Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 11:20 pm

Menu

Published on September 6, 2016 at 10:45 am

കുറെ കാശും പണവും പ്രതാപവും ഉണ്ടല്ലോ; ഇതുംകൂടി ചെയ്യണം…രഞ്ജിനി ഹരിദാസിനെ വെല്ലുവിളിച്ച് പെണ്‍കുട്ടി; വീഡിയോ വൈറലാവുന്നു…!!

girl-video-against-ranjini-haridas

കൊച്ചി:തെരുവുനായക്കളെ കൊല്ലാന്‍ പാടില്ലെന്ന നിലപാടുമായി നില്‍ക്കുന്ന രഞ്ജിനി ഹരിദാസിനെതിരെ രംഗത്തു വന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു.മേനകാ ഗാന്ധിയുടെ കുറച്ച് ടീംസിനും രഞ്ജിനി ഹരിദാസിനും വേണ്ടിയുള്ള വീഡിയോ മെസേജാണ് ഇത് എന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീഡിയോ തുടങ്ങുന്നത്. കാറില്‍ പോകുമ്പോള്‍ പട്ടികളെ പുറത്തുകണ്ടാല്‍ രഞ്ജിനിക്ക് വലിയ സന്തോഷം തോന്നുമായിരിക്കും. പക്ഷെ ഒരു മാലിന്യക്കൂനയ്ക്ക് മുന്നില്‍ നില്‍ക്കുന്ന കുറച്ച് പട്ടികള്‍ക്കിടയിലേക്ക് അഞ്ച് മിനിറ്റ് ഇറങ്ങിനില്‍ക്കാന്‍ കഴിയുമോ എന്നാണ് പെണ്‍കുട്ടി രഞ്ജിനിയെ വെല്ലുവിളിച്ചിരിക്കുന്നത്. നാട്ടുകാര്‍ക്ക് ഉപദ്രവമുണ്ടാക്കുകയും, പിഞ്ചുകുഞ്ഞുങ്ങളെ പോലും പിച്ചിച്ചീന്തുന്ന പട്ടികളെ കൊല്ലരുതെന്ന് പറയുന്നത് എന്തിന് വേണ്ടിയാണെന്നും പെണ്‍കുട്ടി ചോദിക്കുന്നു. കുറെ കാശും പണവും പ്രതാപവും ഉണ്ടല്ലോ. രണ്ടുമൂന്നേക്കര്‍ പറമ്പ് വാങ്ങിയിട്ട് ഈ തെരുവുപട്ടികളെ അതില്‍ കൊണ്ടുപോയിട്ട് വളര്‍ത്ത്. അല്ലാതെ നാട്ടുകാര്‍ക്ക് ഉപദ്രവമാകുന്ന പട്ടികളെ കൊല്ലരുതെന്ന് പറയാന്‍ രഞ്ജിനിക്ക് യാതൊരു അവകാശവുമില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. കാറിനുള്ളിലിരുന്ന് പുറത്തെ ലോകം കാണുന്നത് കൊണ്ടാണ് ഇതൊന്നും മനസിലാകാത്തത്. ഇത്രയ്ക്ക് പട്ടിസ്‌നേഹമാണെങ്കില്‍ സ്വന്തമായി വീട്ടില്‍ കൊണ്ടുപോയോ പറമ്പെടുത്തോ വളര്‍ത്തണെന്നും പെണ്‍കുട്ടി വീഡിയോ സന്ദേശത്തില്‍ പറയുന്നു.


Loading...

Leave a Reply

Your email address will not be published.

More News