Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 8:42 pm

Menu

Published on November 3, 2014 at 12:33 pm

നക്ഷത്രങ്ങളും അവയുടെ പൊതുസ്വഭാവങ്ങളും… !!

basic-characters-of-the-nakshatras-aswathi-to-revathi

അശ്വതി
ഈ നക്ഷത്ര ജാതർ സുന്ദരന്മാരും ആരോഗ്യവൻമാരുമായിരിക്കും.ഏതുകാര്യത്തിലും വളരെ ആലോചിച്ച് സാവധാനം ഇടപെടുന്നവരായിരിക്കും.പെട്ടെന്ന് വികാരങ്ങൾക്ക് വാശംവദരാകാരില്ല.വിതയ്ക്കാനും ദേവപൂജയ്ക്കും വിദ്യാഭ്യാസത്തിനും അശ്വതി നക്ഷത്രം നല്ലതാണ്.അശ്വതിയുടെ    ദശാനാഥൻ കേതു:4 വർഷം:തുടർന്ന് ശുക്രൻ,ആദിത്യൻ ,ചന്ദ്രൻ ,ചൊവ്വ ,രാഹു ,വ്യാഴം ,ശനി ,ബുധൻ , ഇങ്ങനെ ദശാസ്ഥിതി :
പ്രതികൂല നക്ഷത്രങ്ങൾ :- കാർത്തിക ,മകയിരം ,പുണർതം ,വിശാഖം നാലാം പാദം ,അനിഴം .തൃക്കേട്ട
രത്നം : –    വൈഡൂര്യം
ഭാഗ്യനിറം :ചുകപ്പ്
.
ഭരണി
ഭരണി നക്ഷത്രക്കാരുടെ സ്വഭാവം പെട്ടെന്ന് ആർക്കും ഇഷ്ടപ്പെട്ടുവെന്ന് വരില്ല .എല്ലാവിഷയത്തിലും അറിവുള്ളവരായിരിക്കും.ഇവർക്ക് നിർബന്ധബുദ്ധി കൂടുമെങ്കിലും ശുദ്ധഹൃദയരായിരിക്കും .ഭരണി നക്ഷത്രക്കാർ പൊതുവെ മാധ്യമമായ ശരീര പ്രകൃതക്കാർ ആയിരിക്കും .
ഭരണിയുടെ ദശാനാഥൻ : ശുക്രൻ :തുടർന്ന് ആദിത്യൻ ചന്ദ്രൻ ,ചൊവ്വ ,രാഹു,വ്യാഴം ,ശനി എന്നിങ്ങനെ ദശാസ്ഥിതി .
പ്രതികൂല നക്ഷത്രങ്ങൾ : – രോഹിണി തിരുവാതിര ,പൂയ്യം ,വിശാഖം നാലാം പാദം.
രത്നം :- വജ്രം
ഭാഗ്യനിറം : – ഇളംനീല ,വെള്ള ,ചുവപ്പ്
.
കാർത്തിക
കാർത്തിക നക്ഷത്രക്കാർ പൊതുവെ ആരോഗ്യമുള്ളവരും ഈശ്വര വിശ്വാസികളുമായിരിക്കും.ഈ നാളുകാർക്ക് സ്വദേശമോ സ്വകുടുംബമോ അത്ര തന്നെ നല്ല രീതിയിൽ വരില്ല.ലോഹപണികൾ ആരംഭിക്കുന്നതിന് ഈ നാൾ നല്ലതാണ്.
ഇതിൻറെ ദശാനാഥൻ സൂര്യനാണ്.തുടർന്ന് ചൊവ്വ ,രാഹു ,വ്യാഴം ,ശനി ,ബുധൻ എന്നീക്രമത്തിൽ ദാശാസ്ഥിതി.
പ്രതികൂല നക്ഷത്രങ്ങൾ : – മകയിരം ,പുണർതം ,ആയില്യം ,മൂലം ,പൂരാടം ,ഉത്രാടം ആദ്യപാദം.
രത്നം : മാണിക്യം
നിറം : കാവി ,ചുവപ്പ്
.
രോഹിണി
രോഹിണി നക്ഷത്രക്കാർക്ക് അന്യരെ ആകർഷിക്കത്തക്ക വശീകരണ ശക്തി ഉണ്ടാകും .
നിസാരകാര്യങ്ങളിൽ ക്ഷോഭിക്കുന്നവർ ആണ്.സ്നേഹം തോന്നിയാൽ എന്തും ചെയ്യുന്നതുപോലെ വിരോധം വന്നാൽ എന്തുപദ്രവവും ചെയ്യാൻ മടിക്കില്ല.
ദശാനാഥൻ : – ചന്ദ്രൻ തുടർന്ന് ചൊവ്വ രാഹു വ്യാഴം ശനി ,ബുധൻ ഇങ്ങനെ ദശാസ്ഥിതി.
പ്രതികൂല നക്ഷതങ്ങൾ :- പൂയ്യം ,മകം ,മൂലം ,പൂരാടം ,ഉത്രാടം ആദ്യ പാദം .
രത്നം :-മുത്ത്
നിറം :-വെള്ള ,ചന്ദന നിറം
.
മകീര്യം
ഈ നക്ഷത്രക്കാർക്ക് സൗന്ദര്യവും ആരോഗ്യമുള്ളവരുമായിരിക്കും .സ്ഥിരമായ ഒരുകാര്യവും ഇവരുടെ പരിധിയിൽ പെടില്ല.സംശയ ചിത്തന്മാരായിരിക്കും ഇവരിൽ അധികവും .ദശാനാഥൻ : –  ചൊവ്വ തുടർന്ന് രാഹു ,വ്യാഴം ,ശനി ,ബുധൻ ,കേതു ദാശാസ്ഥിതി .
പ്രതികൂല നക്ഷത്രങ്ങൾ : -പുണർതം ,ആയില്യം ,പൂരം ,മകയിരം
ഇടവകൂറിന് മൂലം ,പൂരാടം ,ഉത്രാടം ,തിരുവോണം ,അവിട്ടം ആദ്യപകുതി .
രത്നം : ചുവന്ന പവിഴം
നിറം :ചുവപ്പ്
.
തിരുവാതിര  
തിരുവാതിര നാളുകാരിൽ ഭൂരിഭാഗം പേരും  ഗർവ്വിഷ്ഠരും   ഉപകാര സ്മരണയില്ലാത്തവരുമായിട്ടാണ് കാണപ്പെടുന്നത്.സഞ്ചാരവും വിദേശവാസവുമാണ് ഇവർക്ക് ഗുണകരമായി കാണുന്നത്.അന്യന്മാരുടെ മുന്നിൽ തല കുനിച്ച് ബഹുമാനാദരം കാണിക്കാൻ ഇവർക്ക് പ്രയാസം ആയിരിക്കും.
ഭാഗ്യനിറം : – കടും നീല ,കറുപ്പ്
പ്രതികൂല നക്ഷത്രങ്ങൾ : – പൂയ്യം ,മകം ,ഉത്രം ,ഉത്രാടം ,തിരുവോണം അവിട്ടം മകരകൂർ
ഭാഗ്യരത്നം : -ഗോമോതകം
.
പുണർതം
പുണർതം നക്ഷത്രത്തിൽ ജനിക്കുന്നവർ ഈശ്വര വിശ്വാസികൾ ആയിരിക്കും .സ്വഭാവ ഗുണത്തിൽ ഇവർ മറ്റുള്ളവർക്ക് മാതൃകയാണ്.ഈ നാളുകാർ ഒരിക്കലും അസത്യത്തിനും അധർമ്മത്തിനും കൂട്ടുനിൽക്കില്ല.ആർദ്രതയും നിരുപദ്രവവുമായ പ്രകൃതമായിരിക്കും.
പ്രതികൂല നക്ഷത്രങ്ങൾ :- ആയില്യം ,പൂരം ,അത്തം ,ഉത്രാടം തിരുവോണം ,പൂരോരുട്ടതി
ഭാഗ്യനിറം :- മഞ്ഞ ,ക്രീം
ഭാഗ്യരത്നം : -മഞ്ഞപുഷ്യരാഗം
.
പൂയ്യം
പൂയ്യം നക്ഷത്രക്കാർ അധികവും അസാമാന്യമായ കർമ്മകുശലതയും വാചാലതയും കണ്ടുവരുന്നു.അതുകൊണ്ട് ഇക്കൂട്ടർ പരാജയത്തിൽ നിരാശപ്പെടുന്നവരോ അടങ്ങി ഒതുങ്ങി ഇരിക്കുന്നവരോ അല്ല.ബാല്യകാലം മുതൽ ഏതാണ്ട് കഷ്ടതകളോട് കൂടി കടന്ന് വരുന്നതായി കാണുന്നു.
ഭാഗ്യരത്നം : ഇന്ദ്രനീലം
ഭാഗ്യനിറം : – കറുപ്പ് ,നീല
പ്രതികൂല നക്ഷത്രങ്ങൾ : – മകം , ഉത്രം , ചിത്തിര , അവിട്ടം ,ചതയം ,പൂരോരുട്ടാതി.
.

