Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:39 am

Menu

Published on August 29, 2016 at 3:44 pm

ദുരൂഹതകൾ മായുന്നില്ല….!! പ്രേതാത്മാക്കളുടെ ആക്രമണത്തിന് ഇരയായവരുടെ ഈ ഞെട്ടിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..!!

chilling-videos-of-ghost-caught-on-cctv-goes-viral

രാത്രിയില്‍ കൂട്ടത്തോടെയിരുന്ന് പ്രേതകഥകൾ പറയുന്നതും കേൾക്കുന്നതും ഒരു പ്രത്യേക സുഖമാണ്. ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന പേടി മറയ്ച്ചു ശ്വാസമടക്കിപിടിച്ച് പ്രേതകഥകള്‍ കേള്‍ക്കാത്തവര്‍ ഇല്ലെന്നു വേണ്ടിവരും പറയാൻ.. ചില പ്രേതകഥകള്‍ നമ്മൾ സന്ദർഭത്തിനനുസരിച്ച് സൃഷ്ടിക്കുന്നതാണെങ്കിൽ ചിലത് കാലങ്ങളായി വാമൊഴിയായി പ്രചരിച്ചു വന്നവയാകും! പണ്ട് കാലത്ത് എവിടെയെങ്കിലും വെച്ച് നടന്ന എന്തെങ്കിലും ഒരു സംഭവത്തിന്റെ പാശ്ചാത്തലം കൂടെ ഇതിനുണ്ടാകും.

നമ്മളിൽ പലരും പ്രേതത്തെ നേരിട്ട് കണ്ടിട്ടു പോലും ഇല്ല…എന്തിന് അധികം, നമ്മളോട് ‘പ്രേതമുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ’ എന്ന് ചോദിച്ചാൽ തീർത്തും പുച്ഛത്തോടെ നമ്മൾ പറയും, ‘അയ്യേ പ്രേതമോ.., അതൊക്കെ വെറും കെട്ടുകഥകൾ അല്ലെ എന്ന്..!’ കാരണം നമ്മൾക്ക് അത്തരം അനുഭവം ഇല്ലാത്തതു തന്നെയാണ്. എന്നാൽ കാലം മാറി.. പണ്ട് കാലങ്ങളിൽ ഒരാൾക്ക് അത്തരം ഒരു അനുഭവം ഉണ്ടെങ്കിൽ അത് അയാൾ പറഞ്ഞു വിശ്വസിപ്പിക്കണമായിരുന്നു. എന്നാൽ ഇന്ന് നമ്മൾ സുരക്ഷയ്ക്കായി സ്ഥാപിച്ചിരിക്കുന്ന സിസിടിവിയും നമ്മളുടെ കൈവശമുള്ള മൊബൈൽ ക്യാമറയുമൊക്കെ കാരണം, ഇത്തരം അവിശ്വാസങ്ങളെ നമ്മൾ നിസ്സംശയം വിശ്വസിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ് ഉള്ളത്. അത്തരം ചില സിസിടിവി ദൃശ്യങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഏറെ ദുരൂഹതകൾ ഉണർത്തുന്ന ഈ വീഡിയോയുടെ സത്യാവസ്ഥ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇന്ന് വരെ പ്രേതങ്ങളെ പുച്ഛിച്ചു തള്ളിയവർ ഇത് കണ്ട ശേഷം ഒരു സംശയത്തോടെ മാത്രമേ ഇതിനെ കുറിച്ച് സംസാരിക്കൂ….

Loading...

Leave a Reply

Your email address will not be published.

More News