Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 10:46 am

Menu

Published on September 22, 2016 at 6:10 pm

ഇങ്ങനെയുമുണ്ട് ഭാര്യമാർ…..!

amazing-marriage-story

ഗൾഫിലെ ഒരു മൾട്ടിനാഷ്ണൽ കമ്പനിയുടെ മാനേജറായി ജോലി ചെയ്യുന്ന ഷറഫു ഒരു മാസത്തെ ലീവിന് നാട്ടിലെത്തിയിട്ട് രണ്ട് ദിവസമായി. ഉമ്മയും, ഭാര്യയും, രണ്ട് കുട്ടികളും, ‘MBA കഴിഞ്ഞ് നാട്ടിൽ തന്നെ സ്വന്തമായി ബിസ്സിനസ് ചെയ്യുന്ന അവിവാഹിതനായ അനിയൻ അഫ്സലും അടങ്ങുന്ന സന്തുഷ്ട കുടുംബം. കഴിഞ്ഞ ഓരോ ലീവിനും നടക്കാതെ പോയ ഒരു ആഗ്രഹമാണ് ഹംസക്കയുടെ വീട് വരെ ഒന്ന് പോകണമെന്ന്. സമയ കുറവ് കാരണം ഇതു വരെ കഴിഞ്ഞിട്ടില്ല.എന്നാൽ ഇന്ന് ഞാറാഴ്ച്ചയായത് കൊണ്ട് 15 Km മാത്രം അകലെയുള്ള ഹംസക്കയുടെ വീട്ടിലേക്കുള്ള യാത്രയിൽ ഷറഫു ഭാര്യ സുലുവിനോട് ഹംസക്കയെ കുറിച്ച് പറഞ്ഞ് തുടങ്ങി…
ആദ്യമായി ഗൾഫിലെത്തിയ കാലത്ത് ജോലിയൊന്നും ശരിയാവാതെ 6 മാസത്തോളം ഹംസക്കയുടെ റൂമിൽ ഹംസക്കയുടെ ചിലവിലാണ് ഞാൻ കഴിഞ്ഞിരുന്നത്. എല്ലാവർക്കും തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്ത് കൊടുത്തിരുന്ന ഹംസക്കയെ ഒരു ജേഷ്ടനെ പോലെയാണ് ഞാൻ കണ്ടിരുന്നത്. ഞാനിപ്പോൾ നിൽക്കുന്ന കമ്പനിയിൽ ജോലിക്ക് റക്കമെന്റ് ചെയ്തതും ഹംസക്ക തന്നെയാണ്. ജോലിയാവശ്യാർത്ഥം പല രാജ്യങ്ങളും സന്ദർഷിക്കുന്നതിനിടക്ക് ഹംസക്കയുമായുള്ള ബന്ധം കുറഞ്ഞു വന്നു. ഇപ്പോൾ 5 വർഷമായി ഒരു വിവരവും ഇല്ല. എന്റെ ആദ്യത്തെ ലീവീന് വന്നപ്പോൾ ഒരു പ്രാവശ്യം ഹംസക്കയുടെ വീട്ടിൽ പോയിരുന്നു. അന്ന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൂത്തത് മകളാണ് അന്ന് 5 ൽ പഠിക്കുന്നു .. ഇപ്പൊ അവളുടെ വിവാഹമൊക്കെ കഴിഞ്ഞിട്ടുണ്ടാവും..**

ആ… ഇക്കാ… വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പഴാണ് ഓർമ്മ വന്നത്.
അഫ്സൽ 3 മാസം മുൻപ് ഒരു കാര്യം പറഞ്ഞു. ഏതോ ഒരു പെൺകുട്ടിയെ കണ്ടു.നല്ല കുട്ടിയാണ് എന്നൊക്കെ..
എന്താ.. ലൈനാ ..????
ഏയ്.. അതാവില്ല.അതിനൊന്നും അവനെ കിട്ടില്ല.!! നീയിപ്പൊ ബിസിനസ്സ് മാത്രം നോക്കിയാൽ മതി. ബാക്കിയൊക്കെ ഇക്ക വരട്ടെ എന്നിട്ടാവാം എന്ന് ഞാൻ പറഞ്ഞു..!!
