Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവന്തപുരം :പ്രണയദിനം ആഘോഷിക്കുന്നവരെ പിടിച്ച് വിവാഹം കഴിപ്പിക്കാൻ നടക്കുന്ന ഹിന്ദുമഹാസഭക്കെതിരെ പ്രതികാരവുമായി സോഷ്യല്‍ മീഡിയരംഗത്ത് . ‘ഇജ്ജ് ഒരു പ്രേമ ലേഖനം എഴുതാന്‍ ബെരുന്നോ’ എന്ന പേരിലാണ് സോഷ്യൽമീഡിയ സമരത്തിനിറങ്ങുന്നത്. പ്രണയിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് സമരം. ‘ഇജ്ജ് ഒരു പ്രേമ ലേഖനം എഴുതാന്‍ ബെരുന്നോ’ എന്ന പേരില്‍ ഫേസ്ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്.ഫെബ്രുവരി 13 രാത്രി പന്ത്രണ്ട് മണി മുതല്‍ പിറ്റേന്ന് രാത്രി പന്ത്രണ്ട് മണിവരെ ഫേസ്ബുക്ക് വാളുകള്‍ പ്രണയ ലേഖനം കൊണ്ട് നിറയ്ക്കമെന്നാണ് ഓണ്‍ലൈന്‍ കൂട്ടായ്മ ആവശ്യപ്പെടുന്നത്.#LoveLetterMovement എന്ന ഹാഷ്ടാഗും സമരത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രണയദിനത്തില്‍ ഫേസ്ബുക്കില്‍ സ്‌നേഹ സന്ദേശം കുറിയ്ക്കുന്നവരെ പിടിച്ച് കെട്ടിക്കുമെന്നും പൊതു സ്ഥലത്ത് പനിനീര്‍ പൂവുമായി നില്‍ക്കുന്ന യുവാക്കള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും ഹിന്ദുമഹാസഭ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് പുതിയ സൈബര്‍ സമരം.
Leave a Reply