Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാസർഗോഡ് : ഗള്‍ഫിലിരുന്ന് ഭാര്യയെ മൊഴി ചൊല്ലിയ ഭര്‍ത്താവിന് കോടതി എട്ടിന്റെ പണികൊടുത്തു.താന്‍ ബന്ധം ഉപേക്ഷിച്ച് മൊഴി ചൊല്ലുകയാണെന്ന് വെറുതെ ഒരു കത്തെഴുതി കാര്യങ്ങള്‍ എളുപ്പമാക്കാന്‍ നോക്കിയ ഭര്‍ത്താവിനോട് ഭാര്യയ്ക്ക് ജീവനാംശമായി 23.50 ലക്ഷം നല്‍കാന്‍ ഉത്തരവ്.ചട്ടഞ്ചാല്‍ ബാലനടുക്കത്തെ ബണ്ടിച്ചാല്‍ ഹൗസില്‍ അബ്ദുള്ളയുടെ മകള്‍ നഫീസത്ത് മസ്രിയയ്ക്കാണ് ഭര്‍ത്താവായിരുന്ന ദേശി കപ്പണയടുക്കത്തെ മുഹമ്മദ് ഫാസി ജീവനാംശം നല്‍കേണ്ടത്.കേസ് പരിഗണിച്ച കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.മാത്രമല്ല സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന മിസ്രിയയുടെ പരാതിയിന്മേല്‍ ഫാസിലിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.ഈ കേസ് കോടതിയില്‍ നിലവില്‍ ഉള്ളപ്പോഴാണ് മൊഴി ചൊല്ലിയത്.ഇതേ തുടര്‍ന്നാണ് മിസ്രിയ ജീവനാംശം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്.
2008 മാര്‍ച്ച് എട്ടിന് മതാചാര പ്രകാരമാണ് ഇവരുടെ വിവാഹം നടന്നത്.ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുമുണ്ട് .2015 ആഗസ്ത് 10നാണ് മൊഴി ചൊല്ലുന്നതായി കാണിച്ച് ഫാസില്‍ ഗള്‍ഫില്‍ നിന്ന് മഹല്ല് കമ്മറ്റിയ്ക്കും യുവതിയ്ക്കും കത്ത് അയച്ചത് .
Leave a Reply