ആയില്യം

ആയില്യം നക്ഷത്ര ത്തിൽ ജനിക്കുന്നവർ അധികവും രൗദ്ര സ്വഭാവികൾ ആയിരിക്കും.തൊടുന്നതിലൊക്കെ ഉൽക്കടമായ ശാഠ്യ    ബുദ്ധി  ഇവരിൽ സ്ഥിരമായി കാണും.സ്നേഹത്തിൻറെ പേരിൽ ആരെയും കണ്ണടച്ച് വിശ്വസിക്കില്ല.ഇവർ മിക്കവാറും ഭാഗ്യവാന്മാരും പ്രതാപശാലികളും ചിന്തിച്ച് പ്രവർത്തിക്കുന്നവരുമായിരിക്കും.
ബുധാനാണ് ദശാനാഥൻ.തുടർന്ന് കേതു ,ശുക്രൻ രവി ,ചന്ദ്രൻ ,ചൊവ്വ ,രാഹു ,വ്യാഴം ,ശനി ..ഇങ്ങനെ ദശസ്ഥിതി.
ഭാഗ്യരത്നം : മരതകം
നിറം : വെള്ള ,നീല ,വെള്ളി നിറം
ആയില്യം നക്ഷത്രത്തിൻറെ ദേവത സർപ്പങ്ങൾ ആണ്. സർപ്പ പ്രീതികരമായ കാര്യങ്ങൾ ചെയ്യുന്നത് ഭാഗ്യം തെളിയുവാൻ  നല്ലതാണ്.
പ്രതികൂല നക്ഷത്രങ്ങൾ  : പൂരം ,അത്തം ,ചോതി,കുംഭകൂറിൽ പെട്ട അവിട്ടം ,ചതയം ,പൂരോരോട്ടാതി 3/ 4.

