Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:28 pm

Menu

Published on November 8, 2013 at 11:16 am

തൃശൂരില്‍ കാറുകള്‍ കൂടിയിടിച്ച് നാല് മരണം

four-persons-were-killed-in-a-road-accident-at-thrissur

തൃശൂര്‍:കുന്നംകുളത്തിന് സമീപം പേരാമംഗലം മനപ്പടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു.മൂന്നുപേര്‍ക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരമാണ്.വ്യാഴാഴ്ച രാത്രി ഒമ്പതോടെ പേരാമംഗല ത്തിന് സമീപം മനപ്പടിയിലാണ് അപകടം.തിരൂര്‍ ബി.പി അങ്ങാടി സുഹാനവീട്ടില്‍ ഹുസൈന്‍ (60),ഹുസൈന്‍െറ പേരക്കുട്ടി സയിം (മൂന്ന്),ഇവരുടെ കാര്‍ഡ്രൈവര്‍ മലപ്പുറം നിറമറത്തൂര്‍ അയ്യെന്‍കുയ്യെന്‍ വീട്ടില്‍ ബാവയുടെ മകന്‍ സുനീര്‍ (27),മറ്റൊരു കാറില്‍ സഞ്ചരിച്ച ചിറ്റിലപ്പിള്ളി കളരിക്കല്‍ ജ്യോത്സ്യന്‍ പ്രകാശന്‍െറ മകന്‍ പ്രസീദ് (18) എന്നിവരാണ് മരിച്ചത്.ഐ.ഇ.എസ് ചിറ്റിലപ്പിള്ളി കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് പ്രസീദ്.ഹുസൈന്‍െറ ഭാര്യ സുഹറ (52),മകന്‍ ജിബുവിന്‍െറ ഭാര്യ തസ്നി സോബിന്‍ (28),ഇവരുടെ ആറുമാസം പ്രായമുള്ള മകന്‍ തഫീന്‍ എന്നിവര്‍ക്കാണ് പരിക്ക്.സുഹറയുടെ നില അതീവഗുരുതരമാണ്.ലാലൂര്‍ സ്വാമിപ്പാലം കാര്യാട്ടുകരയില്‍ താമസിക്കുന്ന സുഹറയുടെ മാതാവ് ഉമ്മുട്ടിയുമ്മയെ സന്ദര്‍ശിച്ച് വൈകീട്ട് 6.30ഓടെ തിരൂരിലേക്ക് തിരിച്ച സംഘമാണ് അപകട ത്തില്‍പെട്ടത്.മുണ്ടൂരില്‍നിന്ന് വന്ന പ്രസീദ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് എതിര്‍ദിശയില്‍ വന്ന സുനീര്‍ ഓടിച്ച കാറില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.ഹുസൈനെയും കുടുംബത്തെയും അമല ആശുപത്രിയിലും പ്രസീദിനെ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.പരിക്കേറ്റവര്‍ അമലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Loading...

Leave a Reply

Your email address will not be published.

More News