Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 12:54 am

Menu

Published on January 13, 2014 at 4:40 pm

ജോലിക്കൊപ്പവും പണം സമ്പാദിക്കാൻ ഒരു സൈഡ് ബിസിനസ്സ് ആയിക്കൂടെ….??

how-to-start-a-side-business-along-with-job

ജോലിക്കൊപ്പവും പണം സമ്പാദിക്കാൻ ഒരു സൈഡ് ബിസിനസ്സ് ആർക്കാണ് താൽപര്യമില്ലാത്തത്..?? അധികം പണം മുടക്കാതെ തന്നെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ തുടങ്ങി വിജയിപ്പിക്കാവുന്ന പല തരം ബിസിനസ് സംരംഭങ്ങൾ നമുക്ക് ചുറ്റും തന്നെ ഉണ്ട്. ഇവയിൽ സ്ത്രീകൾക്ക് ചെയ്യാവുന്നവയാണ് ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കൽ, പാക്കിങ് സ്ഥാപനങ്ങള്‍, ബ്യൂട്ടിപാര്‍ലറുകള്‍, കരകൗശല ഉത്പന്നങ്ങള്‍, പ്രിന്റിങ് മേഖലകള്‍, ഫാബ്രിക് പെയിന്റിംഗ്, ഡിസൈനർ വസ്ത്ര നിർമ്മാണങ്ങൾ, കാറ്ററിങ് സര്‍വീസുകള്‍, ഗാര്‍മെന്റ് സ്ഥാപനങ്ങള്‍, കാര്‍ഷികാധിഷ്ഠിത സംരംഭങ്ങള്‍, പച്ചക്കറി ഉത്പാതനം… എന്നിവ. ഒരു ഇത്തിരി മാത്രം മുതൽ മുടക്കും ആത്മവിശ്വാസവും ഉറച്ച പരിശ്രമവും ഉണ്ടെങ്കിൽ തുടങ്ങി വിജയിപ്പിക്കാവുന്ന ഇത്തരം സംരംഭങ്ങളിൽ നിന്നും എത്രത്തോളം ലാഭം ഉണ്ടാക്കാം എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ….??? ഒന്നു് ശ്രമിച്ചാല്‍ പണം കൊയ്യാവുന്ന ഇത്തരം സംരംഭങ്ങൾ ഉണ്ടാകുമ്പോൾ പിന്നെ എന്തിനാണ് നിങ്ങൾ മടിച്ച് നിൽക്കുന്നത്….??

സൈഡ് ബിസിനസ് തുടങ്ങുമ്പോൾ ശ്രദ്ധികേണ്ട കാര്യങ്ങൾ എന്തെല്ലാം….??
ഏതൊരു ബിസിനസ് തുടങ്ങുമ്പോഴും മുൻകൂട്ടി ചിന്തിക്കേണ്ടതും പഠിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്.അതിൽ ഒന്നാമത്തെതാണ്, വിപണിയെ മുന്നില്‍ കണ്ട് മാത്രമേ ഉത്പന്ന നിര്‍മാണത്തിലേക്ക് കടക്കാവൂ എന്നത്.
തന്റെ ഉത്പന്നങ്ങള്‍ സമൂഹത്തിന് ആവശ്യമുണ്ടോ..?
ആളുകള്‍ ചോദിച്ചുവരുന്ന ഉത്പന്നങ്ങളാണോ തന്റെ പക്കൽ ഉള്ളത്..?
അവ നല്ല രീതിയില്‍ വിറ്റഴിക്കാന്‍ കഴിയുന്ന സാഹചര്യം നിലവിൽ ഉണ്ടോ..?
വിപണി വികസിപ്പിക്കാന്‍ സാധ്യതകള്‍ ഉണ്ടോ..? എത്രയും കാര്യങ്ങൾ ആദ്യമേ തന്നെ പഠനം നടത്തേണ്ടതുണ്ട്.
എന്നാൽ ഇവയെല്ലാം എങ്ങനെയാണു മനസ്സിലാക്കുക..?? അതിനെ പറ്റി ചിന്തിച്ചുവോ..?? അതിന് സമൂഹത്തിന്റെ ‘പര്‍ച്ചേസിങ് ഹാബിറ്റുകളെ’ സൂക്ഷ്മ നിരീക്ഷണം നടത്തണം.
മനസ്സ് എപ്പോഴും പോസിറ്റീവ് ആക്കി വെച്ച് നല്ലപോലെ നിരീക്ഷിച്ചാൽ അനായാസം ഇതിനെല്ലാം ഉത്തരം ലഭിക്കുകയും, നല്ല മേഖല താനേ നമ്മളെ തേടിയെത്തുകയും ചെയ്യും. ഇത്രയും ശേരിയാം വണ്ണം കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ ചിന്തിക്കേണ്ടത്,നിക്ഷേപ തുക എവിടെ നിന്ന് ??? എന്നാണ്.