.

മകം
മകം നക്ഷത്രക്കാർ വിദ്യാന്മാരും സൗമ്യ സ്വഭാവക്കാരും ആയിരിക്കും.കഴിവതും ഒതുങ്ങിയ ഒരു ജീവിതമായിരിക്കും ഇവർക്ക് ഹിതമായിട്ടുള്ളത്.നല്ലയാളുകളുടെ അഭിപ്രായത്തിനും സന്തോഷത്തിനും ബഹുമാനത്തിനും ഇവർ പെട്ടെന്ന് പാത്രന്മാരാരാവും.ഈശ്വര ഭക്തിയും ഗുരുഭക്തിയും ഇവരെ പിന്തുടരുന്ന രണ്ട് മഹൽ ഗുണങ്ങളാണ്.പിതൃകർമ്മങ്ങൾക്കും വിവാഹത്തിനും ഈ നാളു കൊള്ളാം.
കേതുവാണ് ദശാനാഥൻ .തുടർന്ന് ശുക്രൻ ,രവി ,ചന്ദ്രൻ ,ചൊവ്വ ,രാഹു ,വ്യാഴം ,ശനി ഇങ്ങനെ ദശാസ്ഥിതി.ഗണപതിയെ ഭജിക്കുക.
ഭാഗ്യനിറം  :  ചുകപ്പ്
രത്നം : വൈഡൂര്യം
പ്രതികൂല നക്ഷത്രങ്ങൾ : ഉത്രം ,ചിത്തിര ,വിശാഖം,മീനക്കൂറിലെ പൂരോരുട്ടാതി ,ഉത്രട്ടാതി ,രേവതി .

.

പൂരം

പൂരം നാളുകാരുടെ പ്രത്യേകത  ഇവർ  മറ്റാരുടെയും പിണിയാളായി ജീവിക്കുകയില്ല എന്നതാണ്.അതുകൊണ്ട് സേവചെയ്യാനോ ദാസിവൃത്തിക്കോ ഇവരെ കിട്ടില്ല.പൂരം നാളുകാർക്ക് ഒളിഞ്ഞും തെളിഞ്ഞുമുള്ള ശത്രുക്കൾ എപ്പോഴും ഉണ്ടായിരിക്കും.എങ്കിലും ഭാഗ്യവാന്മാരാണ്.

ശുക്രനാണ് ദശാനാഥൻ.തുടർന്ന് രവി ,ചന്ദ്രൻ ,ചൊവ്വ ,രാഹു ,വ്യാഴം ,ശനി… ഇങ്ങനെ ദശാസ്ഥിതി.
ശിവനെ പ്രീതിപ്പെടുത്തുക.
ഭാഗ്യനിറം : വെള്ള ,ഇളം നീല ,ചുകപ്പ്
ഭാഗ്യരത്നം : വജ്രം
പ്രതികൂല നക്ഷത്രങ്ങൾ : അത്തം ,ചോതി ,അനിഴം ,പൂരോരുട്ടതി,ഉത്രട്ടാതി ,രേവതി.

.

ഉത്രം

ഉത്രം നക്ഷത്രത്തിൽ ജനിക്കുന്നവർ സാധാരണ സുഖ ജീവിതമായിരിക്കും.പെട്ടെന്ന് ശുഭിതരാവുമെങ്കിലും ശുദ്രഹൃദയരാണ്.ഇവർക്ക് കോപമുണ്ടായാൽ വീണ്ടുവിചാരമില്ലാതെ എന്തും കാട്ടികൂട്ടാൻ മടിക്കില്ല.പിന്നീട് പശ്ചാതപിക്കാനും അധികം സമയം വേണ്ടിവരില്ല. ഉത്രം നാളുകാർ പുതുകാര്യ ജീവിതത്തിൽ ശോഭിക്കുന്നവരാണ്.അസാമാന്യ പരിശ്രമ ശാലികൾ ആയിരിക്കും.
സൂര്യനാണ് ദശാനാഥൻ.തുടർന്ന് ചന്ദ്രൻ ,ചൊവ്വ ,രാഹു ,വ്യാഴം ,ശനി ,ബുധൻ..ഇങ്ങനെ ദശാസ്ഥിതി.
ഗൃഹപ്രവേശത്തിൽ ഈ നക്ഷത്രം ഉത്തമം.
ഭാഗ്യനിറം  : ചുകപ്പ് ,കാവി പച്ച
ഭാഗ്യരത്നം : മാണിക്യം
പ്രതികൂല നക്ഷത്രങ്ങൾ : ചിത്തിര ,വിശാഖം ,തൃക്കേട്ട ,ഉത്രം ആദ്യപാദത്തിന് ,പൂരോരുട്ടാതി,ഉത്രട്ടാതി ,രേവതി ,ഭരണി.

