Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: കുട്ടികൾക്ക് മാത്രമായി യൂട്യൂബ് വരുന്നു. 10 വയസ്സിൽ താഴെയുള്ള കുട്ടികളെ ലക്ഷ്യമാക്കിയാണ് ഗൂഗിൾ ഈ പുതിയ പദ്ധതി തുടങ്ങാൻ പോകുന്നത്. ഇപ്പോൾ തന്നെ കുട്ടികൾക്കായി ലക്ഷക്കണക്കിന് വീഡിയോകൾ യൂട്യൂബിലുണ്ട്.അവയുടെ ക്രോഡീകരണത്തിലൂടെയാണ് കുട്ടികളുടെ യൂട്യൂബ് യാഥാർതഥ്യമാക്കാൻ പോകുന്നത്. ഈ വർഷം പകുതിയോടെ ഈ പ്രോജക്ട് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ യൂട്യൂബിൽ 6 ബില്യണ്‍ മണിക്കൂര്‍ വീഡിയോ ഉണ്ട്. ഇതിൽ നിന്ന് പ്രായപൂർത്തിയായവർക്കും കുട്ടികൾക്കുമുള്ളവ തെരഞ്ഞെടുക്കുക പ്രയാസമാണ്.അതുകൊണ്ടാണ് ഗൂഗിൾ ഈ പുതിയ പദ്ധതി തുടങ്ങാൻ തീരുമാനിച്ചത്.
–
Leave a Reply