Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:04 am

Menu

Published on April 27, 2013 at 6:46 am

മുഖ്യമന്ത്രി കാണാനെത്തി; സന്തോഷപൂര്‍വം ജഗതി

chiefmnisters-visit-jagathy

തിരുവനന്തപുരം:വാഹനാപകടത്തെ തുടര്‍ന്നു ചികില്‍സയില്‍ കഴിയുന്ന മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാറിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുടുംബസമേതം സന്ദര്‍ശിച്ചു. ജഗതിയുടെ മകന്‍ രാജ്കുമാറിന്റെ പേയാട്ടുള്ള വസതിയില്‍ രാവിലെ 11ന് എത്തിയ മുഖ്യമന്ത്രി ചികില്‍സാവിവരങ്ങളും സുഖവിവരങ്ങളും ആരാഞ്ഞു. ഭാര്യ മറിയാമ്മ, മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കൊപ്പമെത്തിയ ഉമ്മന്‍ ചാണ്ടിയെ പുഞ്ചിരിയോടെ ഇരുകൈകളും നീട്ടി ജഗതി സ്വീകരിച്ചു.
സംസാരശേഷി പൂര്‍ണമായി വീണ്ടുകിട്ടിയിട്ടില്ലെങ്കിലും എല്ലാവരെയും തിരിച്ചറിയാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ടെന്നു ഭാര്യ ശോഭ അറിയിച്ചു. പരസഹായത്തോടെ നടക്കാനും കഴിയുന്നുണ്ട്. അരമണിക്കൂറോളം ജഗതിക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ചാണു മുഖ്യമന്ത്രി മടങ്ങിയത്. ജഗതിയുടെ തുടര്‍ചികില്‍സയ്ക്കായി എന്തു സഹായം നല്‍കാനും സര്‍ക്കാര്‍ തയാറാണെന്നു മുഖ്യമന്ത്രി അറിയിച്ചു. ജഗതിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നു മുഖ്യമന്ത്രി പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News