.

അത്തം

അത്തം നാളുകാരിൽ അധികവും ശാന്ത സ്വഭാവക്കാർ ആയിട്ടാണ് കാണപ്പെടുന്നത് ഇവർക്ക് പ്രത്യേകമായി എടുത്ത് പറയാനുള്ളത്.വൃഭ്ധി ക്ഷയങ്ങൾ കൂടെ ഉണ്ടായിരിക്കുന്നുവെന്നുള്ളതാണ്.പ്രവർത്തി രംഗങ്ങളിൽ വലിയ നീതിനിഷ്ടയുള്ളവർ ആയിരിക്കും.അധികാരസ്ഥാനങ്ങളിൽ പ്രവേശിച്ചാൽ പ്രശോഭിക്കുന്നവർ ആയിരിക്കും.യാത്രയ്ക്കും വിദ്യാഭ്യാസത്തിനം ഈ നാൾ ഉത്തമം.
ചന്ദ്രനാണ് ദശാനാഥൻ.തുടർന്ന് ചൊവ്വ ,രാഹു ,വ്യാഴം ,ശനി ,ബുധൻ ,കേതു ,ശുക്രൻ..ഇങ്ങനെ ദശാസ്ഥിതി.
ഭാഗ്യനിറം  : വെള്ള ,പച്ച

ഭാഗ്യരത്നം :മുത്ത്

പ്രതികൂല നക്ഷത്രങ്ങൾ : ചോതി ,അനിഴം ,മൂലം ,അശ്വതി ,കാർത്തിക 1/4 .

.

ചിത്തിര

ചിത്തിര  നാളുകാരിൽ മിക്കവാറും മെലിഞ്ഞ ശരീരമുള്ളവരായിരിക്കും.ആരേയും അത്രതന്നെ വകവച്ചുകൊടുക്കാത്ത ഇവർ ആരോടും തന്നെ വിധേയഭാവത്തിൽ പെരുമാറുകയും പറയുകയും ചെയ്യുന്നത് ഒരു വിരോധാഭാസമായി തോന്നാം.പലതരം ആരോപണങ്ങളും അപവാദവും ഇവർക്കുണ്ടായിരിക്കും.അന്യരുടെ ദു:ഖത്തിലും കഷ്ടപാടിലും ഇവർക്ക് പെട്ടെന്ന് കാരുന്യമുണ്ടാകുന്നു.പൊതുവെ ഭാഗ്യനിർഭാഗ്യങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ജീവിതഗതി.
വാസ്തു കർമ്മത്തിന് ഈ നാൾ ഉത്തമമാണ്.
ദശാനാഥൻ : ചൊവ്വ .തുടർന്ന് രാഹു ,വ്യാഴം ,ശനി ,ബുധൻ ,കേതു .ഇങ്ങനെ ദശാസ്ഥിതി.
ഭാഗ്യനിറം : ചുകപ്പ് ,പച്ച ,ഇളം നീല
ഭാഗ്യം തെളിയാൻ മഹാലക്ഷ്മി ഭജനം.
ഭാഗ്യരത്നം : പവിഴം
പ്രതികൂല നക്ഷത്രങ്ങൾ : വിശാഖം ,തൃക്കേട്ട പൂരാടം ,രോഹിണി ,മകീര്യം .

.

ചോതി

ചോതി നാളുകാർ പൊതുവെ ശാന്തശീലരും നിർബന്ധശീലരും  സ്വതന്ത്രരുമായിരിക്കും.ഇവരുടെ സ്വഭാവത്തിൽ കാണുന്ന പ്രത്യേകത തങ്ങളുടെ പ്രവൃത്തികളെ മറ്റാരും വിമർശിക്കുകയോ എതിർക്കുകയോ ചെയ്യരുത് എന്നുള്ളതാണ്.തന്നെ ആഗ്രഹിക്കുന്നവർക്കും സ്നേഹിക്കുന്നവർക്കും എന്തും  ചെയ്യാൻ മടികാണിക്കയില്ലാത്തവരായിരിക്കും.ഈ നക്ഷത്രം ക്ഷേത്ര ദർശനത്തിനും വിത്തുകൾ പാകാനും നല്ലതാണ്.
രാഹുവാണ് ദശാനാഥൻ.തുടർന്ന് വ്യാഴം ,ശനി ,ബുധൻ,കേതു ,ശുക്രൻ …ഇങ്ങനെ ദശാസ്ഥിതി.
ചോതിയും വെള്ളിയാഴ്ച്ചയും ചേർന്ന് വരുന്ന ദിവസം ലക്ഷ്മീപ്രീതി ചെയ്‌താൽ ഭാഗ്യം തെളിയും.
ഭാഗ്യനിറം : കറുപ്പ് ,ഇളം നീല ,വെള്ള
ഭാഗ്യരത്നം : ഗോമേദകം
പ്രതികൂലനക്ഷത്രങ്ങൾ : അനിഴം ,മൂലം ,രോഹിണി ,മകീര്യം1/ 2.

