Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രേയാഘോഷാലിന് മലയാളത്തില്‍ അവസരങ്ങള്‍ നല്‍കുന്നതിനെതിരെ വിമർശനവുമായി ഗായിക ചിത്ര.നന്നായി പാട്ടു പാടിയാല്‍ മലയാളി ആരേയും അംഗീകരിക്കും.ഇവിടെയുള്ള കുട്ടികള്‍ക്കും അവസരം നല്‍കണമെന്നാണ് ചിത്ര പറയുന്നത്. നന്നായി പാട്ടു പാടിയാല്‍ മലയാളി ആരേയും അംഗീകരിക്കും. എന്നാല്‍ മറ്റിടങ്ങളില്‍ അങ്ങനെയല്ലെന്നും ചിത്ര പറഞ്ഞു.റിയാലിറ്റി ഷോകള്‍ കുട്ടികള്‍ക്ക് നല്ലൊരു പരിശീലന കളരിയാണ്. പിന്നണിയില്‍ പാടുക എന്നത് കരിയര്‍ ആക്കിയെടുക്കുന്നതിനെക്കുറിച്ച് തനിക്ക് അഭിപ്രായമില്ല. കാരണം നിരവധി ഗായകള്‍ ഇപ്പോള്‍ തന്നെ രംഗത്തുണ്ട്. കുറച്ചു വര്‍ഷമായി ഓണം ആഘോഷിക്കാറില്ല. ഓര്‍മ്മകളിലെ ഓണത്തിന് കുട്ടിക്കാലത്തിന്റെ മണമാണെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.
Leave a Reply