Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടക്കല്‍: പ്രസവത്തില്‍ മരിച്ച കുഞ്ഞിന്‍െറ മൃതദേഹം അടക്കം ചെയ്യുന്നതിന് 20,000 രൂപ വാങ്ങിയ മഹല്‍ കമ്മിറ്റിയുടെ നടപടി വിവാദമാകുന്നു. നവജാത ശിശുവിന്‍റെ മൃതദേഹം അടക്കം ചെയ്യുന്നതിനാണ് ആട്ടീരി മഹല്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റി ഇത്രയും തുക വാങ്ങിയത് . കമ്മിറ്റിയുടെ രസീത് ഉള്‍പ്പെടെയുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു.ഇതിന് തൊട്ടുപിന്നാലെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത പ്രചരിയ്ക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് ആട്ടീരി ഉമ്മാട്ട് ഹംസയുടെ സഹോദരി ഹാബി പ്രസവിച്ചത്. കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ മരിച്ചിരുന്നു. ഒറ്റപ്പാലത്തുള്ള ഭര്‍തൃവീട്ടിലെത്തിച്ച് ഖബറടക്കാന്‍ പ്രയാസമായതിനാല്‍ ആട്ടീരി പള്ളിക്കമ്മിറ്റിയുമായി ബന്ധുക്കള്‍ ബന്ധപ്പെട്ടു. ആദ്യം എതിര്‍ത്തെങ്കിലും പണം നല്‍കിയാല്‍ മറവ് ചെയ്യാമെന്ന ധാരണയിലെത്തി. 20000 രൂപയാണ് കമ്മിറ്റിക്കാര്‍ ആവശ്യപ്പെട്ടത്.വരിസംഖ്യ അടയ്ക്കാത്തവരും പള്ളിയുമായി സഹകരിയ്ക്കാത്തവരുമായിതിനാലാണ് തുക ഈടാക്കിയതെന്നാണ് പള്ളി ഭാരവാഹികള്‍ പറയുന്നത്.മഹല്‍ കമ്മിറ്റിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വന്‍തുക ഈടാക്കിയതിനെതിരെ കുഞ്ഞിന്റെ ബന്ധുക്കള്‍ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ്.
Leave a Reply