നിക്ഷേപ തുക എവിടെ നിന്ന് ???
ഏതൊരു തൊഴില്‍ സംരംഭവും ആരംഭിക്കാന്‍ നിക്ഷേപം വേണം. അതുകണ്ടെത്താന്‍ പല വഴികളും ഉണ്ട്. അവയിൽ ബാങ്ക് വായ്പയാണ് പ്രധാനമായും സംരംഭകര്‍ ആശ്രയിക്കുന്നത്. 12 ശതമാനത്തില്‍ ഏറെയാണ് ചെറിയ വായ്പാ തുകകള്‍ക്ക് ഇന്നത്തെ ബാങ്ക് പലിശ. എന്നാൽ അപ്പോഴും ശ്രദ്ധികേണ്ട ഒരു കാര്യം എന്തെന്നാൽ, തുടക്കത്തിലേ വലിയ വായ്പകള്‍ എടുക്കാതിരിക്കുന്നതാണ് ഉത്തമം. കുടിൽ വ്യവസായങ്ങളും മറ്റും ആണ് തുടങ്ങുന്നതെങ്കിൽ അതിന് കുടുംബശ്രീ അയൽക്കൂട്ടം പോലുള്ള സംരംഭങ്ങളിൽ നിന്നും ഗവണ്മെന്റ് വായ്പ്പകൾ ലഭ്യമാണ്. അതിനാകുമ്പോൾ വലിയ പലിശ നിരക്കും വരില്ല. അങ്ങനെ വരുമ്പോൾ ഈ രംഗത്ത് കാര്യമായ നിക്ഷേപമില്ലാതെ സംരംഭങ്ങള്‍ ആരംഭിക്കാനാവും.

ഹോബിയിൽ നിന്നും പണം നേടാം
സാധാരണ സ്ത്രീകൾക്ക് എല്ലാം തന്നെ എന്തേലും ഒക്കെ ഹോബീസ് ഉണ്ടാകാറുണ്ട്. എന്നാൽ അവർ അതെല്ലാം സ്വന്തം സന്തോഷത്തിനായി മാത്രം ചെയ്ത് സ്വയം തൃപ്ത്തരാവുകയാണ് പതിവ്. അതിൽ നിന്നും ഒരു വരുമാനത്തെ കുറിച്ച് ചിന്തിച്ചവർ വളരെ ചുരുക്കം മാത്രമാണ്.
പെയിന്റിങ്, ഗ്ലാസ്സ് വര്‍ക്കുകള്‍, എംബ്രോയ്ഡറി വര്‍ക്കുകള്‍, ബ്യൂട്ടീഷന്‍ വര്‍ക്കുകള്‍, ക്രാഫ്റ്റ് ജോലികള്‍, ബൊക്കെകള്‍, പാചകം, ഔഷധകൃഷി, തോട്ടങ്ങള്‍, അലങ്കാര മത്സ്യങ്ങള്‍, ആട്, കോഴി, പശു ഫാമുകള്‍…. തുടങ്ങി ഒട്ടനവധി ഹോബികള്‍ ഉണ്ട് ഒട്ടുമിക്ക സ്ത്രീകൾക്കും. ഇവയെ തന്നെ ബിസിനസ് അടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്താം.

