Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പണ്ടുകാലത്ത് പെണ്‍കുട്ടികളെയെല്ലാം നേരത്തേ തന്നെ വിവാഹം കഴിപ്പിച്ച് അയയ്ക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മിക്ക പെണ്‍കുട്ടികളും വളരെ താമസിച്ചാണ് വിവാഹിതരാകുന്നത്. കാരണം ഇന്ന് പെണ്‍കുട്ടികൾ നേടാവുന്നതിൻറെ പരമാവധി വിദ്യാഭ്യാസം നേടി ഒരു ജോലിയും കണ്ടെത്തിയ ശേഷമേ വിവാഹത്തിന് തയ്യാറാവുന്നുള്ളൂ. എന്നാൽ നേരത്തെ വിവാഹിതരാകുന്നത് കൊണ്ട് പല ഗുണങ്ങളും ഉണ്ട്. അത് പലർക്കും അറിയില്ല.
നേരത്തേ വിവാഹിതരായാൽ ഉത്തരവാദിത്വ ബോധം വർദ്ധിക്കുകയും സ്നേഹത്തോടെ കൂടുതൽ കാലം പരസ്പരം പൊരുത്തപ്പെട്ട് ഒരുമിച്ചു ജീവിക്കാൻ അവസരം ലഭിക്കുകയും ചെയ്യും.
–

–
ഈ പൊരുത്തപ്പെടലിലൂടെ പരസ്പരം തുണയേകാനും സ്വപ്നങ്ങളെ ഒരുമിച്ച് നിറവേറ്റാനും സഹായിക്കും.
ഇതിലുമപ്പുറം സ്ത്രീക്കും പുരുഷനും ചെറു പ്രായത്തിൽ പ്രത്യുത്പാദന ശേഷി കൂടുതലായിരിക്കും. പെട്ടെന്ന് അച്ഛനമ്മമാരായാൽ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ കൂടുതൽ സമയം ലഭിക്കുകയും ചെയ്യും.
Leave a Reply