Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സി.എം.പിയുമായി ഈ മാസം 12നു ചര്‍ച്ച നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. പാര്‍ട്ടിയുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായവ്യത്യാസം തുടരുന്നതിനാല്‍ യു.ഡി.എഫ് വിടണമോ എന്ന കാര്യത്തില്‍ അടുത്ത കേന്ദ്ര കൗണ്‍സില്‍ യോഗം അന്തിമ തീരുമാനമെടുക്കുമെന്ന് സി.എം.പി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. യു.ഡി.എഫില്‍ നിന്നു നേരിടുന്ന അവഗണന പരിഹരിക്കാന്‍ ഇനി ഒരു ചര്‍ച്ചക്കില്ലെന്നും സി.എം.പി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.എം.പിയുമായി 12ന് ചര്‍ച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്.
Leave a Reply