ഉം… അവന് ഇഷ്ടപെട്ടങ്കിൽ നമ്മുക്ക് അന്വേഷിക്കാം.. എവിടെയാണന്ന് എന്തെങ്കിലും പറഞ്ഞോ?
ഇല്ല .. പിന്നെ അവൻ ഇതുവരെ ഒന്നും അതിനെ കുറിച്ച് പറഞ്ഞിട്ടില്ല.!!
ഷറഫു സമയം നോക്കി.11 ആവുന്നു. ഷറഫുവിന്റെ ഇന്നോവ കാർ ടൗണും പിന്നിട്ട് മൈൻ റോഡിൽ നിന്നും ഒരു ഇടവഴിയിലേക്ക് തിരിഞ്ഞ് അടുത്തുള്ള ചെറിയ ജംഗ്ഷനിൽ ഒരു ബേക്കറിക്കുമുന്നിൽ നിർത്തി.”ഞാൻ എന്തങ്കിലും കുറച്ച് സ്വീറ്റ്സ് വാങ്ങട്ടെ.. എന്ന് പറഞ്ഞ് ബേക്കറിയിലേക്ക്കയറി . സാദനങ്ങൾ വാങ്ങുന്നതിനടക്ക് കടക്കാരൻ ചോദിച്ചു.
“നിങ്ങൾ ഇവിടെ എവിടേക്കാ..??
തോട്ടുങ്ങൽ ഹംസക്കാന്റെ വീട്ടിലേക്കാണ്.!!
“ആ… കല്ല്യാണത്തിനാണോ?
കല്ല്യാണമോ. ?? ആരുടെ ?
“നിങ്ങൾ എവിട്ന്നാ.ഹംസക്കാന്റെ ആരാ..??
മണ്ണാർക്കാട്ട്നിന്നാണ്. ഹംസക്കാന്റെ പഴയ ഒരു സുഹൃത്താണ്.5 /6 വർഷമായി കണ്ടിട്ട് .ഒന്ന് കാണാം എന്ന് കരുതി വന്നതാണ്.!
“അപ്പൊ നിങ്ങൾ ഒന്നും അറിഞ്ഞിട്ടിലല്ലേ?ഹംസക്കയുടെ മകളുടെ നിക്കാഹ് ഇന്ന് നടക്കേണ്ടതാണ്. പക്ഷെ അത് മുടങ്ങി.. പറഞ്ഞ് ഉറപ്പിച്ച സ്വർണ്ണം ഇല്ലാത്തത് കൊണ്ട് വരന്റെ വീട്ട് കാർ വിവാഹത്തിൽ നിന്ന് പിൻമാറി..
ആഭരണം വാങ്ങാനുള്ള പൈസയൊക്കെ ഉണ്ടായിരുന്നു. ഒരു വർഷം മുൻപ്
ഒരു ഓപ്പറേഷൻ വേണ്ടി വന്നു അയാൾക്ക് 10/12 ലക്ഷം രൂപ ചിലവായത് കൊണ്ട് മകളെ കെട്ടിക്കാൻ വീടിന്റെ ആധാരത്തിൻമേൽ ലോണിന് കൊടുത്തിരുന്നു. അവസാന നിമിഷം ഡോക്യുമെന്റ് ക്ലിയർ ഇല്ലന്ന് പറഞ്ഞ് ബാങ്ക്കാർ ലോൺ നിരസിച്ചു. പള്ളി കമ്മറ്റി കാർ ഇടപെട്ടിട്ടും വരന്റെ വീട്ട് കാർ വഴങ്ങാത്തത് കൊണ്ട് നിക്കാഹ് മുടങ്ങി. ലോൺ കിട്ടുമെന്ന് കരുതി കല്ല്യാണമൊക്കെ എല്ലായിടത്തും പറഞ്ഞിരുന്നു. പന്തലും ഇട്ട് സദ്യക്കുള്ള സാദനങ്ങളും ഒരുക്കിയിരുന്നു.നാട്ട് കാര് പിരിവെടുത്താലും 35 പവൻ ഉണ്ടാക്കാൻ കഴില്ലല്ലോ?
ഹംസക്കയുടെ മകനൊ?
