Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 29, 2026 2:45 am

Menu

Published on August 29, 2016 at 10:44 am

‘ഓണപ്പരീക്ഷ എത്താറായി സഖാവേ പുസ്തകം ഇതുവരെ കിട്ടിയില്ലല്ലോ..’സഖാവ് കവിതയുടെ പാരഡിയും ഏറ്റെടുത്ത് സോഷ്യൽ മീഡിയ

parody-of-sakhavu-lyrics

കൊച്ചി: ഓണ പരീക്ഷ എത്താറായി സഖാവേ പുസ്തകം ഇതുവരെ കിട്ടിയില്ലല്ലോ….. സഖാവ് എന്ന കവിതയ്ക്ക് പിന്നാലെ പാരഡിയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.പാഠപുസ്തക വിതരണം വൈകുന്നതാണ് പാരഡിയുടെ പ്രമേയം. ഓണപ്പരീക്ഷയെത്താറായി സഖാവേ പുസ്തകം ഇതുവരെ കിട്ടിയില്ലല്ലോ എന്നാണ് കവിത തുടങ്ങുന്നത്.എബിവിപി നേതാവായ കെകെ മനോജ് എന്നയാളാണ് ‘സഖാവി’ന്റെ പാരഡി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. എസ്എഫ്‌ഐ നേതാവിന്റെ വിപ്ലവകാവ്യത്തിന് സമാനമായ വരികളാണ് പാരഡി കവിതയിലും.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുസ്തകം വൈകുന്നതില്‍ പ്രതിഷേധിച്ചു ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടന പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴേന്താ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാത്തത് എന്നും കവിതയില്‍ ചോദിക്കുന്നു. ഓണപ്പരീക്ഷ എത്തിയിട്ടും പല സ്‌കൂളുകളിലും പാഠപുസ്തകങ്ങള്‍ എത്താത്തതില്‍ വ്യാപക പരാതിയുയര്‍ന്നിരിക്കെയാണ് പാരഡിയുടെ ഉത്ഭവം. രൂക്ഷമായ ഭാഷയിലാണ് പുസ്തക വിതരണം വൈകുന്നതിനെ കവിതയില്‍ വിമര്‍ശിച്ചിരിക്കുന്നത്.

“എത്രനാളുകളായി ഞാനിങ്ങനെ… എത്രപാഠങ്ങളെന്നെ തൊടാതെപോയ്, നിന്റെ സമരങ്ങള്‍ കണ്ടിരുന്നപ്പോള്‍… ഞാനറിഞ്ഞില്ല ഇതുലോക തോല്‍വിയാണ്.. എന്നിങ്ങനെയാണ് മറ്റു വരികള്‍.”

ഏറെ പൊല്ലാപ്പുകള്‍ ഉണ്ടായെങ്കിലും കവിതയ്ക്ക് ഏറെ സ്വീകാര്യതയാണ് ലഭിച്ചത്. കവിതയുടെ പിതൃത്വത്തിന്റെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമൊന്നുമായിട്ടില്ല. അതിനിടെയാണ് സഖാവ് കവിതയ്ക്ക് പാരഡി എത്തിയിരിക്കുന്നത്. സംഭവം എന്തായാലും ഇതിനോടകം വൈറലായി കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News