Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍:ഔദ്യോഗിക പരിപാടിക്കായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ ആക്രമിച്ച കേസില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍ ബാലകൃഷ്ണനെ പോലീസ് അറസ്റ്റുചെയ്തു.രാവിലെ സ്‌കൂളിലെത്തിയാണ് അറസ്റ്റുചെയ്തത്.കൂടാതെ ഇന്നുരാവിലെ അഞ്ചുപേരെ കൂടി പോലീസ് കണ്ണൂരില്‍ നിന്ന് അറസ്റ്റുചെയ്തു.ഇന്നലെ 29 പേരാണ് അറസ്റ്റിലായത്.സംഭവത്തിനുശേഷം ഇത്രയധികം പേരെ ഒന്നിച്ച് അറസ്റ്റുചെയ്യുന്നതും ഇന്നലെയാണ്.അറസ്റ്റിലായവരെല്ലാം സി.പി.എം.പ്രവര്‍ത്തകരും നേതാക്കളുമാണ്.കേസില്‍ ഇതുവരെ 58 പേരെ അറസ്റ്റുചെയ്തു.മുഖ്യമന്ത്രിയുടെ വാഹനത്തിനു കല്ലെറിഞ്ഞതായി ചിത്രങ്ങളില്‍നിന്ന് വ്യക്തമായ ശ്രീകണ്ഠപുരത്തെ ഡി.വൈ.എഫ്.ഐ.നേതാവ് രാജേഷ് ഒളിവിലാണ്.ഇദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Leave a Reply