“ആ കുട്ടി ടൗണിലെ ഒരു കടയിൽ ജോലിക്ക് പോകുന്നത് കൊണ്ടാണ് ഇപ്പോൾ അവര് ജീവിക്കുന്നത് എന്ത് ചെയ്യാനാ.. 8/10 കൊല്ലം ഗൾഫിൽ നിന്നിട്ട് ഉണ്ടാക്കിയതാണ് 10 സെന്റ് സ്ഥലവും ഒരു വിടും അതിന്റെ ആധാരവും ശരിയല്ല എന്ന് വക്കീൽ പറയുന്നു .. പാവം..
കടക്കാരന്റെ സഹതാപം കേട്ട് ഷറഫു പൈസയും കൊടുത്ത് തിരിച്ച് കാറിലെത്തി സുലുവിനോട് കാര്യങ്ങളൊക്കെ പറഞ്ഞു.
ഇനിയെന്താ ചെയ്യാ.. ?? അങ്ങോട്ട് പോണൊ? സുലു ചോദിച്ചു.!
ഇത്രയും വന്നതല്ലെ? കണ്ടിട്ട് പോകാം. തന്നെയുമല്ല എന്തങ്കിലും ചെയ്യണം.!!കാരണം സ്വർണ്ണമില്ലാത്തതിന്റെ പേരിൽ ഹംസക്കയുടെ മകളുടെ നിക്കാഹ് മുടങ്ങി കൂടാ.. അത്രയും എന്നെ സഹായിച്ചിട്ടുണ്ട് അയാൾ .. എന്ന് പറഞ്ഞ് ഷറഫു കാർ മുന്നോട്ടെടുത്തു കൊണ്ട് പറഞ്ഞു. ഞാൻ ഒരു കാര്യം പറയട്ടെ..
“എന്താ ഇക്കാ..???
നിന്റെ കുറേ ആഭരണമില്ലേ വീട്ടിൽ: അതിൽ നിന്ന് കുറച്ച് കൊടുത്താലൊ?
നീയാണങ്കിൽ അതൊന്നും ഉപയോഗിക്കുന്നില്ല. അത് കൊണ്ട് ഒരു കുട്ടിക്ക് ജീവിതം കിട്ടുകയാണങ്കിൽ അതല്ലെ നല്ലത്.??
ഞാനെന്ത് പറയന്നാണിക്കാ…! ഒക്കെ ഇക്കയുടെ ഇഷ്ടം. “8 വർഷം മുൻപ് യത്തീംഖാനയിൽ നിന്ന് ഇക്ക എന്നെ നിക്കാഹ് കഴിക്കുമ്പോൾ എനിക്ക് ഒന്നുമില്ലായിരുന്നു”. എന്റെ എന്ന് പറയുന്ന എല്ലാ ആഭരണവും ഇക്ക വാങ്ങി തന്നതാണ്. ഒന്നും ഞാനാവശ്യ പ്പെടാതെ തന്നെ? അത് എന്ത് ചെയ്യണമെന്ന് എന്തിനാ ഇക്ക എന്നോട് ചോദിക്കുന്നത്.? അത് കൊണ്ട് ഹംസക്കയുടെ മോൾക്ക് ഒരു ജീവിതം കിട്ടുകയാണങ്കിൽ?? ഒരു കുടുംബത്തിന്റെ കണ്ണുനീർ തുടക്കാൻ കഴിഞ്ഞാൽ അതല്ലെനല്ലത്..?? “യത്തീംഖാനയിൽ വിവാഹപ്രായമെത്തിയിട്ടും ആഭരണത്തിന്റെ പേരിൽ നിക്കാഹ് നടക്കാതെ കണ്ണുനീരുമായി കഴിയുന്ന കുറേ കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. അതിൽ ഒരുത്തിയായിരുന്നു ഈ ഞാനും എന്ന് പറയുമ്പോൾ സുലുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. എനിക്കറിയാം ഇക്കാ ആ കണ്ണിരിന്റെ വില.””
“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് സുലു നീ..
