Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:23 am

Menu

Published on August 30, 2014 at 5:32 pm

എബോളയ്ക്ക് ആയുർ വേദത്തിൽ പ്രതിവിധി കണ്ടുപിടിച്ച് ഇന്ത്യൻ ഗവേഷകർ രംഗത്ത്

ebola-virus-prevention-and-cure-through-ayurveda

ലോകത്തെങ്ങും ഭീതി വിതച്ചുകൊണ്ട്  പടർന്നുകൊണ്ടിരിക്കുകയാണ്  എബോള . ഇതുവരെ എബോളയ്ക്കെതിരെ മരുന്നുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല എന്നതാണ് രോഗാവസ്ഥയെ ഭീകരമാക്കുന്നത് .ഈ സാഹചര്യത്തിലാണ് എബോളയ്ക്ക് ആയുർവേദത്തിൽ പ്രതിവിധിയുണ്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ഗവേഷകർ രംഗത്തെത്തിയിരിക്കുന്നത്.   അലഹബാദിലെ  ശ്രീ ലൽബഹുദൂർ ശാസ്ത്രി ആയുർ വേദ കോളേജാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ .ആയുർവേദത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ ഒന്നായ ‘യോഗ രത്നാഗറി’ൽ എബോളയ്ക്ക് സമാനമായ രോഗത്തിനുള്ള പ്രതിവിധിയെകുറിച്ച് പ്രതിബാധിക്കുന്നുണ്ടെന്നാണ് ഇവരുടെ കണ്ടെത്തൽ .   യോഗ രത്നാഗറിൽ വിവരിച്ചിരിക്കുന്ന സന്നിപാതജ രക്തശ്ഠീവന എന്ന (രക്തശ്ഠീവി  സന്നിപാത )    എന്ന രോഗത്തിനാണ് എബോളയുമായി സാദൃശ്യമുള്ളത്.രക്തം തുപ്പുക ,പനി ,കടുത്ത ശർദ്ദിലും ദാഹവും ,ശ്വാസ തടസ്സം ,സന്നിപാതം ,അതിസാരം തുടങ്ങിയ ലക്ഷണങ്ങളെല്ലാം ഈ രണ്ട് രോഗത്തിനും പൊതുവായിട്ടുള്ളതാണ്.കൊടുവേലി കിഴങ്ങ്,ഇരട്ടി മധുരം ,ശതാവരി ,രക്ത ചന്ദനം ,ശ്വേത ചന്ദനം തുടങ്ങിയ ഔഷധങ്ങൽ ഉപയോഗിച്ചുള്ള കഷായമാണ് രോഗപരിഹാരമായി ഗ്രന്ഥത്തിൽ പറയുന്നത്.ശരീരത്തിലെ പ്രതിരോധ ശേഷി ദുർബാലമാകുമ്പോഴാണ് വൈറസുകൾ പ്രവർത്തിക്കാനും പെരുകുന്നതിനും കാരണമാകുന്നത് .പ്രതിരോധ ശേഷി കൂട്ടാനുള്ള ഇത്തരം മരുന്നുകൾ നൽകി രോഗത്തെ ചെറുക്കാനാകുമെന്നാണ് പ്രൊഫസർ ടോമർ  പറയുന്നത് പറയുന്നത് .സമാന രോഗങ്ങളെ തങ്ങൾ ഇത്തരത്തിൽ നേരിട്ടുണ്ടെന്നും അദ്ദേഹം അവകാശപെടുന്നു. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും രോഗാണു  ചെറുക്കുന്നതിനുള്ള     ഔഷധങ്ങൽ നൽകുകയാണ് ഇതിനായി ചെയ്യുന്നത്.പുരാതനകാലത്തും എബോളയ്ക്ക് സമാനമായ രോഗങ്ങൾ ഉണ്ടായിരുന്നതായും പ്രൊഫസർ ടോമർ പറയുന്നു .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News