Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാജ്യത്തെ 500, 100 നോട്ടുകള്‍ മോദി സർക്കാർ അസാധുവാക്കിയത് മുതൽ പണത്തിനായി ആളുകൾ നെട്ടോട്ടം ഓടുന്ന കാഴ്ച്ചയാണ് നമ്മുടെ നാട്ടിൽ കാണാൻ കഴിയുന്നത് .എടിഎമ്മിനും ബാങ്കിനും മുന്‍പിലുള്ള നീണ്ട നിരയാണ് ഇപ്പോഴും കാണുവാനാകുന്നത്.എന്തിനോമൊരു എളുപ്പവഴി കണ്ടെത്തുന്നവരാണല്ലോ നമ്മൾ മലയാളികൾ.ഈ ഒരു പ്രശ്നത്തിനും പോംവഴി കണ്ടെത്തിയിരിക്കുകയാണ് ഇവർ ഇപ്പോള്‍. ക്യൂവില്‍ ഊളുകള്‍ക്ക് പകരം കല്ലുകള്‍ വെച്ചാണ് മല്ലൂസ് ഊഴം കാത്തുകയാണ് പലയിടങ്ങളിലും. പാലക്കാട്ടു നിന്നാണ് ഇത്തരത്തില്‍ ഉള്ള ഒരു കാഴ്ച. തങ്ങള്‍ തന്നെ നിന്ന് കാലുകഴയ്ക്കുന്നതിന് പകരം വരുന്നവര്‍ വരുന്നവര്‍ ഒരു പേപ്പറില്‍ തങ്ങളുടെ പേരെഴുതി അതിന്റെ മുകളില്‍ ഒരു കല്ലും വയ്ക്കും. എന്നിട്ട് തണലുനോക്കി എവിടെയെങ്കിലും പോയി സുരക്ഷിതമായി ഇരിക്കും. പത്രം വായന, ചീട്ടുകളി, നാട്ടുവര്‍ത്തമാനം അങ്ങനെ പോകുന്നു പിന്നീടുള്ള കലാപരിപാടികള്‍.

ചിലയിടങ്ങളില്‍ വേറെ രീതിയാണ്. ആളുകള്‍ക്ക് പകരം അവരുടെ ചെരുപ്പുകളാണ് ക്യൂ നില്‍ക്കുന്നത്. മറ്റു ചിലടത്ത് അവരവരുടെ പാസ്സ്ബുക്കുകളാണ് ക്യൂവില്‍. ഏതായാലും ആളുകള്‍ക്ക് ഈ രീതി ഇഷ്ടപ്പെട്ടെന്നാണ് കേള്‍ക്കുന്നത്.

സോഷ്യല്‍ മീഡിയയിലും മറ്റും ഇത്തരത്തില്‍ ക്യൂ നില്‍ക്കുന്നതിന്റെ ഫോട്ടോകള്‍ വൈറലാണ്. എന്നാല്‍ ഈ വിദ്യ ജപ്പാനിലൊക്കെ വളരെ നേരത്തെതൊട്ട് ആളുകള്‍ പയറ്റിക്കൊണ്ടിരിക്കുന്നതാണെന്നാണ് അറിയുന്നത്. ഇനി മുതല്‍ ക്യൂവില്‍ നില്‍ക്കാന്‍ വാടകയ്ക്ക് ആളുകളെ കൊടുക്കുന്ന ഏജന്‍സികളും രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്.
Leave a Reply