Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 11:51 am

Menu

Published on January 27, 2016 at 11:18 am

കോഴിക്കോട് മിംസ് ആശുപത്രിയുടെ തനി സ്വരൂപം പുറത്ത് കാണിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു…!!

facebook-post-about-kozhikode-mims-hospital

കോഴിക്കോട് മിംസ് ആശുപത്രിയിൽ നാല് ദിവസം മുമ്പ് ഉണ്ടായ ഒരു അനുഭവകുറിപ്പാണ് ‘ആതുരാലയമോ അരവുശാലയോ’ എന്ന തലക്കെട്ടോടെ ഒരു യുവാവ് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ആശുപത്രി യഥാര്‍ഥത്തില്‍ ആതുരലായമോ അറവുശാലയോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ സംഭവങ്ങള്‍.പോസ്റ്റിൽ ആശുപത്രിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയ വഴി പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത് .

പോസ്റ്റിൻറെ പൂർണ രൂപം….

‘എന്റെ ഒരു സഹോദരന്റെ ഒരുവയസ്സു തികഞ്ഞിട്ടില്ലാത്ത മകളുടെ വായില്‍ കൂടി ഏകദേശം മൂന്നു ഇഞ്ചു നീളമുള്ള മൊട്ടു സൂചി അകത്തു പോയി അത് ശ്വാസകോശത്തില്‍ തറച്ചു നിന്ന് വായില്‍ കൂടി ചോരവന്നപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി അവിടെനിന്നോന്നും അതുപുറത്തെടുക്കാന്‍ പറ്റിയില്ല അങ്ങിനെ കോഴിക്കോട്് മിംസില്‍ കുട്ടിയെ കൊണ്ടുപോയി അവിടെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. എന്‍ഡോസ്‌കോപ്പി വഴി സൂചി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപെട്ടു. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു. ചെറിയ സര്‍ജറിയല്ല നെഞ്ച് കീറി ശ്വാസകോശം പുറത്തെടുത്തു സൂചി പുറത്തെടുക്കുന്ന വളരെ ശ്രമകരമായ അപകടം പിടിച്ച ശാസ്ത്രക്രിയ. അതിനിടയില്‍ ജീവന്‍പോലും നഷ്ടടപ്പെടാന്‍ സാധ്യത. ചിലവാണങ്കില്‍ എട്ട് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരയും ഭാഗ്യവശാല്‍ ബന്ധുക്കള്‍ ആയിട്ടുള്ള മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഡോക്ടര്‍മാരും ആയിട്ടുള്ളവര്‍ കാര്യങ്ങള്‍ സംസാരിച്ച് കുട്ടിയെ ഉടനെ മദ്രാസ് അപ്പോളോ ഹോസ്പിറ്റലില്‍ കൊണ്ടുപോവാന്‍ പറഞ്ഞു അതനുസരിച്ച് മിംസില്‍നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രി അധികൃതര്‍ വളരെ മോശമായിട്ടാണ് പെരുമാറിയത്. നിങ്ങള്‍ മദ്രാസില്‍ അല്ല അമേരിക്കയില്‍ കൊണ്ടുപോയാലും ശസ്ത്രക്രിയ അല്ലാതെ വേറെ മാര്‍ഗമില്ല എന്നും പറഞ്ഞു പരിഹസിക്കുന്നുണ്ടായിരുന്നു. മാത്രമല്ല കോഴിക്കോട് നിന്നും ചെന്നൈയ്ക്ക് എയര്‍ ടിക്കറ്റ് എമര്‍ജെന്‍സിയായി എടുത്തപ്പോള്‍ അതിനു ചികിത്സിച്ച ഡോക്ടറുടെയും ഹോസ്പിറ്റലിന്റെയും ലെറ്റര്‍ വേണം ആയിരുന്നു അതും ഡോക്ടര്‍ കൊടുത്തില്ല. മറ്റുള്ള ഡോക്ടര്‍മാര്‍ തരുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്തു. അബ്രഹാം മേമന്‍ എന്ന ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു ഇതെല്ലാം നടന്നത്. ഒരുദിവസം ഹോസ്പിറ്റല്‍ ഐസിയുവില്‍ കിടന്നതിനും പരാജയപ്പെട്ട എന്‍ഡോസ്‌കോപ്പിയുടെയും കൂടി ബില്ല് നാല്‍പ്പതിനായിരം രൂപയും. അവരുടെ ലെറ്റര്‍ ഇല്ലാതെ തന്നെ കുട്ടിയെ ഉടനെ വിമാന മാര്‍ഗം ചെന്നൈയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ആദ്യത്തെ ദിവസം കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇന്‌ഫെക്ഷന് മരുന്ന് നല്‍കി പിറ്റേ ദിവസം എന്‍ഡോസ്‌കോപ്പിയിലൂടെ തന്നെ ശ്വാസ കോശത്തില്‍ നിന്നും സൂചി വിജയകരമായി പുറത്തെടുത്തു‘

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News