Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: അച്ഛന്‍ പൊള്ളലേല്‍പ്പിച്ച മൂന്നുവയസ്സുകാരന് മമ്മൂട്ടിയുടെ സാന്ത്വനസ്പര്‍ശമെത്തി. കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും ഏറ്റെടുക്കുന്നതായി മമ്മൂട്ടി അറിയിച്ചിരിക്കുകയാണ്.കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്‍ തൊള്ളൂര്‍ പ്രതിതാഭവനില്‍ തോമസിന്റെ മകന്‍ മോനിഷിന്റെ ചികിത്സയാണ് മമ്മൂട്ടി ഏറ്റെടുക്കുന്നത്. തൈക്കാട് ശിശുക്ഷേമസമിതിയുടെ സംരക്ഷണച്ചുമതലയിലുള്ള മോനിഷ് ഇപ്പോള്‍ തിരുവനന്തപുരം എസ്.എ.ടി. ആസ്പത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഞ്ഞിന്റെ വലതുകൈക്കും ചുണ്ടിനും പൊള്ളലേറ്റ നിലയിൽ അയൽവാസികൾ കണ്ടത്. ശിശുക്ഷേമസമിതി പ്രവര്‍ത്തകരാണ് കുട്ടിയെ ആസ്പത്രിയിലെത്തിച്ചത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്.മനീഷിന്റെ വേദന പത്രത്തിലൂടെ വായിച്ചറിഞ്ഞ മമ്മൂട്ടി കുറ്റിപ്പുറത്തെ പതഞ്ജലി ചികിത്സാലയത്തിലെ വൈദ്യന്‍ ജ്യോതിഷ്‌കുമാറുമായി ബന്ധപ്പെടുകയും ചികിത്സ ആവശ്യമെങ്കില്‍ സൗജന്യമായി ചെയ്തുകൊടുക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. പൊള്ളല്‍ ചികിത്സയ്ക്ക് പ്രസിദ്ധമായ ‘പതഞ്ജലി’യുടെ ഡയറക്ടര്‍ കൂടിയാണ് മമ്മൂട്ടി.സൗജന്യമായി ചികിത്സ ലഭ്യമാക്കി പൊള്ളല്‍ ഭേദമാക്കി നല്‍കാനാണ് മമ്മൂട്ടി നിര്‍ദേശിച്ചിട്ടുള്ളത്. പതഞ്ജലിയിലൂടെ ഒട്ടേറെപ്പേര്‍ക്ക് മമ്മൂട്ടി സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് വിരൂപയായ പൂനെ സ്വദേശി ലക്ഷ്മിക്ക് മമ്മൂട്ടി പൂര്‍ണ സഹായം നല്‍കിയത് ഏറെ വാര്‍ത്തയായിരുന്നു.
Leave a Reply