Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: വിവാഹത്തിന് തൊട്ടുമുമ്പ് കാമുകനൊപ്പം മുങ്ങിയ പെണ്‍കുട്ടിയ്‌ക്കെതിരെ സോഷ്യൽ മീഡിയ.കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പെണ്‍കുട്ടിയാണ് വിവാഹ വേഷത്തില്‍ കാമുകനൊപ്പം ഒളിച്ചോടിയത്. ഒരു ക്ഷേത്രത്തില്‍ വച്ച് ഇവര്‍ വിവാഹിതരാവുകയും ചെയ്തു.പെണ്‍കുട്ടിയ്‌ക്കെതിരെ ഫേസ്ബുക്കില്‍ ഉള്‍പ്പടെ പ്രചാരണം തകര്‍ക്കുകയാണ്.അമ്പലത്തില്‍ വച്ച് വിവാഹിതരാകുന്ന ചിത്രം പോസ്റ്റ് ചെയ്താണ് പ്രതിഷേധം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ വിവാഹം നാട്ടുകാരും ബന്ധുക്കളും മുന്‍കൈ എടുത്താണ് നടത്താന്‍ തീരുമാനിച്ചത്.വിവാഹ മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പായിരുന്നു പെണ്‍കുട്ടി ഒളിച്ചോടിയത്. ഫോട്ടോ എടുക്കാന്‍ എന്ന വ്യാജേന എത്തിയ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ വീടിന് പുറത്തെത്തിച്ചു. ബൈക്കില്‍ കാത്ത് നിന്ന് കാമുകന്‍ പെണ്‍കുട്ടിയുമായി പോവുകയും ചെയ്തു. ഒരു അമ്പലത്തിന് മുന്നില്‍ വച്ച് ഇവര്‍ വിവാഹിതരാവുകയും ചെയ്തു.പെണ്‍കുട്ടി കാമുകനൊപ്പം പോയതില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും, തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇരുവരും പയ്യോളി സ്‌റ്റേഷനില്‍ ഹാജരായി. തുടര്‍ന്ന് കൊയിലാണ്ടി സിഐ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും, വൈകുന്നേരത്തോടെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
Leave a Reply