സ്വർണ്ണവും സൗന്ദര്യവും മോഡലും ഒന്നുമല്ല ഒരു പെണ്ണിന് വേണ്ടത്. നിന്നെ പോലെ ഒരു മനസ്സാണ് . “എന്നാൽ അഫ്സൽവീട്ടിലുണ്ടല്ലൊ.? അവനോട് വിളിച്ച് പറഞ്ഞാലൊ? അവൻ ആഭരണം കൊണ്ടുവരികയാണങ്കിൽ ഇന്ന് തന്നെ ആ കുട്ടിയുടെ നിക്കാഹ് നടത്തി കൊടുക്കാം.. ല്ലെ.? നീ തന്നെ പറഞ്ഞാൽ മതി.. എന്തൊക്കെയാണ് എടുക്കേണ്ടതന്ന് അവനോട് പറഞ്ഞ് കൊടുക്ക് എന്ന് പറഞ്ഞ് ഷറഫു ഫോൺ സുലുവിന് കൊടുത്തു.””
*സ്ത്രി ധനത്തിന്റെ പേരിൽ കല്ല്യാണം മുടങ്ങിയ വീട്. ആളും ആരവും ഒഴിഞ്ഞ് ഒരു മരണവീടിനെ പോലെ തോന്നിച്ചു .സ്വന്തകാരായ കുറച്ച് ആളുകൾ മാത്രം. ഇത്രയും കാലം അഭിമാനിയയി ജീവിച്ചയാൾ പെട്ടന്ന് നാട്ടുകാരുടെ മുമ്പിൽ വഞ്ചകനായി തലയും താഴ്ത്തി ഇനിയെന്തിന് ജീവിക്കണം എന്ന ചിന്തയിലിരിക്കുന്ന ഹംസക്കയും വീട്ടുകാരും ക്ഷണിക്കാതെ വന്ന അതിഥികളെ കണ്ട് അന്തം വിട്ട് നിന്നു… ഷറഫുവിനെ തിരിച്ചറിയാൻ ഹംസകാക്ക് അധിക സമയം വേണ്ടി വന്നില്ല.സുലു നേരെ അകത്തേക്ക് കയറി.ഷറഫു ഹംസക്കയുമായി സംസാരിച്ചു.
ഷറഫു പറഞ്ഞ കാര്യങ്ങൾ കേട്ട് എന്ത് പറയണമെന്നറിയാതെ ഹംസക്ക ഷറഫുവിനെ കെട്ടിപ്പിടിച്ച് കരയുന്ന രംഗം കണ്ട് കൊണ്ടാണ് സുലു പുറത്തേക്ക് വന്നത്. ഹംസക്കയുടെ കണ്ണൂനീരിന് മുൻപിൽ പിടിച്ച് നിൽക്കാൻ പാടുപെടുന്ന ഷറഫുവിനെ സുലു വിളിച്ചു.
“ഇക്ക … ഒരു മിനിറ്റ് …ഒന്നിങ്ങ്ട്ട് വരോ..??
എന്താ സുലു …?? എന്ത് പറ്റി… എന്ന് ചോദിച്ച് ഷറഫു സുലുവിന്റെ അടുത്തെത്തി. “ഇക്ക ആ കുട്ടിയെ ഒന്ന് കാണണം.”
എന്തിനാ … ഞാൻ കാണുന്നത്. ??
“ഇക്കാ ആ കുട്ടി പറയുന്നത് .”ഇനിയെന്തായാലും ഈ ബന്ധം വേണ്ടാ എന്നാണ് .” സ്ത്രിധനമോഹികളായ ആ വീട്ടിലേക്ക് നിക്കാഹ് വേണ്ടാന്ന്.
“ഇക്ക… ആ കുട്ടിയെ ഒന്ന് കാണ്.”ഷാഹിന എന്നാണ് പേര്. നല്ല കുട്ടിയാണ്. ഞാനൊരു കാര്യം പറയട്ടെ.?? ഈ നിക്കാഹ് മുടങ്ങിയത് നന്നായി എന്ന് എനിക്ക് തോന്നുന്നു. നമുക്ക് ഈ കുട്ടിയെ അഫ്സലിനെ കൊണ്ട് നിക്കാഹ് കഴിപ്പിച്ചാലൊ എന്നാണ് ഞാൻ ആലോചിക്കുന്നത്.?? ഈ കുട്ടിയെ നമ്മുടെ വീട്ടിലേക്ക് കിട്ടിയാൽ എന്റെ മോളെ പോലെ നോക്കും ഇക്കാ.. “ഇക്ക അവളെ ഒന്ന് കണ്ട് നോക്ക്.”
