Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 16, 2025 2:35 am

Menu

Published on August 11, 2017 at 12:02 pm

പത്തു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ഭര്‍ത്താവ് അവളോടു പറഞ്ഞു നിന്റെ അനുജത്തിക്കായി നീ ഒഴിഞ്ഞു തരണം….!

10-years-marriage-husband-love-sister-in-law-an-open-letter

കുടുംബം എല്ലാവരും അത്രയേറെ വിലകല്‍പ്പിക്കുന്ന ഒന്നാണ്. കുടുംബത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ അത് ഓരോ അംഗത്തേയുമാണ് ബാധിക്കുന്നത്. മലയാളികളുടെ മാറിയ ജീവിത സാഹചര്യത്തില്‍ കുടുംബ ബന്ധങ്ങള്‍ അത്ര ശുഭകരമല്ലെന്ന സൂചനയാണ് പലയിടങ്ങളില്‍ നിന്നും കിട്ടുന്നത്.

ഇതിനെ അരക്കിട്ടുറപ്പിക്കുന്നതാണ് ഒരു യുവതിയുടെ കത്ത്. കാരണം പത്തുവര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യത്തിനു ശേഷം ഭര്‍ത്താവ് അവളോട് പറഞ്ഞ കാര്യങ്ങള്‍ കേട്ട് ആ യുവതി തകര്‍ന്നു പോയി. തന്റെ അനുജത്തിയുമായി ഭര്‍ത്താവ് പ്രണയത്തിലാണെന്നും അവള്‍ക്കായി താന്‍ ഒഴിഞ്ഞു തരണമെന്നുമായിരുന്നു അയാളുടെ വാക്കുകള്‍.

വനിത മാസികയിലേക്ക് അയച്ച ഒരു കത്തിലാണ് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതി തന്റെ അനുഭവം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ സൗമ്യമായ ശബ്ദത്തില്‍ അദ്ദേഹം എന്നോട് പറഞ്ഞു, ‘നിനക്കിവിടെ കഴിയാം, ഞങ്ങള്‍ക്കും കുട്ടികള്‍ക്കുമൊപ്പം. പക്ഷെ എനിക്ക് നിന്നെ ഭാര്യയായി കാണാന്‍ കഴിയില്ല.’ എത്രയെളുപ്പമാണ് പത്തു വര്‍ഷം നീണ്ടു നിന്ന സുന്ദരമായ ദാമ്പത്യം അവിടെ തകര്‍ന്നുവീണത്, യുവതി പറയുന്നു.

 

കത്തുവായിക്കാം…….

 

‘ഞാന്‍ നിങ്ങളിലൊരുവള്‍, എന്റെ പേര് വ്യക്തമാക്കാന്‍ എന്റെ സാഹചര്യങ്ങള്‍ എന്നെ അനുവദിക്കുന്നില്ല. ഒന്നാമത് എന്റെ കഥ ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും അപമാനിക്കപ്പെടുന്ന തരത്തിലായാല്‍ അത് എന്റെ കുട്ടികളുടെ നില നില്‍പ്പിനെ തന്നെ ബാധിക്കും. പക്ഷെ നിങ്ങള്‍ക്ക് എന്നെ സഹായിക്കാനായേക്കാം. അല്ലെങ്കില്‍ എന്റെ സാഹചര്യം നാളെ നിങ്ങളിലൊരാള്‍ക്ക് വന്നേക്കാം. അത് കൊണ്ടാണ് ഇപ്പോള്‍ ഈ കത്തെഴുതുന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു എന്റെ വിവാഹം. വിവാഹത്തിന് മുമ്പ് ഒരു തവണ മാത്രമാണ് ഞാന്‍ എന്റെ ഭര്‍ത്താവുമായി ആകെ സംസാരിച്ചിട്ടുള്ളത്. പക്ഷെ വിവാഹശേഷം യാതൊരു അപരിചിതത്വങ്ങളും അദ്ദേഹം കാണിച്ചിരുന്നില്ല.

