Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: അയ്യപ്പദര്‍ശനം തേടി കേരളത്തിന്റെ അഭിമാന താരം പിടി ഉഷ സന്നിധാനത്തേയ്ക്ക്. ഭര്‍ത്താവ് വി.ശ്രീനിവാസനും ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന 22 അംഗ സംഘത്തോടൊപ്പമാണ് ഉഷയുടെ കന്നിയാത്ര.ഇന്ന് ഉച്ചയോടെ പമ്പയിലെത്തുന്ന സംഘം തുടര്‍ന്ന് മലകയറും. നാളെ രാവിലെ നെയ്യഭിഷേകവും കഴിഞ്ഞിട്ടായിരിക്കും മടക്കം.ഇന്നലെ കോഴിക്കോട്ടുനിന്ന് തിരിച്ച സംഘം തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, വൈക്കം, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. ഏരുമേലി വാവരുസ്വാമി ദര്‍ശനവും നടത്തും. ശബരിമലയിലെത്തുകയെന്നത് ചെറുപ്പംമുതലുള്ള ആഗ്രഹമാണെന്ന് ഉഷ പറഞ്ഞു
അമ്പത് വയസ്സ് പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് മാത്രമേ ശബരിമലയില്‍ ദര്‍ശനത്തിന് അനുമതിയുള്ളൂ. 13 തികയാത്ത പെണ്‍കുട്ടികള്‍ക്കും ദര്‍ശനം നടത്താം. ഈ സാഹചര്യത്തിലാണ് 52 വയസ്സ് പൂര്‍ത്തിയായതോടെ ശബരിമലയിലേക്ക് ദര്‍ശനത്തിന് പിടി ഉഷയെത്തുന്നത്.
Leave a Reply