“അതിന് അഫ്സലിന് ഇഷ്ടമാവണ്ടെ? അവൻ വേറെ ഒരു കുട്ടിയുടെ കാര്യം പറഞ്ഞിരുന്നു എന്ന് നീ തന്നെയല്ലെ പറഞ്ഞത്. പിന്നെ ഉമ്മ സമ്മദിക്കോ?
“ഉമ്മ ഈ കുട്ടിയെ കണ്ടാൽ 100 വട്ടം സമ്മദിക്കും. കാരണം: യത്തീംഖാനയിൽ വന്ന് എന്നെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചതാണ് ഉമ്മ അഫ്സലിനും ഇഷ്ടമാവും എനിക്ക് നല്ല ഉറപ്പുണ്ട് ഇക്കാ.. അത്രയ്ക്കും ഐശ്വര്യമുള്ള കുട്ടിയാണ്. !!
“ഏതായാലും ഇനി അഫ്സൽവരട്ടെ. എന്നിട്ട് അവന് ഇഷ്ടമായാൽ ഇന്ന് ഈ പന്തലിൽ വെച്ച് തന്നെ നമുക്ക് നടത്താം.! “ഒന്നും കാണാതെ നീ ഇത് പറയില്ലന്ന് എനിക്കറിയാം.. അവൻ പുറപെട്ടൊ എന്ന് ഒന്ന് വിളിച്ച് നോക്ക്. പിന്നെ ഉമ്മാനേയും കുട്ടികളേയും കൊണ്ട് വരാൻ പറയ്. ഷിഫ്റ്റ് കാർ വീട്ടിലുണ്ടല്ലൊ.? പുറപ്പെട്ടതിന് ശേഷം ഈ കാര്യങ്ങൾ അവനോട് പറഞ്ഞാൽ മതി.. അവൻ വന്ന് അവന്റെ അഭിപ്രായം അറിഞ്ഞതിന് ശേഷം ഇവിടെ പറഞ്ഞാൽ മതി എന്ന് പറഞ്ഞ് ഷറഫു പുറത്തേക്കിറങ്ങി.
അര മണിക്കുറിന് ശേഷം അഫ്സലിന്റെ വിളി വന്നു. ഷറഫു പറഞ്ഞ് കൊടുത്ത വഴിക്ക് അഫ്സലിന്റെ കാർ ഹംസക്കയുടെ വീട് ലക്ഷ്യമാക്കി
നീങ്ങി… 10 മിനിറ്റ് കഴിഞ്ഞ് ഹംസക്കയുടെ വീട്ട് പടിക്കൽ അഫ്സലിന്റെ കാർ വന്ന് നിൽക്കുമ്പോൾ സമയം ഒരു മണി. വീട്ടിലേക്ക് വരുന്ന പുതിയ അതിഥികളെ കണ്ട് വീട്ടുകാർ പകച്ചു നിന്നു. “സിറ്റി ഹോം അപ്ലയൻസിന്റെ ഉടമയും സുന്ദരനുമായ അഫ്സലിനെ അവിടെ ചിലരൊക്കെ തിരിച്ചറിഞ്ഞു.
പക്ഷെ അത് ഷറഫു വിന്റെ അനിയനാണന്ന കാര്യം ഹംസകാക്കും അറിയില്ലായിരുന്നു.
സുലു ഇറങ്ങി വന്ന് ഉമ്മയേയും അഫ്സലിനെയും കൂട്ടി വീടിനകത്തേക്ക് കടക്കുമ്പോൾ ചോദിച്ചു. “”നിനക്ക് അവളെ കാണണ്ടെ?
“വേണ്ടത്താ.. ഇക്കയും ഇത്തയും പറയുന്ന ഏത് കുട്ടിയെ വേണമെങ്കിലും ഞാൻ വിവാഹം കഴിക്കാം.! കാരണം എനിക്ക് ദോശം വരുന്ന ഒന്നും നിങ്ങൾ ചെയ്യില്ലന്ന് പരിപൂർണ വിശ്വാസമുണ്ടെനിക്ക്. എനിക്ക് സമ്മതമാണ്.
