Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ദുബായിയില്‍ വേശ്യാലയം നടത്തുന്നുവെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവതിയുടെ പരസ്യം വൈറലാകുന്ന. ദുബായില്‍ താനൊരു വേശ്യാലയം നടത്തുകയാണെന്നും അവിടെ വന്നാല്‍ ആവശ്യമുള്ള സ്ത്രീകളെ തരാമെന്നും വാഗ്ദാനം ചെയ്തു കൊണ്ടുള്ള വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ദുബായിലെ എല്ലാ ചെറുപ്പക്കാരേയും തന്റെ ഓഫീസിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്നും യുവതി പറയുന്നു. ചുവന്ന ചുരിദാര്‍ ധരിച്ച് തലയില്‍ തട്ടമിട്ട് റസിയയെന്ന് പേര് പറഞ്ഞാണ് യുവതി പ്രത്യക്ഷപ്പെടുന്നത്. താന്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനിയാണെന്നും യുവതി പരിചയപ്പെടുത്തുന്നു.എന്നാല്‍ ആദ്യ വീഡിയോ വൈറലായതോടെ വിശദീകരണവുമായി യുവതി വീണ്ടുമെത്തി. താനൊരു മോശപ്പെട്ട സ്ത്രീയല്ലെന്നും സുഹൃത്തിനൊപ്പം ചേര്‍ന്ന് കാണിച്ച ചെറിയൊരു തമാശയാണ് ആദ്യ വീഡിയോയെന്നും യുവതി രണ്ടാമത്തെ വീഡിയോയില്‍ പറയുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് യുവതി ഇക്കാര്യങ്ങള്‍ പറയുന്നത്. പരസ്യവാചകങ്ങളിലെ പോലെ സംസാരിച്ചതാണെന്നും വേശ്യാലയം നടത്തിപ്പുകാരിയല്ല താനെന്നും യുവതി വിശദീകരിക്കുന്നു. ആദ്യവീഡിയോ വൈറലായതോടെ സലൂണിലെ ജീവനക്കാരിയായ തനിക്ക് ജോലി നഷ്ടപ്പെട്ടെന്നും അവര്‍ പറയുന്നു.വീഡിയോകള്‍ വൈറലായതോടെ ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ പിടികൂടിയ പെണ്‍വാണിഭസംഘവുമായി യുവതിക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബോര്‍ണിയോ ഡിജിറ്റല്‍ എന്ന പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
യുവതി പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ വീഡിയോ ആണിത്
–
Posted by Bornio Digital on Monday, 1 February 2016
–
യുവതി പ്രത്യേക്ഷപ്പെടുന്ന രണ്ടാമത്തെ വീഡിയോ ഇതാണ്…
Posted by Bornio Digital on Monday, 1 February 2016
–
Leave a Reply