Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശരീരം മെലിഞ്ഞിരിക്കുന്നതിൽ പലയാളുകൾക്കും വിഷമം ഉണ്ടാകാറുണ്ട് . ചിലയാളുകൾ ഭക്ഷണത്തിൻറെ അളവ് കൂട്ടുന്നത് മൂലം തടി വെയ്ക്കുകയും അതിൻറെ അളവ് കുറയ്ക്കുമ്പോൾ മെലിയുകയും ചെയ്യുന്നു. എന്നാൽ ചിലയാളുകൾ എത്ര ഭക്ഷണം കഴിച്ചാലും അത് തടിക്ക് പിടിക്കാറില്ല. അവരുടെ ശരീരം മെലിഞ്ഞു തന്നെയാണിരിക്കുന്നത്.വ്യായാമങ്ങളിലൂടെയും ഭക്ഷണ ക്രമീകരണങ്ങളിലൂടെയും വണ്ണം കുറയ്ക്കാൻ സാധിക്കും.എന്നാൽ വണ്ണം കുറയ്ക്കുന്നതിൻറെയത്ര എളുപ്പമല്ല വണ്ണം കൂട്ടുന്നത്.
–

–
എങ്ങനെയെങ്കിലും വണ്ണം വയ്ക്കണമെന്ന് കരുതി ഫാസ്റ്റ്ഫുഡും പിസയും മില്‍ക്ക് ഷേക്കും മറ്റും വാരിവലിച്ചു കഴിക്കരുത്.ഒരു സുപ്രഭാതത്തില്‍ ഭക്ഷണത്തിന്റെ അളവു കൂട്ടാൻ ശ്രമിച്ചാൽ വയറു പെട്ടെന്നു നിറഞ്ഞ് അധികം കഴിക്കാന്‍ പറ്റാതെ വരും. ദിവസവും മൂന്നു നേരം വലിയ അളവിൽ കഴിക്കുന്നതിനേക്കാൾ ചെറിയ അളവില്‍ നാല്, അഞ്ചു നേരമായി കഴിക്കുന്നതാണ്നല്ലത് ഓരോ ഭക്ഷണനേരത്തിനിടയിലും രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍ ഇടവേളയെ പാടുള്ളു. ദിവസവും ഒരേ ഭക്ഷണം കഴിക്കുന്നത് മടുപ്പുളവാക്കും. അതിനാൽ ഇടയ്‌ക്കൊക്കെ പുതിയ വിഭവങ്ങള്‍ പരീക്ഷിച്ചു നോക്കണം. പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും വ്യത്യസ്ത ഭഷ്യവിഭവങ്ങളില്‍ നിന്നുള്ള പ്രോട്ടീനും ഭക്ഷണത്തിൻറെ ഭാഗമാക്കുക. ഫാസ്റ്റ്ഫുഡും, പിസയും മറ്റും കഴിക്കുന്നത് വല്ലപ്പോഴുമാക്കുക.
–

–
ചീസ്, അണ്ടിപ്പരിപ്പുകള്‍, ബീഫ്, മീന്‍, യോഗര്‍ട്ട്, ബീന്‍സ്, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വണ്ണം വയ്ക്കുന്നതിനായി സാവധാനത്തിൽ കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് വർദ്ധിപ്പിക്കുക. വെള്ളം മാത്രം കുടിക്കാതെ, കലോറി ലഭിക്കുന്ന പാനീയങ്ങളായ പഴച്ചാറുകൾ, പാൽ ,വല്ലപ്പോഴും ഒരു സോഡ എന്നിവ കുടിക്കുക.അന്നജം കൂടുതലുള്ള ഭക്ഷണങ്ങളായ മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.ഇവയിൽ ധാരാളം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.കൂടാതെ വിറ്റമിൻ ബി യും നാരുകളും ഇവയിൽ ധാരാളമാണുള്ളത്. അരി, ബാര്‍ലി, ഓട്‌സ് പോലുള്ള ധാന്യങ്ങളിലും അന്നജം ധാരാളമടങ്ങിയിട്ടുണ്ട്.
–

–
കൊഴുപ്പ് കൂടുതലായുള്ള ഭക്ഷണങ്ങൾ വണ്ണം വെയ്ക്കാൻ വളരെ സഹായകമാണ്. എന്നാൽ നല്ല കൊഴുപ്പും ചീത്ത കൊഴുപ്പും ഉണ്ട്. അവയിൽ പൂരിത കൊഴുപ്പുകളും ( ചുവന്ന മാംസം, കൊഴുപ്പു നീക്കാത്ത പാല്‍, സോയാബീന്‍, മീനെണ്ണ) ട്രാന്‍സ് ഫാറ്റുകളും (ചിപ്‌സ്, പായ്ക്കറ്റ് ഫുഡ്) ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാനെ ഇടയാക്കുകയുള്ളൂ. അതിനാൽ അപൂരിത കൊഴുപ്പുകൾ മാത്രം തിരഞ്ഞെടുക്കുക.പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കുറഞ്ഞ കൊഴുപ്പും ,ഉയർന്ന പ്രോട്ടീനും ഉള്ള ഭക്ഷണങ്ങളാണ്.ശരീരത്തില്‍ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും പേശീഭാരം കൂട്ടുന്ന ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവു വര്‍ദ്ധിപ്പിക്കാനും അപൂരിത കൊഴുപ്പുകള്‍ വളരെ സഹായകമാണ്.ദിവസവും പാൽ കുടിച്ചാൽ പെട്ടെന്ന് ശരീരഭാരം കൂടും. പാലിനൊപ്പം മില്‍ക്ക് ഷേക്കുകളും പാലു കൊണ്ടുള്ള മറ്റുൽപ്പന്നങ്ങളും ഉപയോഗിക്കാവുന്നതാണ്. പാലിൽ രണ്ടു തരം പ്രോട്ടീനുകളാണ് അടങ്ങിയിരിക്കുന്നത്.
Good message helpfull