Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇനി ബ്യൂട്ടിപാര്‍ലറില്‍ പോകാന്‍ സമയമില്ലെന്നു കരുതി വിഷമിക്കേണ്ട. ചര്‍മത്തിന്റെ മൃദുത്വവും തിളക്കവും ഇനി വീട്ടിലിരുന്നും വീണ്ടെടുക്കാം. ഇതാ സ്വന്തമായി ചെയ്യാവു ന്ന ചില പൊടിക്കൈകള്‍..
കുളിക്കും മുന്‍പ് ശരീരത്തില്‍ നന്നായി എണ്ണ പുരട്ടുക. ഇത് സോപ്പുപയോഗിക്കുമ്പോള്‍ ഒരു കോട്ടിങ് പോലെ ത്വക്കിനു സംരക്ഷണം നല്‍കും.
ആഴ്ചയില്‍ ഒരിക്കല്‍ ശരീരത്തില്‍ സ്ക്രബ് ഇടണം. ഇതിനായി ഉപ്പുപൊടി ചെറിയ നനവോടെ ശരീരത്തില്‍ തിരുമ്മാം. അല്ലെങ്കില്‍ പഞ്ചസാരയും ഗിസറിനും യോജിപ്പിച്ച ശേഷം പഞ്ചസാര അലിയും വരെ ശരീരത്തില്‍ തിരുമ്മുക.
അതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.
രാത്രി കിടക്കും മുന്‍പ് രണ്ടു സ്പൂണ്‍ ബദാം ഓയില്‍ ഒരു സ്പൂണ്‍ തേനുമായി യോജിപ്പിച്ച് കൈകാലുകളില്‍ പുരട്ടുക. അതിനുശേഷം കൈകളില്‍ കോട്ടണ്‍ ഗൌസും കാലുകളില്‍ കോട്ടണ്‍ സോക്സും ഇട്ട് ഉറങ്ങുക.
രാവിലെ വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ചു കഴുകിക്കളയാം. ഇത് കൈകാലുകളിലെ മൊരിച്ചില്‍ അകറ്റും.
ബദാം ഓയിലിനും തേനിനും പകരം ഗിസറിനും റോസ് വാട്ടറും സമം യോജിപ്പിച്ചും പുരട്ടാം. രണ്ടു സ്പൂണ്‍ ബദാം ഓയില്‍, ഒരു സ്പൂണ്‍ ഒലിവ് ഓയില്‍, രണ്ടു സ്പൂണ്‍ വെള്ളം, ഒരു സ്പൂണ്‍ പ്ളെയിന്‍ കോണ്‍ഫ്ളക്സ് പൊടിച്ചത് ഇവ നന്നായി യോജിപ്പിച്ച് മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ള ത്തില്‍ കഴുകുക.
പിന്നീട് തണുത്ത വെള്ളത്തിലും മുഖം കഴുകണം.
രണ്ടോ മൂന്നോ സ്പൂണ്‍ തക്കാളിനീര് ഒരു സ്പൂണ്‍ തൈരുമായി യോജിപ്പിച്ചു വയ്ക്കുക. ഒരു സ്പൂണ്‍ ഓട്സ് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഇരുപതു മിനിട്ട് വേവിക്കുക. ഇത് തണുത്ത ശേഷം തക്കാളിനീര്-തൈര് മിശ്രിതത്തില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ചു മുഖത്തിലും കഴുത്തിലും പുരട്ടുക. അരമണിക്കൂര്‍ റിലാക്സ് ചെയ്തു കിടന്ന ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് വരണ്ട ചര്‍മത്തിലെ കറുത്ത പാടുകള്‍ അകറ്റും. ചര്‍മം മൃദുവും തിളക്കമുള്ളതും ആക്കി മാറ്റും.
ഒലിവ് ഓയില്‍ ചെറുതായി ചൂടാക്കി വിരലുകള്‍ പത്തു മിനിറ്റ് അതില്‍ മുക്കി വയ്ക്കുക. വിരലുകള്‍ക്ക് മാര്‍ദവം കിട്ടും. ഈ ഒലിവ് ഓയില്‍ മൂന്നോ നാലോ തവണ വിരല്‍ മുക്കി വയ്ക്കാനായി ഉപയോഗിക്കാം. ഒലിവ് ഓയില്‍ ചൂടാക്കുന്നതില്‍ കുഴപ്പമില്ല.
Leave a Reply