Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 10:14 pm

Menu

Published on February 9, 2016 at 11:24 am

താന്‍ ഗര്‍ഭിണിയാണെന്ന്‌ അവകാശപ്പെട്ട്‌ കോഴിക്കോട് സ്വദേശിയായ 52 കാരന്‍

kozhikode-man-really-believed-he-was-pregnant

കോഴിക്കോട്: താന്‍ ഗര്‍ഭിണിയാണെന്ന് അവകാശവാദവുമായി  കോഴിക്കോട് സ്വദേശിയായ 52 കാരന്‍ രംഗത്ത്. താന്‍ ഗര്‍ഭിണിയാണെന്നും വയറ്റില്‍ അതിന്റെ ലക്ഷണങ്ങള്‍ അറിയാനാകുന്നുണ്ടെന്നും ഇയാള്‍ ബന്ധുക്കളോട് പറഞ്ഞു. എന്നാല്‍ പുരുഷന്‍മാര്‍ ഗര്‍ഭിണിയാകില്ലെന്ന കാര്യം ഡോക്ടര്‍മാര്‍ പലതവണ ഇയാളോട് പറഞ്ഞെങ്കിലും ഇത് വിശ്വസിക്കാന്‍ ഇയാള്‍ കൂട്ടാക്കിയിരുന്നില്ല . ബിരുദധാരിയായായ ഇദ്ദേഹം 2 കുട്ടികളുടെ അച്ഛനാണ്.സാധാരണ ഗര്‍ഭിണികളില്‍ കണ്ടുവരുന്ന ഛര്‍ദി പോലെയുള്ള ശാരീരിക അസ്വാസ്‌ഥ്യങ്ങളും ഇയാള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി.ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ മനോരോഗ വിദഗ്ധനെ സമീപിക്കുകയായിരുന്നു.സ്വവര്‍ഗ ബന്ധത്തിലൂടെയാണ്‌ താന്‍ ഗര്‍ഭിണിയായതെന്ന്‌ ഇയാള്‍ കൗണ്‍സിലിംഗില്‍ പറഞ്ഞു. ഒടുവില്‍ നിരന്തര പരിശോധനകളിലൂടെ ഇദ്ദേഹത്തിന്‌ ചിത്തഭ്രമമാണെന്ന്‌ ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിച്ചു. കോഴിക്കോട്‌ കെ.എം.സി.റ്റി ആശുപത്രിയിലെ ഡോക്‌ടര്‍മാരാണ്‌ രോഗിയെ ചികിത്സിച്ചത്‌. ആറുമാസം മുന്‍പാണ് ഇയാള്‍ക്ക ചിത്തഭ്രമം തുടങ്ങിയത്. ആറുമാസം മുന്‍പാണ് മനോരോഗം തുടങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.ചെറുപ്പകാലത്തെ സ്വവര്‍ഗ ലൈംഗികതയെക്കുറിച്ചുള്ള ചിന്തകളുടെ ഫലമായാണ്‌ ഇത്തരമൊരു തോന്നലുണ്ടായതെന്ന്‌ ചികിത്സിച്ച ഡോക്ടർ പറയുന്നു.ജീവിത പങ്കാളി ഗര്‍ഭിണിയായിരുക്കുമ്പോള്‍ ചില പുരുഷന്‍മാരില്‍ അസ്വസ്തകള്‍ കാണാറുണ്ട്. ഇത്തരം കാര്യം ആദ്യമായിട്ടാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News