വസ്ത്രങ്ങളിൽ ഡിസൈനർ വർക്ക്‌ ചെയ്തു കൊടുക്കുന്നതാണ് മറ്റൊരു വരുമാന സ്രോതസ്സ്‌. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിലക്കുറവിൽ വസ്ത്രങ്ങൾ ലഭ്യമാണ്.അവിടെ നിന്നും 500 രൂപയോ അതിൽ കുറഞ്ഞ നിരക്കിലോ സാരികളും ചുരിദാറുകളും വാങ്ങി, അതില്‍ എംബ്രോയിഡറി അല്ലെങ്കിൽ പെയിന്റിങ് ചെയ്ത് വിൽക്കാവുന്നതാണ്. അവയിൽ സാറ്റിന്‍ സ്റ്റിച്ച്, റണ്ണിങ് സ്റ്റിച്ച് എന്നിവ പോലെത്തെ വിവിധ സ്റ്റിച്ച് ചെയ്തോ, സ്റ്റോണ്‍ വര്‍ക്‌സ്, കട്ടിങ് ട്യൂബ് എന്നിവ ചെയ്തോ, സീക്വന്‍സും, മിറര്‍ വര്‍ക്കുകൾ ചെയ്തോ 10-15 ദിവസം കൊണ്ട് 5000 രൂപയ്ക്ക് മേൽ വിലയിലോ വില്‍ക്കാനാവും. ക്രമേണ തൽപരരായ കുറച്ച് അംഗങ്ങളെ കൂടെ കൂട്ടി ഈ ഹോബികളൊക്കെ ലക്ഷങ്ങളുടെ വിറ്റുവരവുള്ള സംരംഭങ്ങളായി വളര്‍ത്തിയെടുക്കാന്‍ സാധ്യതയുള്ളവയാണ്. വിപണി വികസിക്കുന്നതിനനുസരിച്ച് മെച്ചപ്പെട്ട മെഷിനറികള്‍ വാങ്ങി സ്ഥാപനം വികസിപ്പിക്കാനാവും.

ഇന്ന് അതുപോലെ ഹോട്ടലുകള്‍, ഫ്ലാറ്റുകള്‍, ഓഡിറ്റോറിയങ്ങള്‍, ഷോപ്പുകള്‍, വീടുകള്‍ എന്നിവിടങ്ങളിലൊക്കെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ഗ്ലാസ്സ് പെയിന്റിങ് വര്‍ക്കുകള്‍. ആവശ്യക്കാരെ കണ്ടെത്തി ആവശ്യമായ അളവില്‍ ഗ്ലാസ്സുകള്‍ വാങ്ങി വര്‍ക്ക് ചെയ്ത് നല്‍കിയാല്‍ മതി. ഇതിൻറെ പ്രതിഫലം ചതുരശ്ര അടിക്ക് എത്ര രൂപ എന്ന കണക്കിന് ലഭിക്കുംകയും ചെയ്യും. പെയിന്റിങ്ങിലും ഡിസൈനിങ്ങിലും പ്രത്യേക താത്പര്യമുള്ളവര്‍ക്ക് ഇതു വഴി അധിക വരുമാനവും ലഭ്യമാകുകയും ചെയ്യും എന്നതിൽ ഒരു സംശയവും ഇല്ല.

സ്ഥല പരിമിതിയുള്ളതിനാൽ വീടിൻറെ ടെറസ്സിൽ കൃഷി ചെയ്ത് സ്വന്തം ആവശ്യത്തിന് പച്ചകറി ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ഒട്ടനവധി സ്ത്രീകൾ നമുക്ക് ചുറ്റും തന്നെ ഉണ്ട്. അവയിൽ നിന്നും ചെറു വരുമാനം സമ്പാധിക്കുന്നവരും ഉണ്ട്. അതിന് അവർ മുന്നിട്ടിറങ്ങാൻ കാരണമായത്‌ അവർക്ക് ആ പ്രവർത്തിയോടുള്ള അവരുടെ താൽപ്പര്യം തന്നെയാണ്. അത് തന്നെയാണ് അവരുടെ വിജയ രഹസ്യവും.