.

വിശാഖം

വിശാഖം  നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് നല്ല മേധാശക്തിയും പ്രായോഗിക ബുദ്ധിയും ഉണ്ടായിരിക്കും.നീതിനിഷ്ഠയും ഈശ്വര ഭക്തിയും ഇവരുടെ പ്രത്യേകത ആണ്.മാതാവിൽ നിന്നുള്ള സുഖാനുഭവം കുറവായിരിക്കും.ആവശ്യത്തിൽ കവിഞ്ഞ് ആരെയും വകവയ്ക്കുന്നവരല്ല വിശാഖം നാളുകാർ.സാമ്പത്തിക  പ്രസ്ഥാനത്തിലും ശാസ്ത്രീയവുമായ പ്രവർത്തനങ്ങളിലും   ഇവർ നന്നായി  ശോഭിയ്ക്കും.
വ്യാഴമാണ് ദശാനാഥൻ.തുടർന്ന്  ശനി ,ബുധൻ ,കേതു ,ശുക്രൻ ,രവി..ഇങ്ങനെ ദശാസ്ഥിതി.
ഭാഗ്യനിറം  : മഞ്ഞ ,ക്രീം ,വെള്ള
ഭാഗ്യരത്നം : മഞ്ഞ പുഷ്യരാഗം
പ്രതികൂല നക്ഷത്രങ്ങൾ : തൃക്കേട്ട ,പൂരാടം ,തിരുവോണം ,തിരുവാതിര ,പുണർതം.

.

അനിഴം
അനിഴം നക്ഷത്ര ജാതർ അപ്രതീക്ഷിതമായ പല പരിവർത്തനങ്ങളോടും മല്ലിട്ട് ജീവിക്കുന്നവർ ആയിരിക്കും.ആവേശം നിറഞ്ഞ തീക്ഷണ സ്വഭാവവും അതോടപ്പം ശുദ്ധഗതിക്കാരുമായിരിക്കും.സ്വദേശവും സ്വഭവനവും വിട്ട് അന്യദേശത്ത് താമസിക്കുകയും ജോലി ചെയ്യുകായും ചെയ്യുന്നവരായിരിക്കും.ഈ നാളുകളിൽ അധികവും ആരോഗ്യകാര്യത്തിൽ അനുഗ്രഹീതരാണ്.യാത്രപോകാനും പുതിയ വാഹനങ്ങൾ ഇറക്കുവാനും ഈ നാൾ ശുഭമാണ്.
ശനിയാണ് രാശിനാഥൻ.തുടർന്ന്  ബുധൻ ,കേതു ,ശുക്രൻ ,രവി ,ചന്ദ്രൻ ,ചൊവ്വ ,ഇങ്ങനെ രാശിസ്ഥിതി.
ശനിയാഴ്ച്ച ശനീശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ശാസ്താ പ്രീതി വരുത്തിയാൽ കൂടുതൽ ഭാഗ്യം പ്രതീക്ഷിക്കാം.
ഭാഗ്യനിറം  : കറുപ്പ് ,കടുംനീല ,ചുകപ്പ്
ഭാഗ്യരത്നം : ഇന്ദ്രനീലം
പ്രതികൂല നക്ഷത്രങ്ങൾ : മൂലം ,ഉത്രാടം ,അവിട്ടം 1/ 2 ,തിരുവാതിര ,പുണർതം .

.

തൃക്കേട്ട

തൃക്കേട്ട നാളുകാർ ശുദ്ധഗതിക്കാരും ഹൃദയ നൈർമ്മല്യം ഉള്ളവരുമാണ്.സംഭാഷണങ്ങളിൽ ഒരു പ്രത്യേകത ഉള്ളവരാണ്. തങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങൾ ആയാൾ ആയാൽ പോലും ഉള്ളകാര്യം പറഞ്ഞവസാനിപ്പിക്കാതെ ഇവർക്ക് ഉറക്കം വരില്ല.മിക്കാവാറും എല്ലാ തൃക്കേട്ട നാളുകാരും ആദർശധീരന്മാരായിരിക്കും.അതുപോലെ തന്നെ മുൻകോപികളും ആണ്.ഇവർക്ക് ബന്ധുക്കളെകൊണ്ട് യാതൊരു പ്രയോചനവും   ലഭിക്കില്ല.
ശിൽപ വേലകൾക്കും യാന്ത്രിക പ്രവർത്തനത്തിനും ഈ നാൾ കൊള്ളാം.
ബുധനാണ് ദശാനാഥൻ.തുടർന്ന് കേതു ,ശുക്രൻ ,ചന്ദ്രൻ ,ചൊവ്വ ,രാഹു ,വ്യാഴം ..ഇങ്ങനെ ദശാസ്ഥിതി.
ഭാഗ്യനിറം : പച്ച ,ചുകപ്പ്
ഭാഗ്യരത്നം : മരതകം
പ്രതികൂല നക്ഷത്രങ്ങൾ : പൂരാടം ,തിരുവോണം ,ചതയം ,തിരുവാതിര.

