Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:51 am

Menu

Published on October 25, 2016 at 12:42 pm

ഭാര്യയാകുന്നുവെങ്കിൽ അതൊരു പ്രവാസിയുടെ ഭാര്യ തന്നെയാകണം..!!

a-pravasi-life-story

ഭാര്യയാകുന്നുവെങ്കിൽ അതൊരു പ്രവാസിയുടെ ഭാര്യ
തന്നെയാകണം..!!
അവധിയുടെ അവസാന ദിവസങളിൽ
കണ്ണ് നിറച്ച് ലീവ് നീട്ടി
കിട്ടുമോ എന്ന് മുഖം കുനിച്ച് മെല്ലെ ചോദിക്കണം…!!
അവസാന ദിവസം ഒന്ന് ഉറങ്ങാൻ പോലും സമ്മതിക്കാതെ
സംസാരിച്ച് ഇരിക്കണം…!!
പെട്ടിയിൽ ഡ്രസ് എടുത്ത് വെക്കുമ്പോൾ വിയർപ്പിന്റെ
ഗന്ധമുളള ഒരു ഷർട്ട് തന്നെ ചോദിച്ച് വാങ്ങണം…..!!
അവസാനം പടിയിറങ്ങുമ്പോൾ ഒരു നൂറു ചക്കര ഉമ്മകൾ ചോദിച്ച്
വാങ്ങണം!!
പടിയിറങ്ങി പോകുന്ന പ്രിയതമന്റെ ആ വലിയ കണ്ണുകൾ
നിറയുന്നുണ്ടോ എന്ന് നോക്കണം..!!
അടുത്ത അവധിക്കായി കാത്തിരിക്കുമ്പോൾ
കാത്തിരിപ്പിന്റെ സുഖമുളള
വിരഹ വേദന ഒരുപാട് അനുഭവിച്ച് തീർക്കണം…!!
മണിയറയിൽ തനിച്ചിരിക്കുമ്പോൾ കഴിഞ്ഞു പോയ കാലത്തെ
ഓര്ത്ത് കണ്ണ് നിറച്ച് കരയണം….!!
എന്നും വിളിക്കുമ്പോൾ തന്റെ കയ്യിലടിച്ച് പറഞ്ഞ സതൃങ്ങൾ
പാലിക്കുന്നുണ്ടോ എന്ന് ചോദിക്കണം…!!
സംസാരിക്കുമ്പോൾ എനിക്ക് നിങ്ങളെ കണാൻ പൂതിയായി
എന്ന് കൊഞ്ചി കൊഞ്ചി പറയണം…!!
അവരുടെ ഉമ്മക്കും ഉപ്പക്കും തന്നോടുളള സ്നേഹ കരുതൽ പറഞ്
അഹങ്കരിക്കണം…!!
അവസാനം തിരിച്ച് വരുമ്പോൾ നിനക്ക് എന്താണ് വേണ്ടത് എന്ന്
ചോദിക്കുമ്പോൾ എന്ത് ചോദിച്ചാലും തരുമോ എന്ന്
ചോദിച്ച് തിരിച്ച് പോകാതിരിക്കാമോ എന്ന്
ചോദിച്ച് സങ്കടപെടുത്തണം…!!
തിരിച്ച് എത്തുമ്പോൾ അവർ പറയുന്ന സലാം പറച്ചിലിന്
കുറേയേറെ നാണത്തോടെ മറുപടി കൊടുക്കണം…!!
അവസാനം അവർക്കിഷ്ടപെട്ട പലഹാരങ്ങൾ കൊടുത്ത് തടി
മെലിഞ്ഞു പോയി എന്ന് പരിഭവം പറയണം…!!
തനിക്ക് മാത്രമായി ലഭിക്കുന്ന സമയങ്ങളിൽ ആ മാറില്
തല ചായ്ച്ച് കിന്നാരം പറഞ്ഞ് ഒന്ന് മയങ്ങണം…!!
അതെ ഭാര്യയാകുന്നുവെങ്കില്
അതൊരു പ്രവാസിയുടെ നല്ല ഭാര്യയായി ജീവിച്ച്
മരിക്കണം…!!


(ഒരു ഫേസ്ബുക്ക് പോസ്റ്റ്)

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News