“ന്നാലും നീ അവളെ ഒന്ന് കാണ് .. പിന്നീട് ഞങ്ങളെ കുറ്റം പറയരുത്. ഭാര്യയാകുന്ന കുട്ടിയെ കുറിച്ചും വിവാഹത്തെ കുറിച്ചും ചില സങ്കൽപങ്ങളൊക്കെ നിനക്കുണ്ടാവുമല്ലൊ?
“ഒകെ.ഇത്താ … ഇത്താനോട് തർക്കിക്കാൻ ഞാനില്ല…
ഇനി ജീവിതത്തിൽ ഒരു വിവാഹം തന്നെ വേണ്ടണ് തീരുമാനിച്ചിരിക്കുന്ന ഷാഹിനയുടെ റൂമിൽ നിന്നും മറ്റ് സ്ത്രികളേ കുട്ടികളേയും പുറത്താക്കി സുലുവും അഫ്സലും അകത്തേക്ക് പ്രവേശിച്ചു.
കണ്ണുനീർ വാർത്ത് മുഖം താഴ്ത്തിയിരിക്കുന്ന ഷാഹിനയുടെ മുഖം സുലു പതുക്കെ ഉയർത്തി.. ആ മുഖം കണ്ട അഫ്സൽ ഒരു നിമിഷം നിശ്ചലനായി …
“ഇഷ്ടമായൊ നിനക്ക് എന്ന് കണ്ണുകൾ കൊണ്ട് സുലു ചോദിച്ചു.
ഇ … ത്താ .. ഇ… ഇത്.. വാക്കുകൾ പൂർത്തിയാക്കാതെ അഫ്സൽ പുറത്തേക്കിറങ്ങി ..കൂടെ സുലുവും …എന്താ… നിനക്ക് ഇഷ്ടമായില്ലെ? എന്താ നീ ഒന്നും പറയാത്തത്.? എന്തങ്കിലും ഒന്ന് പറയ് നീ…? ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമായിട്ടുണ്ട്. ഇനി നിന്റെ അഭിപ്രായം മാത്രം അറിഞ്ഞാൽ മതി… ഷറഫുവും, ഉമ്മയും, സുലുവും ആകാംക്ഷയോ അഫ്സലിനെ നോക്കി…
അഫ്സൽ പറഞ്ഞു. ഇത്താ … കുറച്ച് നാൾ മുൻപ് ഞാനൊരു പെൺകുട്ടിയുടെ കാര്യം പറഞ്ഞിരുന്നില്ലെ?
“ഉം … പറഞ്ഞിരുന്നു. ഞാനിന്ന് ഇക്കയോട് പഞ്ഞതേയുള്ളു… എന്താ ആ കുട്ടിയെ മതിയൊ നിനക്ക്?
“ഉം… എനിക്കത് മതി …. !!
എല്ലാവരുടെയും മുഖത്തെ നിരാശ ശ്രദ്ധിച്ച് കൊണ്ട് ലോകം കീഴക്കായ സന്തോഷത്തിൽ അഫ്സൽ പറഞ്ഞു. “ഇത്താ …. എന്റെ മനസ്സിനെ കീഴടക്കിയ ആ കുട്ടിയാണ് ഇത്താ ….. ഇത്.
സന്തോഷം കൊണ്ട് എന്ത് പറയണമെന്നറിയാതെ ഷറഫു അഫ്സലിനെ കെട്ടിപിടി കുമ്പോൾ സന്തോഷകണ്ണുനീർ സാരി തലപ്പ് കൊണ്ട് തുടച്ച് കൊണ്ട് സുലു ഷാഹിനയെ വാരിപ്പുണർന്നു … നിന്നെ ഇനിയാർക്കും ഞങ്ങൾ വിട്ട്കൊടുക്കില്ല. ഇനിയൊരിക്കലും ഈ കണ്ണുകൾ ന്നനയാൻ ഞാൻ അനുവതിക്കില്ല.!
