Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 14, 2026 6:25 am

Menu

Published on September 1, 2016 at 11:10 am

പെണ്‍കുട്ടികളെ നഗ്നതകാട്ടി സെൽഫി എടുത്ത ആ പ്രമുഖൻ നടൻ ആര്..?

malayalam-film-actor-misbehaved-to-school-girls

കൊച്ചി: മദ്യലഹരിയില്‍ യുവാവ് പെണ്‍കുട്ടികളെ നഗ്നതകാട്ടി അപമാനിച്ചതായി പരാതി. . പെണ്‍കുട്ടികള്‍ കാറിന്റെ നമ്പര്‍ പോലീസിന് കൈമാറി നടത്തിയ അന്വേഷണത്തിലാണ് വാഹനം നടന്‍ ശ്രീജിത്ത് രവിയുടെതാണെന്ന് മനസിലായത്. . സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി സെല്‍ഫിയെടുക്കുന്നതിനിടെ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. പെട്ടന്നുളള നീക്കത്തില്‍ പരിഭ്രമിച്ച പെണ്‍കുട്ടികള്‍ ശബ്ദമുണ്ടാക്കിയതോടെ ഇയാള്‍ കാറില്‍ കയറി രക്ഷപ്പെടുയും ചെയ്തു. കാറിന്റെ നമ്പറടക്കം പരാതിപെട്ടതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ നടന്‍ ശ്രീജിത്ത് രവിയുടെ വാഹനമാണ് ഇതെന്ന് വ്യക്തമായി.

പ്രമുഖ നടന്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ പോലീസ് ഗൗരവമായി നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപണം ശക്തമാണ്. എന്നാല്‍ ചൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ കേസില്‍ ഇടപ്പെട്ടതോടെ പോലീസ് പെണ്‍കുട്ടികളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഉടന്‍ എത്തിയില്ലെങ്കില്‍ വനിതാ പോലീസിനെകൊണ്ട് അറസ്റ്റ് ചെയ്യിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയത്. അപമാനഭയത്താല്‍ ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ സംഭവം വിവാദത്തിലായി. പോലീസ് അകാരണമായി ഭീക്ഷണിപ്പെടുത്തിയതോടെയാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.അതേസമയം കാറിലെത്തിയത് നടന്‍ ശ്രീജിത്ത് രവിയാണോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരികരണം നല്‍കുവാന്‍ പോലീസിന് സാധിച്ചിട്ടില്ല.

SREEJITH-RAVI (1)

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News