.

മൂലം

മൂലം നക്ഷത്രത്തിൽ ജനിക്കുന്നവർ തലയ്ക്ക് മീതെ വെള്ളം വന്നാൽ അതിന് മീതെ തോണി എന്ന പോലെ സുഖമായി ജീവിക്കുന്നവരാണ്.പലതിലും സമർത്ഥന്മാരാണെങ്കിലും അതിന് അനുസരണമായ സാമ്പത്തിക പുരോഗതി നേടാൻ പ്രയാസമാണ്.തികഞ്ഞ ഈശ്വര ഭക്തി അനിവാര്യമായ നക്ഷത്രമാണ് മൂലം.ജനസേവനപരമായ തൊഴിലിൽ ശോഭിക്കുന്നതായി കാണുന്നു.എങ്കിലും സൗഭാഗ്യപരമായ കുടുംബജീവിതം പ്രതീക്ഷിക്കാം.കിണർ നിർമ്മിക്കാനും ജലാശയം നിർമ്മിക്കാനും ഈ നാൾ നല്ലതാണ്.
ഭാഗ്യനിറം : ചുകപ്പ്,മഞ്ഞ
ഭാഗ്യരത്നം : വൈഡൂര്യം
കേതുവാണ് ദശാനാഥൻ.തുടർന്ന് ശുക്രൻ ,രവി ,ചന്ദ്രൻ ,ചൊവ്വ ,രാഹു ,വ്യാഴം..ഇങ്ങനെ ദശാസ്ഥിതി.
ഗണപതി പ്രീതി നടത്തി ഭാഗ്യം നേടാം.
പ്രതികൂല നക്ഷത്രങ്ങൾ : ഉത്രാടം ,അവിട്ടം ,പൂരോരുട്ടതി ,പുണർതം ,പൂയ്യം ,ആയില്യം.

.

പൂരാടം

പൂരാടം നാളുകാരിൽ അധികവും ശുദ്ധഹൃദയരും ആലോചന കൂടാതെ പ്രവർത്തിക്കുന്നവരും ആയിരിക്കും.അതിനാൽ തന്നെ തങ്ങളുടെ അറിവ് ശരിയോ എന്ന് നോക്കാതെ അബദ്ധത്തിൽ പെടാറുണ്ട്.തൊഴിൽ പുരോഗതി നേടാൻ ഭാഗ്യമുള്ളവരും പൈതൃകസ്വത്ത് നേടിയെടുക്കാൻ ശേഷിയുള്ളവരുമാണ്.പൊതുവെ ഭാഗ്യനാൾ ആണ്.ദേവപ്രീതി വരുത്തുക.
ക്ഷേത്ര വിഗ്രഹങ്ങൾ ഉണ്ടാക്കാൻ  ഈ  നാൾ ഉത്തമം .
ദശാനാഥൻ : ശുക്രൻ.തുടർന്ന് രവി ,ചന്ദ്രൻ ,ചൊവ്വ ,രാഹു ,വ്യാഴം ,ശനി ..ഇങ്ങനെ ദശാസ്ഥിതി.
ഭാഗ്യനിറം : വെള്ള,മഞ്ഞ
ഭാഗ്യരത്നം : വജ്രം
പ്രതികൂല നക്ഷത്രങ്ങൾ : തിരുവോണം ,ചതയം ,ഉത്രട്ടാതി ,രേവതി ,പുണർതം ,പൂയ്യം,ആയില്യം.

.

ഉത്രാടം

ഈ നക്ഷത്രജാതർ പ്രയേണ സംസ്കാര സമ്പന്നരും ഷുദ്ധമനസ്കരും ആയിരിക്കും.എല്ലാമേഖലകളിലും നീതിയും ആത്മാർതയും പുലർത്തുന്നവർ ആയിരിക്കും.കൂട്ട് പ്രവർത്തനങ്ങളിൽ ഈ നാളുകാർ വളരെയധികം സൂക്ഷിക്കേണ്ടതാണ്.ജന്മനാ അലസ സ്വഭാവം പ്രകടിപ്പിക്കുന്ന ഉത്രാടം നക്ഷത്രജാതർക്ക് വൈകി വരുന്ന ഭാഗ്യമാണ് കണ്ടുവരുന്നത്.നിയന്ത്രണാധികാരമുള്ള ജോലിയിൽ ശോഭിക്കാൻ കഴിയും.
ആദിത്യനാണ് ദശാനഥൻ.തുടർന്ന് ചന്ദ്രൻ ,ചൊവ്വ ,രാഹു ,രാഹു ,വ്യാഴം ,ശനി..ഇങ്ങനെ ദശാസ്ഥിതി.
ഭാഗ്യനിറം : മഞ്ഞ ,കറുപ്പ് ,കടും നീല
ഭാഗ്യരത്നം : മാണിക്യം
പ്രതികൂല നക്ഷത്രങ്ങൾ : അവിട്ടം ,പൂരോരുട്ടാതി ,രേവതി ,പൂയം ,ആയില്യം ,മകം.

