Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന….കെ.എസ് ചിത്രയുടെ ഗാനം ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഈ ഗാനം ഒരു കൊച്ചുകുട്ടി പാടി ചിത്രയുടെ മനസു കീഴടക്കിയിരിക്കുകയാണ്.സ്വന്തമായി താളം പിടിച്ചാണ് കുട്ടി പാടിയിരിക്കുന്നത്.കരിമഷി കൊണ്ടുള്ള വലിയ പൊട്ട് കവിളിലും നെറ്റിയിലും തൊട്ട് അതിമനോഹരമായി ചിരിച്ചാണ് പാടുന്നത്.
ആ പാട്ടു പോലെ നിഷ്‌കളങ്കമാണും മുഖവും. ഏതാണീ കുട്ടി എന്നൊന്നും അറിയില്ല. ഇതാര് എന്നറിയാനും കൂടിയാണ് സംഗീത പ്രേമികള്‍ക്കു സമര്‍പ്പിച്ചു കൊണ്ട് ചിത്ര ഫെയ്‌സ്ബുക്ക് പേജില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ആരോ ചിത്രയ്ക്ക് അയച്ചു കൊടുത്തതാണിത്.
ചിത്ര ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോ 12,000ല്‍ അധികം പ്രാവശ്യമാണു ഷെയര്‍ ചെയ്യപ്പെട്ടത്. ഗായകന്‍ ശ്രീനിവാസും കൊച്ചുമിടുക്കിയുടെ പാട്ട് കേട്ട് അമ്പരന്നിരിക്കുകയാണ്.
Leave a Reply