Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാതടിപ്പിക്കുന്ന വെടിയൊച്ചകള്‍ക്കിടയില്‍ പാകിസ്താനില്‍ കറാച്ചിയിലെ വീട്ടിലിരുന്നവള്‍ ശ്രുതി ചേര്‍ത്തു. പിന്നെ മധുരശബ്ദത്തിലിങ്ങനെ പാടി..തെളിമാനം മഴവില്ലിന്‍ നിറമണിയും നേരം..കലുഷിതമായ അതിര്‍ത്തി കടന്നെത്തിയ ഈ ശബ്ദത്തെ മലയാളികള്‍ നെഞ്ചോടുചേര്‍ത്തു. സോഷ്യല്‍ മീഡിയകളിലും മറ്റും നാസിയ അമീര്‍ മുഹമ്മദ് എന്ന പാകിസ്താനി ഗായികയുടെ ഗാനം ഷെയര്‍ ചെയ്ത് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് മലയാളികള്‍.തന്റെ മലയാളി സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണീ ഗാനം പാടുന്നതെന്ന് പറഞ്ഞാണ് നാസിയയുടെ പാട്ട് തുടങ്ങുന്നത്.
മലയാളം അറിയില്ലെന്നും ഉച്ചാരണത്തില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും നാസിയ പറയുന്നു.ഇടക്ക് അക്ഷരങ്ങള്‍ കിട്ടാതെ തപ്പിത്തടയുന്നുണ്ടെങ്കിലും മനോഹരമായിത്തന്നെ ഗാനം പാടിയവസാനിപ്പിക്കുന്നുണ്ട് നാസിയ.അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ അയവില്ലാതെ തുടരുമ്പോഴും സൗഹൃദം പങ്കുവെച്ച് അതിര്‍ത്തി കടന്നെത്തുന്ന നാസിയമാര്‍ ഇനിയുമുണ്ടാകട്ടെ.
Leave a Reply