Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ 2013-14 സാമ്പത്തികവര്‍ഷത്തെ പച്ചക്കറി കൃഷി വികസന പദ്ധതിയിലേക്ക് ഒരു വര്‍ഷത്തേക്ക് കൃഷി സേവക്/ഫീല്‍ഡ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് വി.എച്ച്.എസ്.ഇ അഗ്രിക്കള്‍ച്ചറും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള ഏഴുപേരെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ താമസക്കാരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡ്, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ രാവിലെ 10.30ന് വാക്- ഇന്‍-ഇന്‍റര്‍വ്യൂവിന് ഹാജരാകണം. പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.