അദ്ദേഹവും അദ്ദേഹത്തിന്റെ മാതാപിതാക്കളും എന്നെ വീണ്ടും പഠിക്കാന്‍ അനുവദിച്ചു. പക്ഷെ സാധാരണ ഒരു വീട്ടമ്മയായി അവരുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കി കഴിയുന്ന മരുമകളെ ആയിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് ഇഷ്ടം. അതനുസരിച്ചു വളരെ സന്തുഷ്ടയായി തന്നെ ഞാന്‍ ജീവിച്ചു. ഓഫീസ് വിട്ടുവന്നാല്‍ അദ്ദേഹം എന്റെയൊപ്പം ധാരാളം സമയം ചിലവഴിച്ചു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമായി. ഒരു വര്‍ഷമായപ്പോള്‍ ഞങ്ങള്‍ക്കൊരു കുഞ്ഞു പിറന്നു. അപ്പോഴാണ് ഞങ്ങള്‍ ഏറ്റവും സന്തോഷിച്ചത്. കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാനായി അദ്ദേഹം ഓഫീസില്‍ നിന്ന് നേരത്തെ വന്നു തുടങ്ങി. ഞാനാകട്ടെ പ്രസവശേഷം നന്നായി തടി വയ്ക്കുകയും ഉത്സാഹക്കുറവുള്ളതുപോലെയുമൊക്കെയായി.

പക്ഷെ പതിയെ പതിയെ എനിക്ക് അസുഖങ്ങള്‍ വരാന്‍ തുടങ്ങി. പ്രസവശേഷം തടി കൂടുന്നതിന് മാത്രമല്ല മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും എനിക്ക് മരുന്ന് കഴിക്കേണ്ടതായും വന്നു. ആകെ അവശതയായി എനിക്ക്. ജോലിത്തിരക്കുകള്‍ കൊണ്ട് അദ്ദേഹം വീട്ടില്‍ എത്തുമ്പോള്‍ ഞാന്‍ വീട്ടിലെ ജോലിയും കുട്ടിയുടെയും മാതാപിതാക്കളുടെയുമൊക്കെ കാര്യങ്ങള്‍ നോക്കി ക്ഷീണിതയായി തളര്‍ന്നുറങ്ങിയിട്ടുണ്ടാകും. അങ്ങനെ അദ്ദേഹവും ഞാനും തമ്മിലുള്ള അകലം കൂടിക്കൂടി വന്നു. അദ്ദേഹം പലപ്പോഴും ജോലി സംബന്ധമായ യാത്രകളില്‍ മുഴുകി.

അഞ്ചുവര്‍ഷത്തിനു ശേഷം ഞാന്‍ രണ്ടാമതും ഗര്‍ഭിണിയായി. എന്റെ വിഷമതകള്‍ കണ്ട് അദ്ദേഹമാണ് എന്റെ അനുജത്തിയോട് എന്നെ സഹായിക്കാന്‍ വീട്ടില്‍ വന്നു നില്‍ക്കാനായി നിര്‍ദേശിച്ചത്. ജോലിക്കാരിയെ നിയമിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടുകാര്‍ സമ്മതിക്കുകയുമില്ല. അനുജത്തി വീട്ടില്‍ വന്നു നില്‍ക്കുന്നത് എന്തുകൊണ്ടും സഹായമായി ഞാനും കരുതി. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ തീരുമാനം പോലെ അവളെ ഞാന്‍ വിളിച്ചു. എന്നോട് വിശ്രമിക്കാന്‍ പറഞ്ഞുകൊണ്ട് അവള്‍ വീട്ടിലെ എല്ലാ ജോലികളും സ്മാര്‍ട്ട് ആയി തന്നെ ചെയ്തു. അച്ഛനമ്മമാരുടെ കാര്യങ്ങളും അദ്ദേഹത്തിന്റെ ഇഷ്ടഭക്ഷണം പാകം ചെയ്യലും കുട്ടിയെ പഠിപ്പിക്കുന്നതും ഒക്കെ അവള്‍ ഭാംഗിയായി ചെയ്തു. കുഞ്ഞുമായി കളിക്കാനും മറ്റുള്ളവരോട് തമാശപറയാനുമെല്ലാം അവള്‍ മിടുക്കിയായിരുന്നു. അങ്ങനെ വീട്ടില്‍ ആകെ ഒരു സന്തോഷകരമായ അന്തരീക്ഷമായി.

