Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 2:25 pm

Menu

Published on September 9, 2016 at 2:49 pm

മലയാളി പെണ്‍കുട്ടിയുടെ ലൈവ് ആത്മഹത്യാ കുറിപ്പ് ഫേസ്ബുക്കില്‍…(വീഡിയോ)

kerala-girl-to-commit-suicide-after-boys-exploitation

മലയാളി പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി പെണ്‍കുട്ടിയാണ് ഫേസ്ബുക്കിലൂടെ താന്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞുഞെട്ടിച്ചത്.ഒരു യുവാവുമായി താന്‍ പ്രണയത്തിലായിരുന്നെന്നും പിന്നീട് തന്നെ ചതിച്ച് കടന്നുകളഞ്ഞുവെന്നും പെണ്‍കുട്ടി പറയുന്നു.ഉവൈസ് ബിന്‍ ഉമര്‍,അലന്‍ ആന്റോ എന്നിവര്‍ തന്റെ കൈയ്യില്‍ നിന്ന് പണവും സ്വര്‍ണ്ണവും വാങ്ങിയെടുത്ത് ചതിച്ചു.വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നത് മണ്ണൂത്തി സ്വദേശികളായ യുവാക്കളെ കുറിച്ചാണ് .

കണ്ണീരോടെയാണ് പെണ്‍കുട്ടി സംസാരിച്ചത്.മറ്റൊരു പെണ്‍കുട്ടിയ്ക്കും ഈ ഗതികേട് ഉണ്ടാകരുതെന്നു പെണ്‍കുട്ടി പറയുന്നു.തനിക്കിത് സഹിക്കാന്‍ വയ്യ.ചതിയില്‍പെട്ട തന്നെ ഇനി കണ്ടില്ലെങ്കില്‍ ഉത്തരവാദിത്വം ഈ രണ്ട് യുവാക്കള്‍ക്കാണെന്നും പെണ്‍കുട്ടി വിതുമ്പലോടെ പറയുന്നുണ്ട്. തനിക്ക് വീട്ടില്‍ പോലും കയറാന്‍ പറ്റാത്ത അവസ്ഥയാണെന്നും പെണ്‍കുട്ടി പറയുന്നു.ഈ വീഡിയോ നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനു ആളുകളാണ് കണ്ടുകഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ ബാംഗ്ലൂരില്‍ നിന്നും പെണ്‍കുട്ടിയേയും അമ്മയേയും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് മുതലാണ് ഈ കുടുംബം പീച്ചിയില്‍ താമസം തുടങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ പെണ്‍കുട്ടി തയ്യാറായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News