Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചാലക്കുടി: അന്തരിച്ച നടന്‍ കലാഭവൻ മണിയുടെ മരണത്തില്‍ ഇപ്പോഴും തുടരുന്ന ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം സമരത്തിനോരുങ്ങുന്നു. മണിയൂടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണന്‍ ഫേസ്‌ബുക്കിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ശനിയാഴ്‌ച ഇക്കാര്യത്തില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന് കീഴില്‍ സുചനാസമരം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മണി മരിച്ച് മൂന്ന് മാസം തികയുകയായിട്ടും അന്വേഷണത്തിന് പുരോഗതി ഉണ്ടായിട്ടില്ല. ഹൈദരാബാദിലേക്ക് അയച്ചിട്ട് റിസല്‍ട്ട് ഇതുവരെയും കിട്ടിയിട്ടില്ലെന്നും മണിയെ ജീവനു തുല്യം സ്‌നേഹിച്ചവരുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നതായും രാമകൃഷ്‌ണന്‍ പോസ്‌റ്റില്‍ പറഞ്ഞിട്ടുണ്ട്. മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലെന്ന് നേരത്തെ തന്നെ കുടുംബം ആരോപിച്ചിരുന്നു.
Leave a Reply