അദ്ദേഹം സമയത്തിന് തന്നെ ഓഫീസില്‍ നിന്ന് വീട്ടിലെത്താന്‍ തുടങ്ങി. ഞാന്‍ ക്ഷീണം കൊണ്ട് നേരത്തെ തന്നെ കുഞ്ഞുമായി കിടന്നുറങ്ങും. അദ്ദേഹവും അവളും സംസാരിച്ചിരിക്കുമായിരുന്നു. ‘ജീജു’ എന്നു വിളിച്ച് ചേട്ടനോട് വലിയ സ്‌നേഹവും ബഹുമാനവും അവള്‍ കാണിച്ചിരുന്നു. ഞാനും സന്തോഷവതിയായിരുന്നു. ചില ദിവസങ്ങളില്‍ അവളും അദ്ദേഹവും പുറത്തുപോയി ഡിന്നര്‍ കഴിക്കും, മിക്കവാറും എന്റെ കുഞ്ഞിനെയും കൊണ്ട് ഇരുവരും ഷോപ്പിങ്ങിന് പോകും. അവള്‍ ഒരു വീക്കെന്‍ഡ് കോഴ്‌സിന് ജോയിന്‍ ചെയ്തു. അവളെ കൊണ്ട് പോയി വിടാനും രാത്രി വിളിക്കാനും പോകുന്നത് അദ്ദേഹമായിരുന്നു. എന്നാല്‍ വീട്ടിലെ കാര്യങ്ങളും അവള്‍ ഭംഗിയായി നോക്കിയിരുന്നു. ഒരു ചേച്ചി എന്ന നിലയില്‍ അവളുടെ കാര്യങ്ങള്‍ കൂടെ സുരക്ഷിതമാകുന്നത് കണ്ട് ഞാന്‍ സന്തോഷിച്ചു.
മളളമശൃ2

എന്റെ രണ്ടാമത്തെ പ്രസവശേഷവും അവള്‍വീട്ടില്‍ തന്നെ നില്‍ക്കട്ടെ അത് എനിക്കൊരു സഹായകമാകും എന്ന് അദ്ദേഹമാണ് പറഞ്ഞത്. രണ്ടാമത്തെ കുട്ടിയെയും അവള്‍ പൊന്നുപോലെ നോക്കി. എന്നോടും വലിയ സ്‌നേഹമായിരുന്നു. പതിയെ പതിയെ മക്കള്‍ക്ക് എന്നെക്കാളേറെ അടുപ്പമായി അവളോട്. അദ്ദേഹത്തിനും അങ്ങനെ തന്നെയെന്ന് എനിക്ക് മനസിലായി തുടങ്ങിയത് വളരെ വൈകിയാണ്. തെറ്റായ ചിന്തകള്‍ വന്നപ്പോള്‍ അവയെ ഞാന്‍ തന്നെ ആട്ടിപ്പായിച്ചു. പക്ഷെ ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു’ എനിക്ക് ഡിവോഴ്‌സ് വേണം’. എന്റെ സഹോദരിയുമായി പ്രണയത്തിലാണെന്നും അവര്‍ക്ക് വേണ്ടി ഞാന്‍ ഒഴിഞ്ഞ് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അവര്‍ പരസ്പരം പിരിയാനാകാത്തവിധം അടുത്തുപോയി എന്നും അദ്ദേഹം പറഞ്ഞു. ഒരു ഔദാര്യവും എനിക്ക് നല്‍കി, വിവാഹമോചനത്തിന് ശേഷവും അവര്‍ക്കൊപ്പം എനിക്കും ആ വീട്ടില്‍ താമസിക്കാം പക്ഷെ അദ്ദേഹത്തിന്റെ ഭാര്യയായിട്ട് ഇനി കാണാന്‍ കഴിയില്ല !

എന്റെ മുന്നില്‍ ഏറ്റവും നല്ല പുരുഷനായിരുന്ന ആള്‍…എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു എന്ന് ഞാന്‍ വിശ്വസിച്ച എന്റെ സഹോദരി…എന്റെ കുടുംബം…ഇതാണ് ഈ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം എനിക്ക് ലഭിച്ചത്. എന്താണ് ചെയ്യേണ്ടത് എന്നെനിക്കറിയില്ല. നിങ്ങള്‍ പറയൂ…..

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News