Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:ജിഷ വധക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും ജോമോന്‍ പുത്തന്‍പുരക്കല്‍. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ പാപ്പുവിനെ ഡിഎന്‍എ ടെസ്റ്റ് നടത്തിയതിലൂടെ അച്ഛന്‍ പാപ്പുവല്ലെന്ന് തെളിഞ്ഞതായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിക്കുന്നു. പൊലീസ് ഈ വിഷയത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ മടികാട്ടുന്നു. ‘ജിഷ കൊലക്കേസില്‍ തങ്കച്ചന് മാനം പോയി, സാജുപോളിന് സ്ഥാനം പോയി. രാജേശ്വരി കോടീശ്വരിയായി. പരിപാടിയില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഈ വിഷയം ഉയര്‍ത്തി ഡിജിപിക്ക് പരാതി നല്‍കുമെന്നാണ് സൂചന. നേരത്തെ നല്‍കിയ പരാതിയില്‍ വ്യക്തമായ അന്വേഷണം നടന്നിരുന്നില്ല.. ഒരു ചാനലിലെ അഭിമുഖ പരിപാടിയിലാണ് ജോമോന്റെ പുതിയ വെളിപ്പെടുത്തല്‍.
ജോമോന്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്ഥലത്തെ ഒരു ഉന്നത കോണ്‍ഗ്രസ്സ് നേതാവിന്റെ മകളാണ് കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷ സ്വത്തില്‍ അവകാശം ചോദിച്ചതിനെ തുടര്‍ന്ന് ഇയാളാണ് ജിഷയെ കൊലപ്പെടുത്താന്‍ കൂട്ട് നിന്നതെന്നും കാണിച്ച് പരാതി നല്‍കിയിരുന്നു. ഈ ആരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുകയുണ്ടായി. ജിഷയുടെ പിതൃത്വം ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പൊലീസ് നടത്തി എന്നതിന് യാതൊരു സൂചനയും പുറത്തുവന്നിട്ടില്ല. ഡിഎന്‍എ പരിശോധന ആരു നടത്തിയെന്നത് ഉള്‍പ്പെടെയുള്ള സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.
Leave a Reply