Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 9:11 am

Menu

Published on May 10, 2013 at 5:55 am

ഗള്‍ഫ് പെണ്‍വാണിഭം: ലിസി സോജന്‍ അറസ്റ്റില്‍

gulf-penvanibham-lissy-sojan-arrested

കൊടുങ്ങല്ലൂര്‍ (തൃശൂര്‍): ഗള്‍ഫ് പെണ്‍വാണിഭ ക്കേസിലെ മുഖ്യകണ്ണികളിലൊരാളായ വടക്കാഞ്ചേരി സ്വദേശിനിയെ കൊടുങ്ങല്ലൂരില്‍ നിന്ന് ക്രൈംബ്രാഞ്ച് പിടികൂടി. ലിസി സോജന്‍, ലീന ബഷീര്‍ തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന പ്രതിയെ വ്യാഴാഴ്ച രാവിലെ 11ഓടെ എറണാകുളം ക്രൈംബ്രാഞ്ച് സംഘമാണ് പിടികൂടിയത്. അതേസമയം ഇവര്‍ എറണാകുളത്ത് കീഴടങ്ങിയതാണെന്നും പറയുന്നുണ്ട്.
പെണ്‍വാണിഭക്കേസില്‍ നേരത്തെ പിടിയിലായ കൊടുങ്ങല്ലൂര്‍ തിരുവെള്ളൂര്‍ ആണ്ടുരുത്തി സേതുലാലിന്‍െറ സംരക്ഷണത്തില്‍ ഒരുമാസമായി എറിയാട് വിവിധ വീടുകളില്‍ കഴിയുകയായിരുന്നു ഇവരെന്ന് പറയുന്നു. എന്നാല്‍, അറസ്റ്റ് സംബന്ധിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളം വഴി സ്ത്രീകളെ കടത്തി ദുബൈയിലും ഷാര്‍ജയിലും പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തിയിരുന്ന റാക്കറ്റിലെ പ്രധാനിയാണ് ലിസി സോജന്‍. ഇവരെ പിടികൂടുന്നത് നീണ്ടതിനെത്തുടര്‍ന്ന് കേസ് സി.ബി.ഐക്ക് കൈമാറാന്‍ ധാരണയായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്‍െറ പെട്ടെന്നുള്ള നീക്കം.

Loading...

Leave a Reply

Your email address will not be published.

More News