Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:41 pm

Menu

Published on March 28, 2014 at 12:57 pm

സൂക്ഷിക്കുക.!! ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഫോണുകൾ ദെന്‍ഡ്രോയ്ഡ് വൈറസ് ഭീഷണിയിൽ…!!!

dendroid-virus-targeting-android-phones-in-india

ന്യൂഡൽഹി :ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് ഫോണുകൾക്ക് ഭീഷണിയായി  ദെന്‍ഡ്രോയ്ഡ്‌വൈറസ് പടരുന്നതായി മുന്നറിയിപ്പ്…!!ഫോണിലുള്ള വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്താന്‍ ശേഷിയുള്ള ദുഷ്ടപ്രോഗ്രാമാണ് ദെന്‍ഡ്രോയ്ഡ്. ആന്‍ഡ്രോയ്ഡ് ഫോണിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുന്ന ഇവയെ കരുതിയിരിക്കണമെന്നാണ് സാങ്കേതിക വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ ( സെർട്ട് -ഇൻ ) എന്ന സ്ഥാപനമാണ് ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് കഴിഞ്ഞ ദിവസം ഈ മുന്നറിയിപ്പ് നല്‍കിയത്.  ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഡെന്‍ഡ്രോയ്ഡ് മാള്‍വയറുകള്‍ കയറി കഴിഞ്ഞാല്‍ സെല്‍ഫോണ്‍ നിയന്ത്രണം ഏറ്റെടുക്കും. ഡെന്‍ഡ്രോയ്ഡ് മാള്‍വയറിന് കമാന്‍ഡിലും കണ്‍ട്രോള്‍ സെര്‍വറിലും മാറ്റങ്ങള്‍ വരുത്തി ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സുരക്ഷിതമായ വിവരങ്ങള്‍ പോലും ചോര്‍ത്താന്‍ സാധിക്കും.ഫോണിലേക്ക് വരുന്ന എസ്എംഎസുകള്‍ വായിക്കാനും ഫോണ്‍ ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ എസ്എംഎസുകള്‍ അയക്കാനും സാധിക്കും. കോള്‍ ചെയ്യാനും കോള്‍ റെക്കോര്‍ഡ് ചെയ്യാനും ഉള്‍പ്പെടെ ഫോണിലെ ചിത്രങ്ങളും വീഡിയോ വരെ അപ്‌ലോഡ് ചെയ്യാന്‍ ഈ അപകടകാരിയായ മാള്‍വയറിന് സാധിക്കും.ഡെന്‍ഡ്രോയിഡ് റിമോട്ട് ആക്‌സസ് ട്രോജന്‍ എന്ന മാള്‍വയര്‍ ഉപയോഗിച്ചാല്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജില്‍ (എപികെ) വരെ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും.പേര് തന്നെ ആന്‍ഡ്രോയ്ഡിനോട് സാമ്യമുള്ളതിനാല്‍ , ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ അതിന്റെ കെണിയില്‍ പെടാന്‍ സാധ്യത കൂടുതലാണ്.വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളില്‍നിന്ന് ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, അറിയപ്പെടുന്ന ആപ്ലിക്കേഷന്‍ മാര്‍ക്കറ്റുകളെ മാത്രം ഇതിനായി ആശ്രയിക്കുക, മൊബൈല്‍ ആന്റി വൈറസ് പ്രോഗ്രാം ഉപയോഗിച്ച് ഫുള്‍ സിസ്റ്റം സ്‌കാന്‍ നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ്  ഉപഭോക്താക്കളോട് റെസ്‌പോണ്‍സ് ടീം നല്‍കിയിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News