.

തിരുവോണം

തിരുവോണം നക്ഷത്രത്തിൽ ജനിക്കുന്നവർ പൊതുവെ സൗഭാഗ്യവും സൗന്ദര്യവും ആഗ്രഹിക്കുന്നവർ ആയിരിക്കും.വാക്കിലും പ്രവർത്തിയിലും കുലീനതയുണ്ടാകും.ഈശ്വര ഭക്തിയും ഗുരുഭക്തിയും ഉണ്ടാകും.തിരുവോണം നാളുകാർ വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ വളരെയധികം ശ്രദ്ധിക്കണം.പലവിധ പരിവർത്തനങ്ങൾക്കും വിധേയമായികൊണ്ടിരിക്കുന്ന ജീവിതമായിരിക്കും.പ്രതിഷ്ഠയ്ക്കും ഗ്രഹനിർമ്മാണത്തിനും ഈ നാൾ ഉത്തമമാണ്.
ചന്ദ്രനാണ് ദശാനാഥൻ.തുടർന്ന് ചൊവ്വ ,രാഹു ,വ്യാഴം ,ശനി..ഇങ്ങനെ ദശാസ്ഥിതി.
ഭാഗ്യനിറം : വെള്ള ,കറുപ്പ്
ഭാഗ്യരത്നം : മുത്ത്
പ്രതികൂല നക്ഷത്രങ്ങൾ : ചതയം ,ഉത്രട്ടാതി ,അശ്വതി ,മകം ,പൂരം ,ഉത്രം .

.

അവിട്ടം

അവിട്ടം നക്ഷത്രത്തിൽ ജനിക്കുന്നവർ നല്ല കാര്യക്ഷമതയും കർമ്മകുശലതയും ഉള്ളവരായിരിക്കും.അന്യർക്ക് വേദനാജനകമായ കാര്യങ്ങൾ ചെയ്യാൻ വിമുഖത കാണിക്കുന്നവരാണ്.ആരോടും അമിതമായ വിധേയത്വം പ്രകടിപ്പിക്കാറില്ല.ഒരുതരം വൈരാഗ്യ ബുദ്ധി പ്രകടിപ്പിക്കുന്നത് അവിട്ടം നാളുകാരുടെ പ്രത്യേകതയാണ്.പൊതുവെ നല്ല ഭാഗ്യശാലികൾ ആയിരിക്കും.വിദ്യാഭ്യാസ യോഗ്യത കുറവായിരുന്നാലും അസാമാന്യ ബുദ്ധിസാമർത്ഥ്യം  ഉണ്ടാകും.
വ്യവഹാരത്തിന് ഈ നാൾ ഉത്തമം.
ശനീശ്വരനെ പ്രീതിപ്പെടുത്തുക.
ദശാനാഥൻ ചൊവ്വ.തുടർന്ന് രാഹു ,വ്യാഴം,ശനി ,ബുധൻ ,കേതു ..ഇങ്ങനെ ദശാസ്ഥിതി.
ഭാഗ്യനിറം : കറുപ്പ് ,കടും നീല ,ചുകപ്പ്
ഭാഗ്യരത്നം : ചുവന്ന പവിഴം.

പ്രതികൂല നക്ഷത്രങ്ങൾ : പൂരോരുട്ടതി ,രേവതി ,ഭരണി ,മകം ,പൂരം ,അത്തം ,ചിത്തിര

.

ചതയം

ചതയം നാളുകാർ പൊതുവെ എല്ലാനിലയിലും ശോഭിക്കുന്നവർ ആണ്.സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഇവർക്ക് സാമർത്ഥ്യം കൂടിയിരിക്കും.സ്വജനങ്ങളുടെ   കൊണ്ട് ക്ലേശാനുഭവങ്ങൾ ആയിരിക്കും.ഭാഗ്യാനുഭവങ്ങൾ ആയിരിക്കും.ഭാഗ്യാനുഭവങ്ങൾ സമ്മിശ്രമായി കാണപ്പെടുന്നു.നിസ്സാരമായ കാര്യങ്ങളിൽ ക്ഷീണപരവശരാകും.ദിനചര്യകളിൽ  നിഷ്ഠപാലിക്കേണ്ടവരാണ്.ചീത്തകൂട്ടുകളിൽ പെടുവാൻ സാധ്യതയുണ്ട്.
രാഹുവാണ് ദശാനാഥൻ.തുടർന്ന് വ്യാഴം ,ശനി ,ബുധൻ ,കേതു..ഇങ്ങനെ ദശാസ്ഥിതി.
ഭാഗ്യനിറം : കറുപ്പ്
ഭാഗ്യരത്നം : ഗോമേദകം
പ്രതികൂല നക്ഷത്രങ്ങൾ : ഉത്രട്ടാതി ,അശ്വതി ,കാർത്തിക,ഉത്രം ,അത്തം ,ചിത്തിര 1/ 2.