കൃഷി മേഖലയിൽ ഒരു പ്രധാന ഇനമാണ് മത്സ്യ കൃഷി. അലങ്കാര മത്സ്യങ്ങളുടെ കൃഷിയും ഭക്ഷ്യ മത്സ്യങ്ങളുടെ കൃഷിയും ഇന്ന് സജീവമാണ്. ഇത് ആരംഭിക്കാനാകട്ടെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതുമില്ല. ഈ കൃഷി തുടങ്ങാൻ ആവശ്യമായ സൗകര്യം ഒരുക്കി കൊടുക്കുക മാത്രമേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ. ബാക്കി മത്സ്യ കൃഷിക്ക് ആവശ്യമായ വിത്ത്, മരുന്ന്, തീറ്റ, മറ്റു സാങ്കേതിക സഹായങ്ങൾ എന്നിവ ലഭ്യമാകുന്നതിന് ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ സഹായം ഉണ്ടാകുന്നതാണ്. കൃഷി ചെയ്ത് ഉണ്ടാക്കുന്ന മത്സ്യങ്ങളെ വാങ്ങി ഇവരുടെ കീഴിലുള്ള ഏജന്‍സികള്‍ തന്നെ കയറ്റി അയയ്ക്കുന്ന രീതിയുമുണ്ട്.

ബേക്കറികളില്‍ വില്‍ക്കുന്ന വിഭവങ്ങളെല്ലാം കുടില്‍ വ്യവസായങ്ങളായി നിര്‍മിക്കുന്നതാണ്. ചെറു വിലയ്ക്ക് അവരിൽ നിന്നും വാങ്ങുന്ന ഭക്ഷണങ്ങൾ മൂന്നും നാലും ഇരട്ടി വിലയ്ക്കാണ് വലിയ ബേക്കറികളിൽ ലഭ്യമാകുന്നത്. അപ്പോൾ എന്തുകൊണ്ട് നിർമ്മാണവും വിതരണവും ഒന്നിച്ച് കൊണ്ടുപോയിക്കൂട…?? ചെറു
കുടുംബളുടെ അധ്വാനവും ഇവിടെ ഉപയോഗപ്പെടുത്താന്‍ കഴിയും. അപ്പം, ഇഡ്ഡലി, പൊറോട്ട, ചപ്പാത്തി, പത്തിരി, ഉണ്ണിയപ്പം, നെയ്യപ്പം, പരിപ്പുവട, പപ്പടവട, പഴവട, കട്‌ലറ്റ്, സമൂസ, പഫ്‌സ്, പപ്പടം, കൊണ്ടാട്ടങ്ങള്‍, അച്ചാറുകള്‍, ചട്ണികള്‍, ആഹാരപ്പൊടികള്‍, കുട്ടികള്‍ക്കുള്ള ആഹാരങ്ങള്‍, ആയുര്‍വേദ ഉത്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇന്ന് നല്ല വാണിജ്യ സാധ്യതകളുണ്ട്. സ്വന്തം വീടുകളില്‍ ഒട്ടും റിസ്‌ക് ഇല്ലാതെ ഇവ തുടങ്ങാനാവും. എളുപ്പത്തില്‍ വിറ്റഴിക്കാവുന്നതും ക്രെഡിറ്റ് വില്പന വരാത്തതും ലാഭവിഹിതം കൂടിയതുമായ സംരംഭങ്ങളാണ് ഇവ. ആകെ ശ്രദ്ധിക്കേണ്ടത് വൃത്തിയും ശുചിത്വവും മാത്രമാണ്. നാട്ടിൽ ഇത്തരം ഉൽപ്പന്നങ്ങൾ ഇപ്പോഴും ലഭ്യമാണെങ്കിലും വൃത്തിയുടെ കാര്യത്തിൽ ആണ് അവയൊക്കെ പരാജയം നേരിടേണ്ടി വന്നത്. അതിനാൽ ഏറെ ശ്രദ്ധിക്കണം.

