Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടന്‍ സിദ്ദിഖിൻറെ വിമർശനങ്ങൾക്ക് മറുപടിയുമായി കാഞ്ചനമാല. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് പുല്ലുവിലയാണെന്നും വിമര്‍ശനങ്ങള്‍ അവരുടെ വിവരക്കേടായി മാത്രമേ കാണുന്നുള്ളൂവെന്നും കാഞ്ചനമാല പറഞ്ഞു. മൊയ്തീനും കാഞ്ചനമാലയും തമ്മിലുള്ള പ്രണയം എങ്ങനെയായിരുന്നെന്നും അത് എന്തായിരുന്നെന്നും മുക്കത്ത് എല്ലാവര്‍ക്കും അറിയാം.സിദ്ധിഖിന് എന്നെ അറിയില്ല. എനിക്ക് സിദ്ധിഖിനെയും. എനിക്കറിയാവുന്നത് ദിലീപിനെയാണ്. അദ്ദേഹം ഞങ്ങളുടെ ട്രസ്റ്റിന് സഹായവുമായെത്തി. എനിക്ക് മറ്റ് കാര്യങ്ങള്‍ നോക്കാനോ ശ്രദ്ധിക്കാനോ ഉള്ള സമയമില്ല- കാഞ്ചനമാല പറഞ്ഞു.എനിക്ക് ഒരു വലിയ ശത്രുപക്ഷമുണ്ട്. ഒരു പക്ഷെ സിദ്ധിഖും ആ ഭാഗത്ത് പെട്ടുപോയതാവാം. ഇവയ്‌ക്കൊന്നും കാഞ്ചനമാലയെ തളര്‍ത്താന്‍ കഴിയില്ല. എനിക്ക് കുറച്ച് തൊലിക്കട്ടി കൂടുതലാണ്.വിമര്‍ശകര്‍ പലരുടെ കൂടെ പോകുന്നവരായിരിക്കാം. എന്നാല്‍ കാഞ്ചനമാല അങ്ങനെയല്ല. ഒരാളെ സ്‌നേഹിച്ചെങ്കില്‍ ജീവിതകാലം മുഴുവന്‍ അയാള്‍ക്ക് വേണ്ടിയുള്ളതാണ്. ചാരിത്ര്യശുദ്ധിയുള്ളവളാണ്- കാഞ്ചന പറയുന്നു.
മൊയ്തീന്റെ രൂപത്തോട് സാമ്യമുള്ള നടനാണ് പൃഥ്വിരാജ്. ആ കണ്ണുകളും താടിയും ശരീര പ്രകൃതിയും കണ്ടിട്ടാണ് മൊയ്തീനായി പൃഥ്വിയെ സജസ്റ്റ് ചെയ്തത്.ഞാന്‍ ഒരു നടനെയും വിമര്‍ശിച്ചിട്ടില്ല. എല്ലാവരുടെയും അഭിനയം ഇഷ്ടമാണ്. അഭിനയത്തില്‍ എനിക്കേറ്റവും ഇഷ്ടമുള്ള നടന്‍ മോഹന്‍ലാലാണ്. പേഴ്‌സണാലിറ്റി മമ്മൂട്ടി. കോടീശ്വരന്‍ പരിപാടി കണ്ട് ഇഷ്ടം തോന്നിയ നടനാണ് സുരേഷ് ഗോപി. സിദ്ധിഖും എനിക്കിഷ്ടമുള്ള നടനാണ്. അങ്ങനെ എല്ലാവരെയും എനിക്കിഷ്ടമാണ്.
മൊയ്തീനെ പ്രണയിച്ച സമയത്തും മൊയ്തീന്റെ മരണശേഷവും ഒരുപാട് വിവാഹാലോചനകള്‍ എനിക്ക് വന്നിട്ടുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ പവിത്രതയാണ് ഏറ്റവും വലുതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് മരണം വരെ ഞാന്‍ കാത്തുസൂക്ഷിക്കുന്നു. അല്ലാതെ ഒരാളെ സ്‌നേഹിച്ചിട്ട് മറ്റൊരാളുടെ കൂടെ പോകുന്ന തരക്കാരിയല്ല ഞാന്‍. ഞാന്‍ സ്‌നേഹിച്ചത് മൊയ്തീനെ മാത്രമാണ്. മരണം വരെ അങ്ങനെ തന്നെയായിരിക്കും. എന്നെ ആരും ദേവതയാക്കേണ്ട. ഞാനൊരു പാവം സ്ത്രീയാണ്. സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി എന്റെ ലോകത്ത് ഞാനിങ്ങനെ പോകുന്നു. അവരുടെ കാര്യങ്ങള്‍ നോക്കാനേ ഇപ്പോള്‍ സമയമുള്ളൂ. കാര്യങ്ങള്‍ വ്യക്തമാകുമ്പോള്‍ വിമര്‍ശിച്ചവര്‍ ഒരിക്കല്‍ പശ്ചാതാപിക്കും. എന്നെ വെറുതേ വിടൂ- കാഞ്ചനമാല പറയുന്നു.
Leave a Reply