വീണ്ടും നിക്കാഹിനുള്ള ഒരുക്കങ്ങൾ തുടങ്ങി .. സുലു ഊരി കൊടുത്ത ഒരു സ്വർണമാല “മഹർ” കൊടുത്ത് നിക്കാഹ് കഴിഞ്ഞു.ഈ സമയം
അഫ്സൽ കൊണ്ടുവന്ന 50 പവനോളം ആഭരണ മടങ്ങുന്ന പെട്ടി തുറന്ന് കൊണ്ട് സുലു പറഞ്ഞു. “ഇതെല്ലാം ഇനി നിനക്കുള്ള താണ് ” എന്ന് പറഞ്ഞ് ആഭരണം അണിയിക്കാൻ തുടങ്ങിയപ്പോൾ ഷാഹിന പറഞ്ഞു.
വേണ്ടത്താ .. വേണ്ട : “മഹർ ഒഴികെ ഒന്നും വേണ്ട എനിക്ക്. സ്വർണ്ണത്തിന്റെ പേരിൽ കഴിഞ്ഞ ഒരു മാസമായി ഞങ്ങൾ അനുഭവിച്ച വേദന.. 35 പവൻ സ്വർണ്ണത്തിന് വേണ്ടി എന്റെ ഉപ്പ ഇനി യാചിക്കാൻ ഈ നാട്ടിൽ ആരും ബാക്കിയില്ല. നിക്കാഹ് മുടങ്ങും എന്നുറപ്പായപ്പോൾ, ഇന്നലെ രാത്രി ഉപ്പ പറഞ്ഞു. “നമ്മുക്ക് എല്ലാവർക്കും കൂടി ഇനി കുറച്ച് വിഷം വാങ്ങി കഴിക്കാം എന്ന് “. ഇന്നലെ മുതൽ ഇന്ന് ഈ നേരം വരെ ഞങ്ങൾ ഒഴുക്കിയ കണ്ണുനീർ
ഈ സ്വർണത്തിന്റെ പേരിലായിരുന്നു.ഇങ്ങനെ കണ്ണുനീർ ഒഴുക്കുന്ന ധാരളം പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും ഉണ്ട് നാട്ടിൽ. സ്വർണം അണിഞ്ഞ് നടക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ആ ഭരണം വീട്ടിൽ ഉണ്ടായിട്ടും എന്റെ ഉമ്മ ആഭരണം ധരിച്ച് നടക്കുന്നത് ഞാൻ കണ്ടിട്ടില്ല.
ഒരു കുടുംബത്തെ കൂട്ട ആത്മഹത്യയിൽ നിന്ന് രക്ഷിക്കാൻ പടച്ചവനാണ് നിങ്ങളെ ഇവിടെ എത്തിച്ചത്.അത് ഒരു പക്ഷെ എന്റെ രക്ഷിതാക്കളുടെ പ്രാർത്ഥനയുടെ ഫലമാകാം.!! സ്ത്രിധനം ആഗ്രഹിക്കാത്ത ഒരാളെ എനിക്ക് ഭർത്താവായി തരണേ എന്ന് ഞാൻ 5 നേരവും ദുആ ചെയ്തതിന്റെ ഫലമാകാം.!! ഞങ്ങൾ എങ്ങനെയാണ് ഇതിന് നന്ദികാണിക്കേണ്ടതന്ന് ഞങ്ങൾ … ആ വാക്ക് പൂർത്തിയാക്കൻ അനുവതിക്കാതെ ഷറഫുവിന്റെ ഉമ്മ ഷാഹിനയെ കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു. “നീ വീണ്ടും ഞങ്ങളെ തോൽപ്പിച്ച് കളഞ്ഞല്ലൊ എന്റെ പൊന്നു മോളേ”.. എന്ന് പറഞ്ഞ് ഷാഹിനയെ മുത്തം കൊണ്ട് പൊതിയുമ്പോൾ അഫ്സലും സുലുവും കൂടി നിന്നവരും കണ്ണുനീർ അടക്കാൻ വളരെയേറെ പ്രയാസപ്പെടുന്നത് കാണാമായിരുന്നു.
******. *******. ******
കടപ്പാട്‌:അബു മണ്ണാർക്കാട്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News