പാര്‍ട്ട്‌ടൈം സംരംഭങ്ങള്‍
ചെറിയ വരുമാനക്കാരായ സ്ത്രീകള്‍ക്ക് അധികവരുമാനം ഉണ്ടാക്കാന്‍ പാര്‍ട്ട് ടൈം സംരംഭങ്ങളെ ആശ്രയിക്കാം. ദിവസവും കുറെ വീടുകളിലേക്കുള്ള ദോശ, ഇഡ്ഡലി എന്നിവയ്ക്ക് മാവുകള്‍ അരച്ചു നല്‍കാന്‍ വീട്ടിലുള്ള ഗ്രൈന്റര്‍ ഉപയോഗപ്പെടുത്തിയാല്‍ മതി. ഇനി വീട്ടിൽ പശു കോഴി ആട് എന്നിവ ഉള്ളവർ ആണെങ്കിൽ ചുറ്റുപാടുമുള്ള ആവശ്യക്കാര്‍ക്ക് പാല്‍, മുട്ട, മാംസം എന്നിവ സ്ഥിരമായി നല്‍കാം. അല്ല ഉൾപ്രദേശമാണെങ്കിൽ ഒരു ഫ്രീസർ ഒപ്പിച്ചാൽ മാത്രം മതി. അതിൽ നിന്നും വരുമാനം ഒപ്പിക്കാം. പാൽ, മത്സ്യം, മാംസം എന്നിവ ഒന്നിച്ച് വാങ്ങി ആവശ്യക്കാർ വരുമ്പോൾ ചെറിയൊരു തുക ലാഭം ഈടാക്കി വിൽക്കുകയുമാകാം. ഇങ്ങനെ പാര്‍ട്ട് ടൈം ആയി സംരംഭങ്ങള്‍ തുടങ്ങി അത് മുഴുവന്‍ സമയ ബിസിനസ്സ് ആക്കിയവരും മറ്റ് നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭമായി വളര്‍ത്തിയവരും നമുക്കുചുറ്റും ഉണ്ട്.

കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ നിരവധി സംരംഭങ്ങളും സ്ത്രീകള്‍ പാര്‍ട്ട് ടൈം ആയി നടത്തുന്നുണ്ട്. ഫോട്ടോസ്റ്റാറ്റ് പ്രിന്റ്‌ സ്കാനിംഗ്‌ എന്നിവ ചെയ്തു കൊടുക്കാം.

സഹായം സർക്കാരിൽ നിന്നും

ബിസിനസ് തുടങ്ങാൻ തൽപ്പരരായവർക്ക് സർക്കാർ പല വിധം സഹായങ്ങൾ ലഭ്യമാക്കുന്നുണ്ട്. ചെറുകിട-സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ 10 ലക്ഷം രൂപവരെ ജാമ്യമില്ലാതെ വായ്പ നല്‍കാന്‍ ഇന്ന് സംവിധാനങ്ങള്‍ ഉണ്ട്. ഒരു കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫണ്ട് പദ്ധതിയില്‍പെടുത്തിയും മറ്റ് ജാമ്യങ്ങള്‍ വാങ്ങാതെയും വായ്പ നല്‍കണം. സംരംഭങ്ങള്‍ ആരംഭിക്കാന്‍ ബാങ്ക് വായ്പയോടൊപ്പം സര്‍ക്കാര്‍ സബ്‌സിഡിയും ലഭിക്കും. എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
വ്യവസായ സംരംഭങ്ങളില്‍ വനിതകള്‍ നടത്തിയ മൂലധന നിക്ഷേപത്തിന് 50ശതമാനം വരെ ഗ്രാന്റ് നല്‍കുന്ന പദ്ധതി ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ നടപ്പാക്കുന്നുണ്ട്. ബാങ്ക് വായ്പ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ആനുകൂല്യം ലഭിക്കും. ഇത് കെട്ടിടത്തിന് 50,000 രൂപ വരെയും മെഷിനറി നിക്ഷേപത്തിന് 75,000 രൂപ വരെയുമാണ്. ഒരു സ്ത്രീയുടെ ഉടമസ്ഥതയില്‍ നടക്കുന്നതും, 80 ശതമാനം എങ്കിലും സ്ത്രീകള്‍ ജോലിചെയ്തുവരുന്നതുമായ സ്ത്രീ വ്യവസായ സംരംഭങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഖാദി ബോര്‍ഡ് നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതിയില്‍ സ്ത്രീകളെ പ്രത്യേകമായി കണക്കാക്കി പദ്ധതി തുകയുടെ 30 ശതമാനം വരെ ഗ്രാന്റ് നല്‍കുന്നുണ്ട്. അഞ്ചു ലക്ഷം വരെയുള്ള സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന പദ്ധതിയാണിത്’.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News