിൽക്കണം.
10. എല്ലാവരെയും ഒരുപോലെ കാണുക സ്നേഹിക്കുക സഹായിക്കുക
എല്ലാവർക്കും അവരുടെതായ വ്യക്തിത്വമുണ്ട്. അതുമായി പൊരുത്തപെടാൻ നിങ്ങൾ ശ്രമിക്കണം. എപ്പോഴും അവരെ സഹായിക്കാനും സ്നേഹിക്കാനും ശ്രമിക്കുക
Leave a Reply