.

പൂരോരുട്ടാതി

പൂരോരുട്ടാതി നക്ഷത്ര ജാതർ ഈശ്വവിശ്വാസികളും കർമ്മവൈഭവം കൊണ്ട് ഭാഗ്യമുള്ളവരുമായിരിക്കും.ഏത് കാര്യവും ഭംഗിയായി ചെയ്തുതീർക്കാൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്.ഇവർ നിഷ്പക്ഷമായി അഭിപ്രായ പ്രകടനം നടത്തുന്നവരാണ്.അതുകൊണ്ട് തന്നെ നിക്ഷപക്ഷമായ നിലപാട് സ്വീകരിക്കുവാനും ഇവർക്ക് മടിയില്ല.അന്യർക്ക് വേണ്ടി ഉപകാരം ചെയ്യാൻ ഇവർ സന്നദ്ധരാണ്.ആർഭാടഭ്രമം കുറവായിരിക്കും.
കൃഷി ,കച്ചവടാരംഭം എന്നിവയ്ക്ക് ഈ നാൾ ഉത്തമം.
വ്യാഴമാണ് ദശാനാഥൻ.തുടർന്ന് ശനി ,ബുധൻ ,കേതു ,ശുക്രൻ ..ഇങ്ങനെ ദശാസ്ഥിതി.
ഭാഗ്യനിറം : മഞ്ഞ കറുപ്പ്
ഭാഗ്യരത്നം : മഞ്ഞ പുഷ്യരാഗം
പ്രതികൂല നക്ഷത്രങ്ങൾ : രേവതി ,രോഹിണി ,ഉത്രം ,അത്തം ,ചിത്തിര ,വിശാഖം .

.

ഉത്രട്ടാതി

ഈ നാളു കാരിൽ കണ്ടുവരുന്ന ഏറ്റവും വലിയ സവിശേഷത മൂക്കിൻറെ തുമ്പത്തെ ദേഷ്യം ആണ്.എന്നാൽ അടുത്ത നിമിഷത്തിൽ അത് മാറും .കർമ്മകുശലരായ ഇവർ ഒരിക്കലും അലസന്മാരായി മാറി ഇരിക്കില്ല.ഉദ്യോഗരംഗത്തിൽ ശോഭിക്കും.മേലധികാരികളുടെ പ്രീതിക്കും പ്രശംസക്കും ഇവർ പത്രീഭവിക്കും.സ്വതന്ത്ര പ്രേമികൾ ആയിരിക്കും.
അന്നപ്രാശത്തിനും വിവാഹത്തിനും ഈ നാൾ ഉത്തമം.
ശനിയാണ് ദശാനാഥൻ.തുടർന്ന് ബുധൻ ,കേതു ,ശുക്രൻ ,രവി ,ചന്ദ്രൻ ,ചൊവ്വ ഇങ്ങനെ പോകുന്നു ദശാസ്ഥിതി.
ഭാഗ്യനിറം : മഞ്ഞ ,കറുപ്പ്
ഭാഗ്യരത്നം : ഇന്ദ്രനീലം
പ്രതികൂല നക്ഷത്രങ്ങൾ : മകയിരം ,ചിത്തിര 1/ 2 ,ചോതി ,വിശാഖം .

.

രേവതി

രേവതി നക്ഷത്രക്കാർ ആരെയും ഒരു പരിധിക്കപ്പുറം വകവച്ചുകൊടുക്കില്ല.ആരിലും വിധേയത്വം  ഭാവിച്ച് നില്കുകയുമില്ല.സ്വാതന്ത്രത്തെ ചോദ്യം ചെയ്യുന്ന വാക്കോ പ്രവർത്തിയൊ ആരിൽനിന്നുണ്ടായാലും അതിനെ നഖശിഖാന്തം എതിർക്കും.ആരെന്തുപറഞ്ഞാലും സ്വന്തം അഭിപ്രായത്തെ മുറുകെ പിടിച്ച് നിലകൊള്ളും.തികഞ്ഞ ഈശ്വര വിശ്വാസികൾ ആണ്.അല്പം പ്രണയ ലോലുപരുമായിരിക്കും.ഭാഗ്യനാൾ ആണ് .
വിവാഹത്തിനും വിദ്യാരംഭത്തിനും ഈ നാൾ ഉത്തമം.
ബുധൻ ദശാനാഥൻ.തുടർന്ന്  കേതു : ശുക്രൻ ,ശനി ,രവി ,ചന്ദ്രൻ ,ചൊവ്വ ,രാഹു : വ്യാഴം ദശാസ്ഥിതി.
ഭാഗ്യരത്നം : മരതകം
ഭാഗ്യനിറം : പച്ച ,മഞ്ഞ
പ്രതികൂല നക്ഷത്രങ്ങൾ : ഭരണി ,രോഹിണി ,തിരുവാതിര ,ചിത്തിര ,ചോതി ,വിശാഖം 3/4


ഷീബ ശ്രീധരൻ (ജ്യോതിഷി)
പുതിയറ
കോഴിക്കോട്

Loading...

Leave a Reply

Your email address will not be published.

More News