Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 5:24 am

Menu

Published on December 9, 2013 at 9:57 am

ഇത് ഞമ്മളെ ഇമ്മിണി ബല്ല്യ കോഴിക്കോടിൻറെ ഭക്ഷണ പ്രിയം..!!

calicut-food-spots-at-a-glance

ബീഫ്‌ ബിരിയാണി കഴിക്കണമെങ്കില്‍ ഞമ്മളെ റഹ്മത്ത് ഹോട്ടല്‍,
ഫിഷ്‌ ബിരിയാണിക്ക് എസ് എമ് സ്ട്രീറ്റിലെ ടോപ്ഫോം,
നല്ല പൊറോട്ട അടിക്കാന്‍ ദീവാര്‍,ലേറ്റ് നൈറ്റ്‌ പുട്ടും കാടയും അടിക്കാന്‍ ജിനാന്‍,
നല്ല അടിപൊളി നാടന്‍ ചോറുണ്ണാന്‍ അമ്മ മെസ്സ്,
ഇനി ഇപ്പൊ വെള്ളപ്പം&ചിക്കന്‍ അടികണമെങ്കില്‍ ഞമ്മളെ പാരഗണ്‍…
നല്ല നെയ്ച്ചോറും ചിക്കനും അടിക്കാന്‍ സാഗര്‍ …
പിന്നെ ഫുഡിന്റെ കൂടെ വേറെ വല്ലതും വേണകില്‍ ബീച് ഹോട്ടല്‍ ..
നല്ല ബീഫ്‌ ചില്ലിയും കട്ടന്‍ ചായയും അടിക്കാന്‍ വെള്ളയിലെ സി പി ഹാജിയുടെ ഹോട്ടല്‍…
ഇനി ഇതൊന്നും വേണ്ടാഞ്ഞു കുറച്ചു വെജ് മാത്രം അടിക്കണെങ്കിൽ രുചി,ദക്ഷിന്‍,ആര്യ,ശരവണഭവന്‍…
പിന്നെ കോര്‍പ്പറേഷന്‍ സര്‍ക്കിള്‍ ഉള്ള പട്ടരെ ഹോട്ടലും…
നല്ല അടിപൊളി Fusion Type അടിക്കാന്‍ കിങ്ങ്സ്‌ബേ & ഗാര്‍ലിക്റൂട്സ്..
കുറച്ചു അറേബ്യന്‍ സ്റ്റൈല്‍ അടിക്കണമെങ്കില്‍ ഞമ്മളെ സ്വന്തം അല്‍ ബേക്, ഇനി ഇപ്പോ ഹെവി ആയിട്ട് വേണ്ടങ്കില്‍ ഞമ്മളെ ബോംബെ ഹോട്ടലില്‍ പോയിട്ട് ചായയും മട്ടണ്‍ കട്ട്ലെട്ടും സമ്മൂസയും…അല്ലെങ്കില്‍ സൈന്‍സ് പോയി രണ്ടു കടുക്ക പൊരിച്ചതും …
ഇനി ഇതൊക്കെ കഴിഞ്ഞിട്ട് ഞമ്മളെ ബാസ്കരേട്ടന്‍ന്റെ പീടികയില്‍ പോയി ഒരു മില്‍ക്ക് സര്‍ബതും…ഇതും കഴിഞ്ഞു ഇക്കന്റെ പീടികയില്‍ പോയി
നല്ല കട്ടന്‍ ചായ (ഒണ്‍ലി Rs 5) കുടിച്ചു ബീച്ചില്‍ സിദ്ധാര്‍തേട്ടന്റെ പീടിയേന്നും ഒരു സുന (CCT)
പോരേപൂരം…അതാണു ഞമ്മളെ ഇമ്മിണി ബല്ല്യ കോഴിക്കോടിൻറെ ഭക്ഷണ പ്രിയം..അല്ലെ മക്കളെ???

-post credit : Jayakrishnan.P.A

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News