Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിപ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കേരളത്തിൽ ആദ്യം നിപ്പ സ്ഥിരീകരിച്ചത് ഈ മൂന്നു ഡോക്ടർമാർ. ബംഗ്ലാദേശിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കാൻ മൂന്നു വര്ഷം എടുത്തപ്പോൾ അവിടെ ഒരുപാട് ആളുകൾക്ക് വൈറസ് ബാധ പടരാൻ ഇടയാക്കി എങ്കിൽ പേരാമ്പ്രയിൽ രണ്ടാമത്തെ മരണമുണ്ടായി രണ്ടുദിവസത്തിനുള്ളിൽ വൈറസിനെ തിരിച്ചറിയാൻ സഹായിച്ചത് ഇവരുടെ സംയോജിത ഇടപെടൽ മൂലമാണ്.
ഡോ. എ.എസ്.അനൂപ് കുമാർ ( കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി) , ഡോ. സി.ജയകൃഷ്ണൻ ( ന്യൂറോളജി ) , ഡോ. ജി.അരുൺകുമാർ ( മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ് വൈറൽ സ്റ്റഡീസ് വിഭാഗം മേധാവി ) ഇവർ മൂന്നുപേരുമാണ് നിപ വൈറസിനെ ആദ്യം തന്നെ തിരിച്ചറിയാൻ സഹായിച്ചത്.
കഴിഞ്ഞ 17നു പുലർച്ചെ രണ്ടരയ്ക്കാണു പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മൂസയുടെ മകൻ മുഹമ്മദ് സാലിഹിനെ ബേബി ഹോസ്പിറ്റലിൽ എത്തിച്ചത്. ഡോ. അജിത് കെ.ഗോപാൽ, ഡോ. ജി.ഗംഗപ്രസാദ് എന്നിവരാണ് ആദ്യം നോക്കുന്നത്. മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടതിനാൽ എംആർഐ സ്കാൻ എടുത്തു. നട്ടെല്ലിലെ നീരെടുത്തു പരിശോധിച്ചു. എന്നാൽ, സംശയകരമായി ഒന്നും കണ്ടെത്തിയില്ല. പക്ഷേ, രണ്ടാഴ്ച മുൻപു കുടുംബത്തിൽ ഒരാൾ മരിച്ചിട്ടുണ്ടെന്നറിഞ്ഞു ഡോക്ടർമാർ കൂടുതൽ വിവരങ്ങൾ തിരഞ്ഞു. തുടർന്നാണു ഡോ. അനൂപും ജയകൃഷ്ണനും പരിശോധനയ്ക്കിറങ്ങുന്നത്. സാലിഹിന്റെ പിതാവ് മൂസയെയും അടുത്ത ബന്ധുവിനെയും മൂസയുടെ സഹോദരഭാര്യ മറിയത്തെയും ആശുപത്രിയിലേക്കു വിളിപ്പിച്ചു.
സാലിഹിനെ കൂടുതലായി നിരീക്ഷിചത്തിന്റെ ഭാഗമായി സാലിഹിന് രക്ത സമ്മർദ്ദം, ഹൃദയമിടിപ്പും സാധാരണ പനികൾ വരുമ്പോൾ കുറയലാണെങ്കിൽ ഇവിടെ കൂടുകയാണെന്നും.
ശരീരത്തിന്റെ ചില ഭാഗങ്ങൾ മാത്രം വിയർക്കുന്നുണ്ടെന്നും . ചില ഭാഗങ്ങളിൽ മാത്രം മിടിപ്പു കൂടുന്നെന്നും മനസ്സിലാക്കിയ ഡോ. ജയകൃഷ്ണൻ തന്റെ പഠനത്തിന്റെ ഭാഗമായി രണ്ടുദിവസം മുൻപു താൻ വായിച്ച പുസ്തകത്തിലെവിടെയോ കണ്ട നിപ്പ എന്നൊരു വൈറസിനെപ്പറ്റിയുള്ള പരാമർശം ജയകൃഷ്ണന്റെ മനസ്സിലെത്തി. ഉടനെ തന്നെ ഡോ. അനൂപുമായി പങ്കുവച്ചപ്പോൾ സംശയം ബലപ്പെട്ടു. തുടർന്നു സ്രവം മണിപ്പാലിലേക്ക് അയച്ചു. വൈകുന്നേരമായപ്പോൾ മൂസ, മറിയം എന്നിവരുടെ നില ഗുരുതരമായി.
എന്നാൽ പിറ്റേദിവസം ഉച്ചയോടെ സാലിഹ് മരിച്ചു. മണിപ്പാലിലെ പരിശോധനയിലൂടെ നിപ്പയാണു വൈറസെന്ന് ഏറെക്കുറെ ഉറപ്പിച്ചു. അന്നു രാത്രിതന്നെ ഡോ. അരുൺ പേരാമ്പ്രയിലെത്തി തുടർപഠനങ്ങൾ നടത്തി. ഞായർ വൈകുന്നേരത്തോടെ പുണെയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നിപ്പ സാന്നിധ്യം ഒൗദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
Leave a Reply