Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 5:41 pm

Menu

Published on July 28, 2014 at 5:22 pm

ഹായ് അയാം ടോണി എന്ന സിനിമയ്ക്കെതിരെ മോശം അഭിപ്രായം ഫേസ്ബുക്കിലിട്ട പെൺകുട്ടികൾക്ക് മർദ്ദനം

girls-who-made-negative-remarks-about-the-movie-hi-i-am-tony-in-facebook

സിനിമയെക്കുറിച്ച് മോശം അഭിപ്രായം ഫേസ്ബുക്കിലിട്ട പെൺകുട്ടികളെ മർദ്ദിച്ചതായി പരാതി . തിരുവനന്തപുരം സ്വദേശിനികളായ സജന, സീന എന്നിവരെ ബൈക്കിലെത്തിയ സംഘം മർദ്ദിച്ചുവെന്നാണ് പരാതി. സംവിധായകനും നടനുമായ ലാലിന്റെ മകന്‍ ലാല്‍ ജൂനിയര്‍ എന്ന ജീന്‍ പോള്‍ സംവിധാനം ചെയ്ത  ഹായ് അയാം ടോണി എന്ന   എന്ന ചിത്രത്തെക്കുറിച്ച്  പെൺകുട്ടികൾ കമന്റ് ഇട്ടതിനാണ് പെണ്‍കുട്ടികൾക്ക് മർദ്ദനമേറ്റത്.   ഇന്ന് ഉച്ച കഴിഞ്ഞ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിന്റെ പരിസരത്ത് വച്ചായിരുന്നു സംഭവം. സിനിമ മോശമാണ് എന്ന നിലയിലുള്ള അഭിപ്രായമാണ് പെൺകുട്ടികളിലൊരാൾ ഫേസ്ബുക്കിലെഴുതിയത്. രൂക്ഷമായ വിമർശനമായിരുന്നു പ്രൊഫൈലിൽ ഇവർ നടത്തിയത്. ഇതേ തുടർന്ന് ആസിഫ് അലി ഫാൻസ് അസോസിയേഷൻ ഭാരവാഹിയാണെന്ന് പറഞ്ഞ് ഒരാൾ പെൺകുട്ടികളെ വിളിക്കുകയായിരുന്നു. ഇയാൾ ഭീഷണി മുഴക്കിയെന്നാണ് പെൺകുട്ടികൾ പരാതിയിൽ പറയുന്നത്.ഇതേ തുടർന്ന് കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് നേരിട്ട് കാണാമെന്നും അവിടെ വച്ച് ബാക്കി പറയാമെന്നും പറഞ്ഞത്രേ. പെൺകുട്ടികൾ ഉച്ചയ്ക്ക് ശേഷം കനകക്കുന്ന് കൊട്ടാരത്തിലെത്തിയപ്പോൾ സംഘമായെത്തിയ ഫാൻസുകാർ ആക്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പരാതി നൽകിയ ശേഷം ആശുപത്രിയിലേക്ക് എന്ന് പറഞ്ഞ് പെൺകുട്ടികൾ സ്റ്റേഷനിൽ നിന്ന് പോയതായി പോലീസുകാർ പറഞ്ഞു.ആസിഫ് അലിയും മിയയുമാണ് ചിത്രത്തിലെ നായികാനായകന്‍മാര്‍. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News