Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 11:23 am

Menu

Published on October 20, 2015 at 11:50 am

ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ്ബിന്റെ സംദ്ഭാവന അവാർഡ് ഡോ.ബോബി ചെമ്മണൂരിന്

boby-chemmanur-get-award-for-sadbhavana-award

ജീവകാരുണ്യമേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ച് ഡോ.ബോബി ചെമ്മണൂരിനെ ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ്ബ് സദ്‌ഭാവന അവാർഡ് നൽകി ആദരിച്ചു.അമേരിക്കയിലെ ന്യൂയോർക്കിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ചെമ്മണൂർ ഇന്റർ നാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂരിന് ക്യൂൻസ് ബറോയുടെ വൈസ് പ്രസിഡണ്ടും ഡമോക്രാറ്റിക് പാർട്ടി നേതാവുമായ ബാരി ഗ്രോഡെൻചിക്ക് അവാർഡ് സമ്മാനിച്ചത്.812 കിലോമീറ്റർ മരത്തണ്‍ വേൾഡ് റെക്കോർഡ് ജേതാവുകൂടിയായ ഡോ. ബോബി ചെമ്മണൂരിൻറെ സ്തുത്യർഹമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണെന്ന് ബാരി ഗ്രോ ഡെൻചിക്ക് ചടങ്ങിൽ അഭിപ്രായപ്പെട്ടു.ഇതോടൊപ്പം പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ദയാബായിക്ക് സത്കർമ്മ പുരസ്കാരവും സമ്മാനിക്കുകയുണ്ടായി.തൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളും ബിസിനസ്സും അമേരിക്കയിലേക്കുകൂടി വ്യാപിക്കാനുദ്ദേശിക്കുന്നതായി ഡോ.ബോബി ചെമ്മണൂർ പറഞ്ഞു.നവംബർ അവസാനവാരം ഹുസ്റ്റണിൽ ജ്വല്ലറി ഷോറൂം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതായ് അദ്ദേഹം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News