Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:47 pm

Menu

Published on January 6, 2017 at 1:34 pm

അന്‍പതിന്‍റെ നിറവില്‍ എ.ആര്‍ റഹ്മാന്‍

ar-rahman-50th-birthday

ചെന്നൈ: ഇന്ത്യന്‍ സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന് ഇന്ന് അന്‍പതാം പിറന്നാള്‍. സംഗീതത്തിന്‍റെ വിവിധ മേഖലകളില്‍ പകരം വെയ്ക്കാനില്ലാത്ത പ്രതിഭയ്ക്ക് ഉടമയായ അദ്ദേഹം സംഗീത സംവിധായകന്‍റെ റോളിലെത്തിയിട്ട് 25ആം വര്‍ഷം കൂടിയാണിത്.

1992ല്‍ മണിരത്നത്തിന്‍റെ തമിഴ് ചലച്ചിത്രം റോജയിലൂടെയാണ് അദ്ദേഹം സിനിമാ സംഗീത ലോകത്ത് എത്തുന്നത്. യോദ്ധയിലൂടെ മലയാളത്തിലും അദ്ദേഹം തന്‍റെ വരവറിയിച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും അല്ലാ രഖാ റഹ്മാനെ തേടിയെത്തി.

സംഗീത സംവിധായകന്‍ ആര്‍ കെ ശേഖറിന്‍റെ മകനായി 1967 ജനുവരി 6ന് ചെന്നൈയില്‍ ആയിരുന്നു എ.ആര്‍ റഹ്മാന്‍റെ ജനനം. പിതാവിന്‍റെ തന്നെ സ്റ്റുഡിയോയില്‍ കീബോര്‍ഡിസ്റ്റായി തുടക്കം. 1987ല്‍ ഇരുപതാം വയസ്സില്‍ ഒരു പരസ്യ ചിത്രത്തിന് ഈണം നല്‍കിയത് ശ്രദ്ധിക്കപ്പെട്ടു.

രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍, രണ്ട് ഗ്രാമി പുരസ്‌കാരങ്ങള്‍, ബാഫ്ത പുരസ്‌കാരം, നാല് ദേശീയ അവാര്‍ഡുകള്‍, 15 ഫിലിം ഫെയര്‍ അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം എന്നീ നേട്ടങ്ങളും ഇക്കാലത്തിനുള്ളില്‍ അദ്ദേഹത്തെ തേടിയെത്തി.

കൂടാതെ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ജീവിതകഥ പറയുന്ന ‘പെലെ: ബര്‍ത്ത് ഓഫ് ലെജന്‍റ് എന്ന ചിത്രത്തിനായി സംഗീതം നല്‍കി ഈ വര്‍ഷവും ഓസ്കര്‍ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട് അദ്ദേഹം.

Loading...

Leave a Reply

Your email address will not be published.

More News