Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 28, 2023 6:54 pm

Menu

Published on August 4, 2013 at 12:01 pm

സി.എസ്.ഐ.ആര്‍. നെറ്റ് ആഗസ്ത് 22 വരെ അപേക്ഷിക്കാം

csir-net-application-accept-upto-august-22

ശാസ്ത്ര വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും ലക്ചര്‍ഷിപ്പ് യോഗ്യതയ്ക്കുമായി നടത്തുന്ന സി.എസ്.ഐ.ആര്‍ നെറ്റ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഡിസംബര്‍ 22-നാണ് പരീക്ഷ. ആഗസ്ത് 22 വരെ ഓണ്‍ലൈനായി (www.csirhrdg.res.in) അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങള്‍. താഴെ പറയുന്ന വിഷയങ്ങളിലാണ് പരീക്ഷ: 1, ലൈഫ് സയന്‍സ്, 2, എര്‍ത്ത്, അറ്റ്‌മോസ്ഫിയറിക്, ഓഷ്യന്‍, പ്ലാനറ്ററി സയന്‍സസ് 3, മാത്തമാറ്റിക്കല്‍ സയന്‍സസ്, 4, കെമിക്കല്‍ സയന്‍സസ്, 5, ഫിസിക്കല്‍ സയന്‍സസ്, 6, എന്‍ജിനീയറിങ് സയന്‍സസ്

യോഗ്യത: മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എം.എസ്‌സി./ ബി.ടെക്./ ബി.ഇ./നാലുവര്‍ഷ ബി.എസ്. പ്രോഗ്രാം/ബി. ഫാര്‍മ/എം.ബി.ബി.എസ്/ ഇന്റഗ്രേറ്റഡ് ബി.എസ്.-എം.എസ്./തത്തുല്യം. പട്ടികവിഭാഗക്കാര്‍ക്കും വൈകല്യങ്ങളുള്ളവര്‍ക്കും 50 ശതമാനം മാര്‍ക്ക് മതി. എം.എസ്‌സി. അവസാനവര്‍ഷക്കാര്‍ക്കും നിബന്ധനകളോടെ അപേക്ഷിക്കാം.

Loading...

Leave a Reply

Your email address will not be published.

More News